കോട്ടയം കടുതോടിൽ കുടുംബത്തിലെ കെ.പി.മാത്യുവിൻ്റെയും കൊടിയന്തറ കുടും ബാംഗമായ ഏലീശാ മാത്യുവിന്റെയും സീമന്ത പുത്രനായിരുന്നു ഫിലിപ്പ് മാത്യ പോത്തച്ചൻ എന്നു വിളിപ്പേരുള്ള അദ്ദേഹം 1945 ജൂലൈ 7-ാം തീയതിയാണ് ഭൂജാതനായത്.
ബോംബെയിലെ ജെ.ജെ.സ്‌കൂൾ ഓഫ് ആർക്കിടെക്‌ചറിൽ നിന്നും ഉയർന്ന മാർക്കോടെ ബി. ആർക്ക് പാസായി. തുടർന്ന് ജി.ഡി. ആർക്ക്, എ.ഐ.ഐ.എ മെംബറും ആയി.
പ്രമുഖ കോൺട്രാക്‌ടറായിരുന്ന പേരൂർ വി.എം.അലക്സാണ്ടർ വെള്ളാപ്പള്ളിയുടെയും കാരിത്തുരുത്തേൽ കുടുംബാം ഗമായ മേരിക്കുട്ടിയുടെയും സീമന്തപുത്രിയായ ഫെമിയയെ 1971 മെയ് 27-ാം തീയതി പോത്തച്ചൻ വിവാഹം കഴിച്ചു. അധികം താമസിയാതെ, അളിയ നായ ആർക്കിടെക്റ്റ് സിറിയക്ക് വെള്ളാപ്പള്ളിയുടെ കീഴിൽ അദ്ദേഹം കോട്ട യത്ത് പ്രാക്ടീസ് തുടങ്ങി. അതിനുശേഷം എറണാകുളത്തേക്ക് താമസം മാറ്റി തന്റെ കർമ്മമണ്ഡലം വിപുലീകരിച്ചു.
ജോലിയിൽ ആത്മാർത്ഥതയും വിശ്വസ്‌തതയും പുലർത്തിയ അദ്ദേഹം നിരവധി സ്ഥാപനങ്ങൾ രൂപകല്‌പന ചെയ്തിട്ടുണ്ട്. ആശുപത്രികൾ, സ്‌കൂളു കൾ, കൊമേഴ്സ്യൽ ബിൽഡിംഗുകൾ, ജനറൽ ബിൽഡിംഗുകൾ, ഓഡി റ്റോറിയങ്ങൾ, ഭവനങ്ങൾ സ്വിമ്മിംഗ് പൂളുകൾ തുടങ്ങി അദ്ദേഹം രൂപക ല്‌പന ചെയ്ത് എല്ലാം തന്നെ ഭാവനാ സമ്പന്നമായ ആ സവിശേഷ വ്യക്തി ത്വത്തെ വിളംബരം ചെയ്യുന്നതായിരുന്നു.
1986ൽ അൽഫോൻസാമ്മയെയും കുര്യാക്കോസ് ഏലിയാസച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങിന് ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ കോട്ടയത്തുവന്നപ്പോൾ, പോപ്പിനെ സ്വീകരിക്കാനുള്ള പോഡിയം രൂപകല്പന ചെയ്തത് ഇദ്ദേഹമായിരുന്നു. മാർപ്പാപ്പായിൽ നിന്നും വിശുദ്ധ കുർബാന സ്വീകരിക്കുവാനുള്ള വിശേഷഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചു.
പോത്തച്ചന്റെ അസാധാരണമായ കഴിവുകൾ നമ്മുടെ സമുദായത്തിനു വേണ്ടി അനവധി കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനായി വിനിയോഗി ച്ചിട്ടുണ്ട്. അഭിവന്ദ്യ കുന്നശ്ശേരിപിതാവും വല്ല ബ്രോസ് ജനറാൾമാരും കൂടി അദ്ദേഹത്തിന് വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ഒരുക്കിക്കൊടു ത്തു. കേരളത്തിനകത്തും പുറത്തുമായി പല സമുദായങ്ങൾക്കുമായി നൂറോളം ദേവാലയങ്ങൾ അദ്ദേഹം രൂപകല്‌പന ചെയ്‌തിട്ടുണ്ട്. ചൈതന്യ പാസ്റ്ററൽ സെന്റർ തെള്ളകം, തിയോളജിക്കൽ സെമിനാരി കാംമ്പസ് ഫോർ ഗോസ്‌പൽ ഫോർ ഏഷ്യ, കോട്ടയം വൈ.എം.സി.എ, സി.എം.എസ് ഇൻഡ സ്ട്രിയൽ ടെക്സ്റ്റൈൽസ് ബിൽഡിംഗ്‌സ്, കെ.പി.എസ്.മേനോൻ ഹാൾ കോട്ട യം, തൂവാനിസ, പാലാ കത്തീഡ്രൽ, ഷേണായി ചേംബേർസ് കൊച്ചി എന്നിവ അദ്ദേഹത്തിൻ്റെ ഭാവനയ്ക്കും കഴിവിനും ഉദാഹരണങ്ങളാണ്.
ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ, ആർച്ച് ബിഷപ്പ് ഓഫ് കാൻ്റർബറി, തിരുമേനിമാർ, മന്ത്രിമാർ തുടങ്ങി സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള പലവ്യക്തികളിൽനിന്നും സ്‌തുത്യർഹസേവനത്തിന് അദ്ദേഹം പാരിതോഷികങ്ങൾ നേടിയിട്ടുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റിൻ്റെ കോട്ടയം ചാപ്റ്ററിന്റെ ആദ്യത്തെ ചെയർമാൻ പോത്തച്ചനായിരുന്നു. അദ്ദേഹത്തിന്റെ പാവന സ്മര ണയ്ക്കായി ആർക്കിടെക്റ്റ് സ്റ്റുഡൻസ് കോംപറ്റീഷന് ഇന്നും പുരസ്‌കാര ങ്ങൾ നൽകിവരുന്നു.
മക്കൾ: എഞ്ചിനീയർ മാത്യു ഫിലിപ്പ് (ദീപു), തഷീണ, സുനന്ദ.
1997ൽ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ പോത്തച്ചനെ ബാധിച്ചു തുടങ്ങിയെങ്കിലും തൻ്റെ കർമ്മ മണ്‌ഡലത്തിൽനിന്നും അദ്ദേഹം പിൻവാങ്ങിയില്ല. സ്നേഹസമ്പന്നനായ ഒരു കുടുംബനാഥനായിരുന്നു അദ്ദേ ഹം. സഭയ്ക്കും സമുദായത്തിനും നാടിനും പ്രിയപ്പെട്ടവനായിരുന്നു. 28 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 54-ാമത്തെ വയസ്സിൽ 1999 മെയ് 6-ാം തിയതി പോത്തച്ചൻ എന്ന ഫിലിപ്പ് മാത്യു ഇഹലോകവാസം വെടി ഞ്ഞു. കർമ്മയോഗിയും സഹൃദയനുമായ അദ്ദേഹത്തെ ഇടയ്ക്കാട്ട് ഫൊറോ നപള്ളിയിലെ കുടുംബകല്ലറയിൽ സംസ്‌കരിച്ചു. പോത്തച്ചൻ രൂപകല്പന ചെയ്തു നിർമ്മിച്ച മണിമന്ദിരങ്ങളോരോന്നും അദ്ദേഹത്തിനുള്ള നിത്യ സ്മാര കങ്ങളായി നിലകൊള്ളുന്നു.