ക്രൈസ്തവ സമൂഹത്തിൽ കവി കളും സാഹിത്യകാരന്മാരും എണ്ണത്തിൽ തുലോം തുച്ഛമാണ്. കരിയാറ്റിൽ മല്പ്പാനും അർണോസ് പാതിരിയും നിധിയിരിക്കൽ മാണിക്കത്തനാരും നെടു ഞ്ചിറ ജോസഫ് അച്ചനും വൈദികരുടെ കൂട്ടത്തിൽ എടുത്തുപറയാവുന്നവരാണെ ങ്കിൽ കട്ടക്കയത്തിൽ ചെറിയാൻ മാപ്പി ളയും പ്രവിത്താനം ദേവസ്യായും ഡോ. പി.ജെ. തോമസും അൽമായരുടെ പട്ടി കയിൽ ശ്രദ്ധേയരായവരാണ്. അക്കൂട്ട ത്തിൽ എല്ലാംകൊണ്ടും തല ഉയർത്തി നിൽക്കുന്നയാളാണ് മഹാകവി തകടി യേൽ മാത്തൻ ഇട്ടിയവിര. ഒരു ന്യൂന പക്ഷ സമുദായത്തിൽ ജനിച്ചതുകൊണ്ടും വളർന്ന ചുറ്റുപാടുകൾ വളർത്തു ന്നവയല്ലാതിരുന്നതിനാലും മാത്തൻ ഇട്ടിയവിരാ വളർന്നില്ല.
ജനനം-ബാല്യം
കോട്ടയം പട്ടണത്തിൽ പഴയ സെമിനാരിക്കടുത്ത് മീനച്ചിലാറിൻ്റെ തെക്കേ തീരത്ത് 1815 മെയ്മാസം 15-ാം തീയതി തകടിയേൽ കുടുംബത്തിൽ മാത്തൻ ഇട്ടിയവിരാ ജനിച്ചു. കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. കൂടാതെ സംസ്കൃതം, സുറിയാനി, തമിഴ് ഭാഷകളും വശമാക്കി. മാത്ത നിൽ കാവ്യാഭിരുചി കണ്ടു തുടങ്ങിയതോടെ ആളുകൾ മാത്തൻ ആശാൻ എന്നു വിളിച്ചു തുടങ്ങി. മാത്തനാശാൻ ഒരു ഇടത്തരം കുടുംബത്തിൽ പിറന്നവനായതുകൊണ്ടായിരിക്കാം അദ്ദേഹത്തെ ആരും ഗൗനിച്ചിരുന്നില്ല. അദ്ദേഹം താളിയോലകളിൽ മാത്രമാണ് കവിതാരചനകൾ നടത്തിയിരുന്നത്.
വളരെയധികം കൃതികൾ മാത്തനാശാൻ രചിച്ചുവെങ്കിലും ചുരുക്കം ചിലതു മാത്രമേ പുസ്തകരൂപത്തിൽ പ്രസിദ്ധം ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. – താളിയോലകളിൽ എഴുതിയ പല കവിതകളും ചിതലിന് പ്രാതലായും പാറ്റയ്ക്ക് തീറ്റയായും പരിണമിച്ചു.
1890-ൽ വൈദികമേലദ്ധ്യക്ഷന്മാരുടെ അനുമതിയോടെ പ്രകാശനം ചെയ്യപെട്ട ജ്ഞാനകീർത്തനങ്ങൾ’ എന്ന കൃതിയാണ് മാത്തൻ ആശാന്റെ കൃതി കളിൽ മുഖ്യമായിട്ടുള്ളത്. വിശുദ്ധഗ്രന്ഥം തന്നെയായിരുന്നു മാത്തൻ ആശാന്റെ കാവ്യപ്രചോദന കേന്ദ്രം ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരും രാമപുരത്തുവാര്യരും മറ്റുപല കവികളും രാമായണം, മഹാഭാ രതം തുടങ്ങിയ ഇതിഹാസഗ്രന്ഥങ്ങളിലെ ഇതിവൃത്തങ്ങളെ ബന്ധപ്പെടുത്തി കവിതകൾ എഴുതിയതുപോലെ മാത്തൻ ആശാനും വി. ഗ്രന്ഥത്തിൻ്റെ ചുവടു പിടിച്ച് കവിതകളെഴുതി.
കട്ടക്കയത്തിൽ പെറിയാൻ മാപ്പിള, പ്രവിത്താനം ദേവസ്യാ, പി.സി ദേവ സ്യാ, അർണ്ണോസ് പാതിരി തുടങ്ങിയ ക്രൈസ്തവ കവികളുടെ പട്ടികയിൽ ചേർക്കപ്പെടാൻ എന്തുകൊണ്ടും അർഹതയുള്ളയാളാണ് മാത്തൻ ആശാൻ.
ജ്ഞാനകീർത്തനങ്ങളിൽ ചേർത്തിട്ടുള്ള കവിതകൾ കൂടാതെ അനേകം പള്ളിപ്പാട്ടുകളും, പദങ്ങളും, ചിന്തുകളും കവിതാ രൂപത്തിലുള്ള എഴുത്തു കളും രചിച്ചിട്ടുള്ളതിനു പുറമെ ഫലിത സമ്മിശ്രങ്ങളായ പല കവിതകളും മാത്തൻ ആശാൻ എഴുതിയിട്ടുണ്ട്. മഹാകവി കട്ടക്കയത്തിനു മുൻപ് വി ഗ്രന്ഥം ആധാരമാക്കി ഗാനങ്ങൾ രചിച്ചിട്ടുള്ളത്, കവി മാത്തൻ ആശാൻ മാത്രമായിരുന്നുവെന്ന് ക്രൈസ്തവ പണ്ഡിതനും ചരിത്രകാരനുമായിരുന്ന ഡോ. പി.ജെ. തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെ തൂലികാ ചലനത്തിലൂടെ മറ്റുള്ളവരെ ഭക്തിമാർഗത്തിലേക്കു നയിച്ച് രക്ഷാകരദൗത്യം കൈവരിച്ച് ജീവിതം സഫലമാക്കിയ മാത്തൻ ആശാൻ കേരള ക്രൈസ്തവ സഭയ്ക്കും ക്നാനായ സമുദായത്തിനും ഒര ഭിമാനം തന്നെയാണ്. അദ്ദേഹം രചിച്ച ‘ശയന നമസ്കാരം’ ഉറങ്ങാൻ പോകു ന്നേരം ചൊല്ലുന്ന ഒരു പ്രാർത്ഥനയാണ്. അത് അതിവിശിഷ്ടവുമാണ്.
ഇപ്രകാരം ക്നാനായ സമുദായത്തിനും കേരള സഭയ്ക്കും അഭിമാന മായ കവി 1879 മെയ്മാസം 27-ാം തീയതി കർത്താവിൽ നിദ്രപ്രാപിച്ചു. ആ ധന്യാത്മാവിന് അന്ത്യോപചാരം അർപ്പിച്ചുകൊള്ളട്ടെ!!