മൂന്നുപതിറ്റാണ്ടുകാലം ഉഴവൂർ ഹൈസ്‌കൂളിൽ അദ്ധ്യാപകൻ, പ്രഥമാദ്ധ്യാ പകൻ എന്നീ നിലകളിൽ സേവനമനുഷ്‌ഠി ക്കുകയും തുടർന്ന് വെളിയന്നൂർ പഞ്ചാ യത്ത് പ്രസിഡണ്ടായി നാടിൻ്റെ നാനാമു ഖമായ പുരോഗതിക്കുവേണ്ടി യത്നിക്കു കയും ചെയ്‌ത ബഹുമാന്യ വ്യക്തിയാണ് വെട്ടിക്കൽ ലൂക്ക് സാർ.
അദ്ദേഹം അരീക്കര വെട്ടിക്കൽ ലൂക്കാ ലൂക്കായുടെയും വെളിയന്നൂർ മുക്കോട്ട് അന്നമ്മയുടെയും പുത്രനായി 1920 ഡിസം ബർ 2ന് ജനിച്ചു. നിര്യാതരായ വി. എൽ. ജോസഫ് (റിട്ട. ചീഫ് എൻജിനീയർ) റവ. സിസ്റ്റർ ഫബിയോളാ (റിട്ട. ഹെഡ്മിസ്ട്ര സ്) എന്നിവരും കരിങ്കുന്നം നടുപ്പറമ്പിൽ പാപ്പസാറിൻ്റെ ഭാര്യ അന്നമ്മയ മാണ് സഹോദരങ്ങൾ.
വിദ്യാഭ്യാസാനന്തരം കുമരകം കൊടിയന്ത്ര കൊച്ചുതുപ്പു പോത്തന്റെയും മാഞ്ഞൂർ മഴുവഞ്ചേരിയിലായ ആക്കമാലിൽ മറിയത്തിന്റെയും ഇളയമകൾ സൂസമ്മയെ വിവാഹം ചെയ്‌തു.
തിരുവനന്തപുരം ലോ കോളേജിൽനിന്നും നിയമപഠനം പൂർത്തിയാക്കി ലൂക്ക് കുറേക്കാലം കോട്ടയത്ത് പി.കെ. കുര്യൻ വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ചെയ്തു. പിന്നീട് ആ വഴിമാറി അദ്ധ്യാപകജോലി സ്വീകരിച്ചു. ഉഴവൂർ ഹൈസ്‌കൂളിൽ അദ്ധ്യാപകനായും തുടർന്ന് ഹെഡ്‌മാസ്റ്ററായും ജോലി ചെയ്തു.
അദ്ധ്യാപകവൃത്തിയിൽനിന്നും വിരമിച്ച് ലൂക്ക് സാർ 1980 ൽ വെളിയ ന്നൂർ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അരീക്കര, ഉഴവൂർ, വെളിയന്നൂർ പ്രദേശങ്ങളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേ ഹത്തിന്റേത്. വ്യക്തികൾ തമ്മിലുണ്ടാകുന്ന തർക്കങ്ങളും അഭിപ്രായ വ്യത്യാ സങ്ങളും നയതന്ത്രപരമായി പരിഹരിക്കുന്ന ഒരു സ്ഥിരം മധ്യസ്ഥൻ തന്നെ യായിരുന്നു ലൂക്ക് സാർ. വെളിയന്നൂരിൽ ഒരു ആയുർവ്വേദ ആശുപത്രി സ്ഥാപിതമായത് അദ്ദേഹത്തിൻറെ ശ്രമഫലമായാണ്. ലൂക്ക് സൂസമ്മ ദമ്പ തികളുടെ സന്താനങ്ങൾ ലൂക്കോസ്, ഫിലിപ്പ്, മാത്യു, ജോസഫ്, തോമസ് ജയിംസ്, ജോമോൻ ആൻസി ജോസ് എന്നിവരാണ്. 1981 ഡിസംബർ 20-ാം തീയതി ലൂക്ക് സാർ ഇഹലോകവാസം വെടിഞ്ഞു.