വിദ്വാൻ സി. മത്തായി പായിക്കാട്ട് (1914-1999)

വിദ്വാൻ സി. മത്തായി പായിക്കാട്ട് (1914-1999)

കിടങ്ങൂർ എന്ന കൊച്ചു ഗ്രാമത്തിന്റെ സാമൂഹിക, സാംസ്ക‌ാരിക, വിദ്യാഭ്യാസ മണ്‌ഡലങ്ങളിൽ ഒരു കാലഘട്ടത്തിന്റെ നിറസാന്നിധ്യമായിരുന്നു വിദ്വാൻ പായി ക്കാട്ടു മത്തായി സാർ. ലളിത ജീവിതവും ഉയർന്ന ചിന്തയുമായിരുന്നു ആ ധന്യജീ വിതത്തിന്റെ പ്രത്യേകത. ദിവസവും മൂന്നു നാലു മണിക്കൂർ വായനയ്ക്കായി ചെലവ ഴിച്ചിരുന്ന അദ്ദേഹത്തിൻ്റെ അപാരമായ പാണ്ഡിത്യം ശിഷ്യഗണത്തിന് അനുഭവ വേദ്യമായിട്ടുണ്ട്. ഈ കാലഘട്ടത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന ഗുരുശിഷ്യ ബന്ധം പ്രാചീന ഗുരുകുല സമ്പ്രദായത്തി ലെന്നതുപോലെ നിലനിറുത്തുവാൻ അദ്ദേ ഹത്തിനു സാധിച്ചു. വിശ്രമ ജീവിതകാലത്ത് പലദേശങ്ങളിൽനിന്നും നിര വധി ശിഷ്യർ ക്ഷേമാന്വേഷണങ്ങളുമായി പായിക്കാട്ടു ഭവനത്തിൽ എത്തി യിരുന്നത് പാവനമായ ആ ഗുരുശിഷ്യബന്ധത്തിൻ്റെ ഉത്തമ നിദർശനമാണ്.

കിടങ്ങൂർ പായിക്കാട്ട് ചാണ്ടിയുടെയും ത്രേസ്യാമ്മയുടെയും ഒൻപതു മക്കളിൽ ഏഴാമത്തെ പുത്രനായി 1914ൽ മത്തായി സാർ ജനിച്ചു. ബാല്യ ത്തിൽത്തന്നെ സഹോദരങ്ങളിൽ നാലുപേർ നിത്യതയിൽ ലയിച്ചു. അവ ശേഷിച്ച സഹോദരന്മാർ ഉതുപ്പാൻ, കുഞ്ഞപ്പ്, തൊമ്മി ഉലഹന്നൻ എന്നി വരായിരുന്നു സ്‌കൂൾ ഫൈനൽ പരീക്ഷ പാസ്സായ മത്തായി കിടങ്ങൂർ സെന്റ് മേരീസ് സ്കൂ‌ളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പരി ശ്രമശാലിയായ അദ്ദേഹം കഠിനാദ്ധ്വാനവും ഈശ്വരാനുഗ്രഹവുംകൊണ്ട് മലയാളം വിദ്വാൻ പരീക്ഷയിൽ പ്രശസ്‌ത വിജയം നേടി ഹൈസ്കൂളിൽ മലയാളം അദ്ധ്യാപകനായി ജോലിയിൽ തുടർന്ന്. 60 വയസ്സുവരെ സേവനം ചെയ്താണ് അദ്ദേഹം അദ്ധ്യാപകവൃത്തിയിൽനിന്നും വിരമിച്ചത്. നീണ്ട നാല്‌പതുവർഷക്കാലത്തെ നിസ്തുല സേവനം കിടങ്ങൂർ സെൻ്റ് മേരീസ് ഹൈസ്‌കൂളിന്റെ ചരിത്രത്തിൽ അഭൂതപൂർവമായ ഒരു സംഭവം. നാലു പതി റ്റാണ്ടുകൾ സെന്റ് മേരീസ് ഹൈസ്‌കൂളിൻ്റെ ജീവനാഡിയായി പ്രവർത്തിച്ച മത്തായി സാർ അദ്ധ്യാപകൻ മാർഗ്ഗദർശി എന്നീ നിലകളിൽ വിദ്യാല യത്തിന്റെ സർവതോന്മുഖമായ പുരോഗതിക്കുവേണ്ടി അക്ഷീണം യത്നിച്ച വ്യക്തിയായിരുന്നു. സെൻ്റ് മേരീസ് ഹൈസ്‌കൂളിൻ്റെ നിർമ്മാണ പ്രവർത്ത നങ്ങൾക്കുവേണ്ടി അന്നത്തെ ഹെഡ്‌മാസ്റ്ററായിരുന്ന ചൂളപ്പറമ്പിൽ തോമ സച്ചന്റെ കൂടെ അഹോരാത്രം യത്നിച്ച കാര്യം അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് തികഞ്ഞ ഉദാഹരണമാണ്. സഭയുമായി ഐക്യപ്പെട്ട ഒരു ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. തൻ്റെ മക്കളിൽ രണ്ടുപേരെ സഭാ ത്മക പ്രവർത്തനങ്ങൾക്ക് അയച്ചത് ഇതിനു മകുടോദാഹരണമാണ്.

1943ൽ പുന്നത്തുറ ഇടവക തറയിൽ ലൂക്കാ-കുഞ്ഞച്ചു ദമ്പതികളുടെ അഞ്ചുമക്കളിൽ മൂന്നാമത്തെ ആളായ അന്നമ്മയെയാണ് അദ്ദേഹം വിവാഹം ചെയ്തത്‌. പന്ത്രണ്ടു മക്കൾക്കു ജന്മം നല്‌കുകയും എല്ലാവർക്കും ഉപരി വിദ്യാഭ്യാസം നൽകി യഥാകാലം ഉത്തമജീവിതാന്തസുകളിൽ പ്രവേശിപ്പി ക്കാനും കഴിഞ്ഞത് അവരുടെ ധന്യതയാർന്ന കുടുംബ ജീവിതത്തിൻ്റെ ഫല മാണ്.

മക്കൾ: പി.എം. അലക്‌സ്, ഗ്രേസിക്കുട്ടി പി.എം., ആലീസ് മാത്യു, വത്സമ്മ (സിസ്റ്റർ ഡേമിയ), തോമസ്‌കുട്ടി, ഫാ. സൈമൺ പായിക്കാട്ട്, പി.എം. ജോണിക്കുട്ടി, മേരിക്കുട്ടി, മാത്തുക്കുട്ടി, ലൈസമ്മ, ലിൻസി, ജിജി മോൾ എന്നിവരാണ്.

ഒരു നാടിൻറെ മുഴുവൻ ബഹുമാനാദരവുകൾ ഏറ്റുവാങ്ങിയ ആ ഗുരു ശ്രേഷ്‌ഠൻ 1999 ഒക്ടോബർ 13ന് ഇഹലോകവാസം വെടിഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *