അദ്ധ്യാപനം ഒരു തപസ്യയായികരുതി വിദ്യാദാനം എന്ന മഹൽകർമ്മം നിർവ ഹിച്ച് പണ്‌ഡിതവരേണ്യനായ ഒരു ഗുരു ശ്രേഷ്‌ഠനായിരുന്നു വിദ്വാൻ വി.സി. ചാണ്ടി സാർ
കുമരകം സെന്റ് ജോൺസ് നെപുംസ്യാ നോസ് പള്ളി (വള്ളാറപള്ളി) ഇടവക വേലിയാത്ത് ചാക്കോ-അന്ന ദമ്പതികളുടെ ആറു മക്കളിൽ ഏറ്റവും ഇളയ മകനായി വേലിയാത്ത് ചാക്കോ ചാണ്ടി (വി.സി. ചാണ്ടി) 31-05-1899ൽ ജനിച്ചു. അമ്മ അന്ന കൈപ്പുഴ പള്ളി ഇടവക ചാത്തമ്പടത്ത് കുടുംബാംഗമായിരുന്നു.
ഒരു സാധാരണ കുടുംബാംഗമായിരുന്ന ചാണ്ടി പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മലയാള ഭാഷയിൽ ഉപരിപഠ നത്തിനായി കോട്ടയത്തും തുടർന്ന് തിരുവല്ലായിലും പോയി വിദ്യാഭ്യാസം നടത്തി. മലയാളത്തിലും സംസ്‌കൃതത്തിലും പാണ്‌ഡിത്യമാർജ്ജിച്ചശേഷം കോട്ടയം രൂപതയുടെ കീഴിലുള്ള സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്കൂളിൽ മലയാളം അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
മലയാളവും സംസ്കൃതവും അനായാസം കൈകാര്യം ചെയ്യാൻ ചാണ്ടി സാറിനുണ്ടായിരുന്ന പാടവം ആരെയും വിസ്‌മയിപ്പിക്കുന്നതായിരുന്നു. അദ്ദേ ഹത്തിന്റെ അദ്ധ്യാപന ശൈലിതന്നെ ഫലിത സമ്മിശ്രമായിരുന്നു. സ്വത സിദ്ധമായ അദ്ധ്യാപന പാടവത്തിലൂടെ അദ്ദേഹം വിദ്യാർത്ഥികളെ ഭാഷ യുടെ വിവിധ മേഖലകളിലേക്ക് നയിച്ചു. മലയാളം വിദ്യാർത്ഥികൾക്കെല്ലാം ഇഷ്ടവിഷയമായി. ചാണ്ടി സാറിൻ്റെ മലയാളം ക്ലാസുകൾക്കുവേണ്ടി അവർ പ്രതീക്ഷയോടെ കാത്തിരിക്കുമായിരുന്നു.
മന്ത്രി പി.ജെ. ജോസഫ് ഉൾപ്പെടെ പല ഉന്നത വ്യക്തികളും അദ്ദേഹ ത്തിന്റെ ശിഷ്യഗണത്തിൽപ്പെട്ടവരാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, വൈദികർ, സമുദായ നേതാക്കൾ തുടങ്ങി വളരെയധികം പേർ അദ്ദേഹ ത്തിന്റെ ശിഷ്യരാണ്. ദീർഘവും സ്‌തുത്യർഹവുമായ അദ്ധ്യാപനത്തിനു ശേഷം 1958ൽ ചാണ്ടി സാർ തിരുഹൃദയക്കുന്നു സ്‌കൂളിൽനിന്നും വിരമി ച്ചു. സർവീസിൽനിന്നും വിരമിച്ചതിനുശേഷവും വീട്ടിൽ വൃഥാ ഇരിക്കുവാൻ അദ്ദേഹം തയ്യാറായില്ല. കുമരകം വൈ.എം.സി.എ ടൂട്ടോറിയൽ കോളേജിൽ മലയാളം അദ്ധ്യാപകനായി ജോലി സ്വീകരിക്കാൻ അദ്ദേഹം നിർബന്ധിപ നായി. എസ്.എസ്.എൽ.സി പരീക്ഷയിൽ മലയാളത്തിന് തീരെ മാർക്ക ലഭിക്കാതെ പിന്നോക്കം നിന്നിരുന്ന ധാരാളം കുട്ടികൾ അദ്ദേഹത്തിനെ ശിക്ഷണത്തിൽ പ്രശസ്‌ത വിജയം നേടുകയുണ്ടായി
ചാണ്ടിസാറിന്റെ ആദ്യവിവാഹത്തിലെ ഭാര്യ കുമരകം വള്ളാറപ്പള്ളി ഈ വകയിലെ വായിത്ര കുടുംബാംഗം മേരിയായിരുന്നു. ഈ വിവാഹത്തിൽ അന്നമ്മ, ജോസഫ് എന്ന രണ്ടു മക്കൾ ജനിച്ചു. രണ്ടാം വിവാഹത്തിലെ ഭാര്യ നീലിമംഗലത്ത് പൂഴിക്കുന്നേൽ ചുമ്മാർ-അന്നമ്മ ദമ്പതികളുടെ ഈ യമകൾ ചിന്നമ്മയായിരുന്നു ഈ വിവാഹത്തിൽ ജേക്കബ്, സൈമൺ എന്ന രണ്ടുമക്കൾ ജനിച്ചു. ഇവരെല്ലാം ഉപരി വിദ്യാഭ്യാസത്തിനുശേഷം വിവാഫ് തരായി ജീവിതത്തിൻ്റെ നല്ല നിലകളിൽ കഴിയുന്നു.
സൗഭാഗ്യകരമായ വിശ്രമ ജീവിതത്തിനിടയിൽ ചാണ്ടിസാർ ഹൃദയസ്‌തം ഭനം മൂലം 9-5-1981ൽ 81-ാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.