മാഞ്ഞൂർ മഴുവഞ്ചേരിൽ കുര്യൻ-മറിയം മകൾ സൂസന്ന 1893, 17-ന് ഭൂജാതയായി. അവർക്ക് രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരും ഉണ്ടായിരുന്നു. സഹോദ ടിമാരിൽ നാലുപേർ സന്യാസിനികളായി. ഒരു സഹോദരിയെ പൂഴിക്കുന്നേൽ കുടും ബത്തിലും മറ്റൊരാളെ കൂടല്ലൂർ കൊശ പ്പള്ളി കുടുംബത്തിലും വിവാഹം ചെയ്ത മച്ചു. സഹോദരന്മാരായ കുരുവിളയും പോത്തനും വിവാഹിതരായി മാഞ്ഞൂർ തന്നെ താമസമാക്കി.
മലയാളം ഹയർ പാസായ സുസന്ന അധ്യാപികയായി ഗവൺമെൻ്റ് സർവീസിൽ നിന്നും റിട്ടയർ ചെയ്തു. വിവാഹ ജീവിതം വേണ്ടെന്നു വച്ച് ദീനാനുകമ്പാ പ്രവർത്തനങ്ങളിൽ വ്യാപൃതയായിക്കഴിഞ്ഞു. സാധുക്കളെ സഹായിക്കുക എന്നത് അവർക്ക് ഏറെ ആത്മസംതൃപ്‌തി നൽകിയ കാര്യമായിരുന്നു. പാവ കെപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് വസ്ത്രവും ഭക്ഷണവും അവർ സൗജന്യമായി നൽകിയിരുന്നു. ഇന്ന് മാഞ്ഞൂർ ചാമക്കാലാ പള്ളിക്ക് സമീപമുള്ള വിസി സ്റ്റേഷൻ മഠം സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലം അവർ ദാനമായി നൽകിയ താണ്. കൂടാതെ, ഒരേക്കർ പുഞ്ചനിലവും അവർ കോൺവെന്റിന് ദാനമായി നൽകി. ഇന്ന് അത് തെങ്ങിൻതോട്ടമായി മാറിയിരിക്കുന്നു. സൂസന്നാമ്മയുടെ ഏറ്റവും വലിയ സ്മാരകം പടിഞ്ഞാറുഭാഗത്തുള്ള സൂസന്നാ പാലമാണ്. അവ അവരുടെ സ്വന്തം ചെലവിൽ പണികഴിപ്പിക്കപ്പെട്ടതാണ്.
36 വർഷം ചാമക്കാലാ മഠത്തിൽ അന്തേവാസിയായി ജീവിച്ചു. 1964 മെ 13-ന് അവർ നിത്യവ്രത വാഗ്ദാനം ചെയ്ത് സന്യാസിനിയായി. സന്യാന – വസ്ത്ര സ്വീകരണത്തിൽ നിന്ന് അവർക്ക് ഒഴിവു ലഭിച്ചു. 1982 ജൂൺ 25 അവർ കർത്താവിൽ നിദ്ര പ്രാപിച്ചു. ചാമക്കാലാ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കപ്പെട്ടു. ഏവർക്കും നന്മചെയ്തുകൊണ്ട് ജീവിച്ച അ രുടെ ആത്മാവ് ദൈവതൃക്കരങ്ങളിൽ ഏല്പിക്കപ്പെട്ടു.