വിദ്യാഭ്യാസ രംഗത്തെ ഉന്നതമായ പാര മ്പര്യവും പ്രശസ്‌തിയും പുലർത്തിയ കോട്ടയം സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്‌കൂളിൽ ദീർഘകാലം അദ്ധ്യാപക നായും ഏതാനും വർഷം പ്രഥമാദ്ധ്യാപക നായും പ്രശസ്‌ത സേവനം നിർവഹിച്ച എം. കെ. ചാക്കോ സാർ (മണിമല ചാക്കോ സാർ) ഋഷി തുല്യനായ ഒരു ഗുരുശ്രേഷ്ഠൻ തന്നെയായിരുന്നു.
മാഞ്ഞൂർ ചാമക്കാലാ ഇടവകയിലെ മണിമല കുടുംബത്തിൽ കുര്യൻ-ഏലി ദമ്പ തികളുടെ നാലാമത്തെ പുത്രനായി 1903 ജൂലൈ 25ന് ചാക്കോസാർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാഞ്ഞൂർ ഗവ. എൽ. പി. സ്‌കൂളിലും മിഡിൽ സ്കൂൾ പഠനം മുട്ടുചിറ ഗവ. ഹൈസ്‌കൂളിലും നിർവഹിച്ചതിനുശേഷം മാന്നാനം ഹൈസ്കൂളിൽനിന്നും സ്‌കൂൾ ഫൈനൽ പരീക്ഷ പാസ്സായി. പാളയംകോട്ട സെന്റ് സേവ്യേഴ്സ് കോളേജിൽനിന്ന് ഇന്റർ മീഡിയറ്റും തുടർന്ന് തൃശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജിൽനിന്ന് കെമിസ്ട്രി ഐച്ഛിക വിഷ യമായും ഫിസിക്‌സ് ഉപ വിഷയമായും പഠിച്ച് ബി.എ.ബിരുദം നേടി.
ബി.എ. പാസ്സായ ഉടനെതന്നെ അദ്ദേഹം തിരുഹൃദയക്കുന്ന് ഹൈസ്ക ളിൽ അദ്ധ്യാപകനായി നിയമിതനായി. 1932ൽ തിരുവനന്തപുരം ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിൽനിന്നും എൽ.റ്റി. ബിരുദം നേടി. ഇടക്കാലത്ത് മദ്രാ സിൽ താമസിച്ചു പഠിച്ച് ജോഗ്രഫിയിൽ പ്രത്യേക പരിശീലനവും നേടി ദീർഘമായ അദ്ധ്യാപനകാലം മുഴുവൻ ഫിസിക്‌സ്, കെമിസ്ട്രി, ജോഗ്രഫി എന്നീ വിഷയങ്ങളാണ് അദ്ദേഹം പഠിപ്പിച്ചത്. ഔദ്യോഗിക ജീവിതത്തിൽ രണ്ടുവർഷം കിടങ്ങൂർ സെന്റ് മേരീസ് ഹൈസ്‌കൂളിലും ഒരു വർഷം സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്‌കൂളിലും ഹെഡ്‌മാസ്റ്ററായി സേവനം ചെയ്തു.
നട്ടാശ്ശേരി പുത്തേട്ടു കവലയ്ക്കു സമീപം സ്ഥലം വാങ്ങി നിർമ്മിച്ച ഭവ നത്തിലാണ് അദ്ദേഹം കുടുംബ സമേതം താമസിച്ചിരുന്നത്. കൈപ്പുഴ പാല ത്തുരുത്ത് പതിയിൽ ഉതുപ്പ്-അച്ചാമ്മ ദമ്പതികളുടെ മകൾ അന്നമ്മയാണ് ചാക്കോ സാറിന്റെ സഹധർമ്മിണി. ദൈവം നല്‌കിയ ഏഴു സന്താനങ്ങളെ (ആറാണും ഒരു പെണ്ണും) അല്ലലില്ലാതെ വളർത്തി ഉപരിവിദ്യാഭ്യാസം നല്കി യഥാകാലം വൈവാഹികജീവിതത്തിൽ പ്രവേശിപ്പിച്ചു. ഉത്തമ ദൈവവിശ്വാ സികളായിരുന്ന ഈ ദമ്പതികളുടെ നിരന്തര പ്രാർത്ഥനയുടെയും ത്യാഗ പൂർണ്ണമായ പരിശ്രമത്തിൻ്റെയും ഫലമായി മക്കളെല്ലാവരും ഉയർന്ന നിലകളിൽ ജീവിതം നയിക്കുന്നു.
റിട്ടയർ ചെയ്ത ശേഷം ദീർഘകാലം ഭവനത്തിൽ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിച്ച ചാക്കോസാർ 1994 മെയ് 26ന് 91-ാം വയസ്സിൽ ഭാഗ്യ മരണം പ്രാപിച്ചു.