ലഫ്. കേണൽ ഒ.പി. ജോസഫ് ഒള്ളാപ്പള്ളി (1920-1994)

ലഫ്. കേണൽ ഒ.പി. ജോസഫ് ഒള്ളാപ്പള്ളി (1920-1994)

രണ്ടാം ലോകമഹായുദ്ധത്തിൽ Kings Commission Officer Permanent Commission കിട്ടിയ ക്നാനായ സമുദായ ത്തിലെ പ്രഥമ വ്യക്തിയാണ് Lt. Col. ഒ.പി. ജോസഫ്. Field Marshal ആയ Lord Mount Gomery ๑๐๐ British Navel Com- mander ആയിരുന്ന Lord Mount Batten ന്റെയും കീഴിൽ മദ്രാസ് റെജിമെന്റിൽ സേവനം ചെയ്‌ത ഓഫീസർ ആണ് ഇദ്ദേഹം.

ജനനവും ബാല്യകാലവും

ചെങ്ങളത്ത് ക്ന‌നാനായ സമുദായ ത്തിലെ പുരാതന കുടുംബമായ ഒള്ളാപ്പ ള്ളിൽ ഒ.ജെ. ഫിലിപ്പിൻ്റെയും (ഫിലിപ്പുസാർ) പുതിയാമ്പറമ്പിൽ മറിയാമ്മ യുടെയും മൂത്ത പുത്രനായി ഉപ്പായികുഞ്ഞ് എന്നു വിളിച്ചുവരുന്ന ലഫ്.കേ ണൽ ഒ.പി.ജോസഫ് 1920 ആഗസ്റ്റ് മാസം ഇരുപതിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേരൂർ സെൻ്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലും പിന്നീട് കോട്ടയം സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്കൂളിലുമായിരുന്നു. സ്കൂ‌ളിൽനിന്നും പ്രശ സമായ വിജയം നേടിയ ശേഷം കോട്ടയം സി.എം.എസ് കോളേജിലും, സെന്റ് ജോസഫ്സ് കോളേജ് ട്രിച്ചിയിലും പഠിച്ചു. ഫസ്റ്റ് ക്ളാസും ഡിസ്റ്റിം ങ്ഷനും നേടിയ അദ്ദേഹം 1943ൽ പ്രശസ്‌തമായ ട്രാവൻകൂർ സ്റ്റേറ്റ് ഫോഴ്സിൽ ചേർന്നു. പിന്നീട് 1943ൽ മദ്രാസ് റെജിമെൻ്റിൽ പരിശീലനം പൂർത്തിയാക്കിയശേഷം രണ്ടാം ലോകമഹായുദ്ധത്തിൽ ചൈനയിൽ പോയി സേവനം ചെയ്തു. കെ.പി.എസ് മേനോൻ ചൈനയിലെ അമ്പാസിഡർ ആയി രുന്ന സമയമായിരുന്നു അത്. ചൈനയിൽ അന്ന് വളരെക്കുറച്ച് മലയാളി കളേ ഉണ്ടായിരുന്നുള്ളൂ. ഇവർ ഇടയ്ക്കിടയ്ക്ക് കെ.പി.എസ് മേനോന്റെ വസ തിയിൽ സ്നേഹവിരുന്നിന് പോകുമായിരുന്നു.

ചൈനയിൽനിന്നും തിരിച്ച് ഇന്ത്യയിൽ വന്നതിനുശേഷം 1947 ജൂൺ 26ന് പുരാതന കുടുംബമായ മോഴച്ചേരിൽ തോമാച്ചൻ്റെ മകൾ തങ്കമ്മയെ വിവാഹം കഴിച്ചു. പത്തു ദിവസത്തെ ദാമ്പത്യ ജീവിതവും കഴിഞ്ഞ് ഊട്ടി യിൽപോയി ഒരു കുടുംബജീവിതം തുടങ്ങാമെന്നുള്ള ആഗ്രഹത്തോടുകൂടി ഊട്ടിയിൽ ചെന്നപ്പോൾ Indian Independance നെ തുടർന്ന് ഹിന്ദുമുസ്ലീം ലഹള തുടങ്ങി. മദ്രാസ് റെജിമെൻ്റിനെ ഉടൻ ഡൽഹിയിലേക്ക് അയയ്ക്കാ മെന്നുള്ള ജവഹർലാൽ നെഹ്രുവിൻ്റെ ഉത്തരവു പ്രകാരം മദ്രാസ് റെജി മെന്റ് ഡൽഹിയിലേക്ക് പോകുകയും അതിനെത്തുടർന്ന് 1948 ജനുവരി മുപ്പ തിന് ബിർലാ മന്ദിറിൽ ഭജനം ചെയ്തുകൊണ്ടിരുന്ന മഹാത്മാഗാന്ധിയെ R.S.S ആയിരുന്ന നാഥുറാം ഗോഡ്‌സെ വെടിവെച്ച് കൊല്ലുകയും അതിനെ ത്തുടർന്നുണ്ടായ ലഹള ഒതുക്കുന്നതിനും ഒരു വലിയ പങ്ക് മദ്രാസ് റജി മെൻ്റിനും ഉണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെ ശവദാഹം കഴിഞ്ഞ് ചിതയ്ക്ക് കാവൽ നിൽക്കുവാൻ മദ്രാസ് റെജിമെൻ്റിലെ ഒരു Detachment ന്റെ നേതാവായി Capt. ഒ.പി.ജോസഫ് Capt. ബർനാഡ് എന്നീ രണ്ട് മല യാളി ഓഫീസർമാരും, ഗാന്ധിജിയുടെ മകൻ റാംദാസ് ഗാന്ധിയുമാണ് ഉണ്ടാ യിരുന്നത്.

