വിദ്വാൻ ജോസഫ് മുകളേൽ സാർ (1897-1971)

വിദ്വാൻ ജോസഫ് മുകളേൽ സാർ (1897-1971)

മാതാപിതാക്കൾ: കൈപ്പുഴ സെന്റ്റ് ജോർജ് പള്ളി ഇടവക മുകളേൽ ചുമ്മാരും ചാച്ചിയും

മക്കൾ: സൈമൺ, തോമസ് (തമ്പി) മേരി ഓണശ്ശേരിൽ, ഒരു മകൾ നേരത്തേ മരണം പ്രാപിച്ചു. ആൺമക്കളിൽ സൈമൺ അധ്യാപകനായിരുന്നു. പെൻഷൻ പറ്റി നാലഞ്ച് വർഷം കഴിഞ്ഞ് അന്തരിച്ചു. രണ്ടാമനായ തോമസ് ഉഴവൂർ കോളേജ് ഹിന്ദി അധ്യാപകനായിരുന്നു. ഡോക്ടറേറ്റും ഉണ്ട്. അതിൽ

ക്രൈസ്‌തവർ പ്രായേണ കാർഷിക വ്യാപാരങ്ങളിലും ലാഭകരമായ ഇതര തൊഴിലുകളിലും ശ്രദ്ധ പതിപ്പിച്ചി രുന്ന കാലത്ത് മുകളേൽ സാർ സാഹിത്യത്തിലേക്കും കാവ്യരചനയിലേക്കും ബദ്ധപരികരനായി പ്രവർത്തിച്ച ഒരു പണ്ഡിതനായിരുന്നു. സ്വന്തം പ ശ്രമത്താൽ മലയാളം വിദ്വാൻ പരീക്ഷ പാസായി. താമസിയാതെ കൈപ്പുഴ എച്ച്.എസ്.ൽ അധ്യാപകനുമായി. കവിതയിലായിരുന്നു ജോസഫ് സാറിന് ഏറെ കമ്പം. മിക്ക കത്തോലിക്കാ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ കവിതകൾ സ്ഥാനം പിടിച്ചുതുടങ്ങി. ‘ഏലിയാ നിവ്യായും ആഹാബും എന്ന ഖണ്‌ഡകാവ്യം ഒന്നാം സമ്മാനം നേടി. തുടർന്ന് സുധാലഹരി, സൂക്തി രത്നമാല, മരന്ദമാധുര്യം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തി

ജീവിതസായാഹ്നത്തിൽ ‘യൂദിത്ത്’ എന്ന മഹാകാവ്യം രചിച്ചു. ചമൽക്കം രചാരുതയാർന്ന ഈ കാവ്യം സ്വന്തം ജീവിതകാലത്ത് പ്രസിദ്ധീകരിച്ചുകാ ഞാൻ മുകളേൽ സാറിന് ഭാഗ്യമുണ്ടായില്ല. 1971 ജനുവരി 1-ന് അദ്ദേഹം കഥാവശേഷനായി. കനിഷ്ഠപുത്രൻ ഡോ. തോമസ് (തമ്പി) പിതൃപൂജ യെന്നോണം ആ മഹാകാവ്യം പ്രസിദ്ധീകരിച്ചു. വശ്യവചസായ ഈ കവി പ്രവീണനെ ആദരപൂർവം നമുക്ക് അനുസ്മരിക്കാം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *