കുമരകം വള്ളാറപ്പള്ളി ഇടവകാംഗം ചൂളപ്പറമ്പിൽ ഉതുപ്പിൻ്റെയും കുമരകം വിശാഖംതറ കുടുംബാംഗമായിരുന്ന മറിയ ത്തിന്റെയും (വിശാഖംതറ ഫിലിപ്പച്ചന്റെ സഹോദരി) രണ്ടാമത്തെ പുത്രനായി ജോസഫ് (കുഞ്ഞപ്പൻ) 1911 ഏപ്രിൽ 9 നു ജനിച്ചു. മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ പിതാവിൻ്റെ മൂത്ത സഹോദരനായിരുന്നു പിതാവായ ഉതുപ്പ്.
മൂത്തസഹോദരനായ ഫാദർ തോമസ് ചൂളപ്പറമ്പിൽ ബി.എ. പാസ്സായ ശേഷം കോട്ടയം രൂപതയിൽ വൈദികനായി. അദ്ദേഹം കോട്ടയം രൂപതയിലെ പ്രധാന പ്പെട്ട ഹൈസ്‌കൂളുകളിലെല്ലാം ഹെഡ്‌മാസ്റ്റ റായി സേവനം ചെയ്തു. റിട്ടയർമെൻ്റിനുശേഷം വിവിധ ഇടവകകളിൽ സേവനം ചെയ്ത അദ്ദേഹം 1984 ജൂൺ 28 ന് അന്തരിച്ചു. മൂത്തസഹോദരി ഏലീശായെ നട്ടാശ്ശേരി പാറയ്ക്കൽ ഇട്ടൻസാറും രണ്ടാമത്തെ സഹോദരി മേരിയെ കൈപ്പുഴ മാന്തുരുത്തിൽ എം.സി. കുരുവിളയും ഇളയ സഹോദരി അന്നമ്മയെ കിഴക്കേ നട്ടാശ്ശേരി നല്ലൂർ എൻ.ജെ.ജോസഫും വിവാഹം കഴിച്ചു.
ബാലനായിരുന്ന ജോസഫ് (കുഞ്ഞപ്പൻ) കുമരകത്തെ പ്രാഥമികവിദ്യാ ഭ്യാസത്തിനുശേഷം കോട്ടയം എം.ഡി.സെമിനാരി ഹൈസ്‌കൂളിൽനിന്നും മെട്രിക്കുലേഷൻ പരീക്ഷ പാസായി തുടർന്ന് തിരുവനന്തപുരം ലോ കോളേ ജിൽ ചേർന്നു പഠിച്ച് പ്ലീഡർഷിപ്പ് പാസായി വക്കീലായി പ്രാക്ടീസ് ആരം ഭിച്ച, പ്രസിദ്ധ ജോസഫ് ചാഴികാടന്റെ കീഴിൽ പാലായിലും തോമസ് മാക്കീ ലിന്റെ കൂടെ കോട്ടയത്ത് ജില്ലാ കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും കേസുകൾ വാദിച്ചു തുടങ്ങി. ഒപ്പം സാമുദായിക പ്രവർത്തനങ്ങളിലും വ്യാപ്യ തനായി ക്നാനായ കത്തോലിക്കാ മഹാജനസഭയുടെ സ്ഥാപനാർത്ഥം വിവിധ ഇടവകകളിലും മലബാറിലും സഞ്ചരിച്ചു.
പേരൂർ വെള്ളാപ്പള്ളിൽ ജോസഫ് വക്കീലിൻ്റെ സഹോദരനായ വെള്ളാ പ്പള്ളിയിൽ (മൈലാടിയിൽ) മത്തായിയുടെയും മറിയത്തിന്റെയും മൂത്തമ കൾ ഏലിക്കുട്ടിയെ 1927ൽ ജോസഫ് വിവാഹം ചെയ്തു. ജോസഫ് ഏലി കുട്ടി ദമ്പതികൾക്ക് മർസലീനാ, മേരിക്കുട്ടി, എത്സി എന്ന മൂന്നു പെൺമ ക്കളും ജോസ്, മാത്യു, അലക്സാണ്ടർ, തോമസ്, ജോർജുകുട്ടി, ജയിംസ്, ജോസ് എന്ന ആറ് ആൺമക്കളും സന്താനങ്ങളായി ജനിച്ചു. എല്ലാവരും യഥാകാലം വിദ്യാഭ്യാസവും വിവാഹവും കഴിഞ്ഞ് നല്ലനിലയിലെത്തി. ജോസഫ് 1982ൽ 71-ാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.