അതിനെത്തുടർന്ന് ഇന്ത്യാ-പാക്കിസ്ഥാൻ ലഹള നടന്നപ്പോൾ കാശ്മീ രിലേക്ക് സ്ഥലം മാറ്റമായി. അതിലും പങ്കെടുത്തു. പതിനെട്ടുമാസം കഴിഞ് തിരിച്ച് ഡൽഹിയിലേക്ക് സ്ഥലംമാറ്റം സ്ഥലംമ കിട്ടികഴിഞ്ഞിട്ടാണ് ഭാര്യ തങ്കമ്മയെ കാണുന്നതും ഡൽഹിയിൽ ഒരു കുടുംബജീവിതം തുടങ്ങുന്നതും. 1963ൽ ചൈനീസ് യുദ്ധത്തിൽ മുന്നണിയിൽ പോയി. അവിടെ കൂടെ ഉണ്ടായിരുന്ന പലർക്കും ജീവൻ വെടിയേണ്ടിവന്നു. അവിടെ ഒക്കെ സർവ്വശക്തനായ ദൈവം അദ്ദേഹത്തെ കാത്തു രക്ഷിച്ചു. അതിനുശേഷം സിംലയിൽ സന്തോ ഷകരമായ കുടുംബജീവിതം നയിക്കുന്ന സമയത്ത് 1965-ൽ പാക്കിസ്ഥാൻ യുദ്ധവും ഉണ്ടായി. ബോംബു വീഴുമ്പോൾ ജീവൻ രക്ഷിക്കാനായി ബങ്ക റിൽ അഭയം തേടിയിരുന്നത് പിന്നീട് മക്കളോട് പറഞ്ഞിട്ടുണ്ട്. വിശിഷ്ട സേവനത്തിന് Mention in Despatch എന്ന ബഹുമതിക്ക് അദ്ദേഹം അർഹനായി. ഇങ്ങനെ ജീവിതത്തിൽ നാലു യുദ്ധങ്ങളിൽ പങ്കെടുത്ത ഒരു മഹാ വ്യക്തിയായിരുന്നു ലഫ്. കേണൽ ഒ.പി. ജോസഫ്.

സമാധാനപൂർണ്ണമായ കുടുംബജീവിതം നയിക്കുവാനുള്ള ആഗ്രഹത്തോട ടുകൂടി ബാംഗ്ലൂരിലേക്ക് Compassionate posting ലേയ്ക്ക് അപേക്ഷിച്ചു. Ban galore Officer’s Selection Centre ൽ വൈസ് പ്രസിഡന്റ്‌ ആയി സ്ഥലം മാറ്റം കിട്ടി. ബാംഗ്ലൂരിൽ വച്ച് 1968 ൽ ജോലിയിൽ നിന്നും വിരമിച്ചു.

Nash Ville Tenance ൽ മകൻ മോഹൻ്റെയും ഭാര്യ എൽസിയുടെയും കൂടെ വിശ്രമജീവിതം നയിച്ചുകൊണ്ടിരുന്നപ്പോൾ 1989-ൽ ഉണ്ടായ Stroke ഉം അതേ തുടർന്നുണ്ടായ അസുഖങ്ങളെയും തുടർന്ന് 1994 ഡിസംബർ 20ന് അദ്ദേഹം ചരമമടഞ്ഞു.

മക്കൾ: ഡോ. ഫിലിപ്പ് ഒള്ളാപ്പള്ളിൽ (മോഹൻ), തോമസ് ഒള്ളാപ്പള്ളിൽ (ടോമി), ജോർജ് ഒള്ളാപ്പള്ളിൽ, റീറ്റ എബ്രഹാം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *