മോനിപ്പള്ളി ഇടവകയിൽ നിരവത്ത് ഇട്ടിയവിര കൊച്ചേലി ദമ്പതികളുടെ ഏഴാ മത്തെ സന്താനമായി 1924 സെപ്റ്റംബർ 29ന് സ്റ്റീഫൻ ഭൂജാതനായി.
മോനിപ്പള്ളി ഗവ. പ്രൈമറി സ്‌കൂൾ, ഉഴ വൂർ ഒ.എൽ.എൽ. മിഡിൽസ്‌കൂൾ, ചിങ്ങ വനം ബോർഡിംഗ് ഹൈസ്‌കൂൾ എന്നിവി ടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം പാള യംകോട്ട് സെന്റ് സേവ്യേഴ്‌സ് കോളേ ജിൽനിന്ന് ബി.എസ്.സി.യും തിരുവനന്ത പുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് മാത്തമാറ്റിക്സിൽ എം.എസ്.സി.യും കര സ്ഥമാക്കി.
തുടർന്ന് 4 കൊല്ലക്കാലം ഗോവയിൽ കപ്പൂച്ചിയൻ വക ഹൈസ്കൂളിൽ അധ്യാപകനായി നിയമനം കിട്ടി. തത്ഫലമായി അദ്ദേഹത്തിന് അനേകം വൈദികവിദ്യാർത്ഥികളെ ശിഷ്യന്മാരായി ലഭിച്ചു. അവരിൽ പലരും ബിഷ പ്പുമാരായും ആർച്ച് ബിഷപ്പായും ദൈവശാസ്ത്ര പണ്ഡിതരായും വൈദി കരായും മറ്റ് പലവിധത്തിലും സമുന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു.
പ്രൊഫ. സ്റ്റീഫൻ നാടിനും നാട്ടാർക്കും വീട്ടുകാർക്കും വളരെ പ്രിയങ്കര നായിരുന്നു. ശാന്തശീലനും ഉദാരമനസ്‌കനും ആയിരുന്ന അദ്ദേഹം കൊല്ലത്ത് ഫാത്തിമ കോളേജിലും തങ്ങൾകുഞ്ഞ് മുസലിയാർ കോളേ ജിലും ദീർഘനാൾ മാത്തമാറ്റിക്സ് മേധാവിയായി സേവനം അനുഷ്‌ഠിച്ചി ട്ടുണ്ട്. ഏറ്റുമാനൂർ ഇടവക പഴേമ്പള്ളിൽ പി.ജെ. ജോൺസാർ-ഏലിയാമ്മ ദമ്പതികളുടെ മകൾ അന്നമ്മയെയാണ് സ്റ്റീഫൻ വിവാഹം ചെയ്തത്. DEO, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ തുടങ്ങി വിവിധ തസ്തികകളിലായി കേരളത്തിലെ പല ജില്ലകളിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിക്കു വാൻ അന്നമ്മയ്ക്ക കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്റ്റേറ്റ് എഡ്യൂക്കേ ഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും വിരമിച്ച അവർ വിശ്രമജീവിതം നയിക്കുന്നു.
സർവ്വീസിലിരിക്കെ അനേകം യുവതീയുവാക്കളെ പ്രൊഫ. സ്റ്റീഫനും കുടുംബവും വിദ്യാഭ്യാസപരമായും സാമൂഹികമായും ആദ്ധ്യാത്മികമായും വിവിധ രംഗങ്ങളിൽ പരിശീലിപ്പിച്ച് സത്‌പന്ഥാവിലേക്ക് നയിച്ചിട്ടുണ്ട്. ഭക്ത സംഘടനകൾക്ക് കാരുണ്യപ്രവർത്തനങ്ങൾക്കായി സ്വന്തം സ്വത്തിൽനിന്ന് കൂറച്ചുഭാഗം ദാനംചെയ്യണമെന്ന് സ്റ്റീഫനും കുടുംബത്തിനും ആഗ്രഹ മുണ്ടായി. ഇറ്റലി ആസ്ഥാനമായുള്ള വല്ലംബ്രോസ് ബനഡിക്ടെൻ സന്യാസസഭയ്ക്ക് മോനിപ്പള്ളിയിലെ സ്വന്തം സ്ഥലത്തുനിന്ന് കുറച്ച് സ്ഥലം തന്റെ സ്മരണ നിലനിർത്താൻ അദ്ദേഹം ദാനം ചെയ്തു.
34 കൊല്ലത്തെ അധ്യാപകവൃത്തിക്കുശേഷം 1980 ൽ സ്റ്റീഫൻസാർ ജോലിയിൽനിന്നു വിരമിച്ചു. അതിനുശേഷം പള്ളിക്കാര്യത്തിലും പൊതു ക്കാര്യത്തിലും അദ്ദേഹം കൂടുതൽ ശ്രദ്ധാലുവായി. USA, U.K. കാനഡ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്‌തു.
74-ാമത്തെ വയസ്സിൽ പ്രൊഫ. സ്റ്റീഫന് ശ്വാസകോശസംബന്ധമായ അസുഖം പിടിപെട്ടു. 1998 ജൂലൈ 21-ാം തിയ്യതി തൻ്റെ ആത്മാവിനെ ദൈവതൃക്കരങ്ങളിൽ ഏൽപിച്ചു.