മിസ് അന്നമ്മ പോത്തൻ കിടങ്ങൂർ കര യിൽ കടുതോടിൽ കുടുംബത്തിൽ ജനിച്ചു. കടുതോടിൽ പോത്തൻ, കൂപ്ലിക്കാട്ട് അന്ന എന്നിവരാണ് മാതാപിതാക്കൾ.
സഹോദരങ്ങൾ: അഡ്വ. കെ.പി. തോമസ് (Homa), കെ.പി. സിറിയക്, മേരി ചാക്കോ പച്ചിക്കര, കെ.പി. ജോസഫ് (എൻജിനീയർ), കെ.പി. മാത്യു, കെ.പി. ജോൺ, മേജർ കെ.പി. ഫിലിപ്പ്. ഇവ രിൽ ഏറ്റവും പ്രശസ്‌തൻ പത്രാധിപർ കെ.പി. തോമസ് ആയിരുന്നു.
അന്നമ്മയുടെ പ്രാഥമിക വിദ്യാഭ്യാസം കിടങ്ങൂരിൽ. ഹൈസ്‌കൂൾ വിദ്യാഭ്യാസം കോട്ടയം സെന്റ്റ് ആൻസിൽ. ബി.എ. ഓണേഴ്‌സ് (എം.എ.യ്ക്ക് തുല്യം) ബിരുദം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന്. ക്നാനായ സമുദായത്തിലെ ആദ്യത്തെ എം.എ. ബിരുദധാരിണി. ആദ്യം ജാംഷെഡ്‌പൂ രിലും, കൊൽക്കൊത്താ ഗോഖലെ മെമ്മോറിയൽ കോളേജിലും പഠിപ്പിച്ചു. 1955-ൽ കോട്ടയം ബി.സി.എം. കോളേജിൽ അധ്യാപികയായി. ഐശ്ചികം വിഷയം ചരിത്രമായിരുന്നെങ്കിലും ഇംഗ്ലീഷ് ഭാഷയിലും അവർ പ്രാവീണ്യം നേടിയിരുന്നു. 20 വർഷം ജോലിചെയ്‌തു. 1966 വരെ അവർ യാതൊരു വേത നവും സ്വീകരിച്ചിരുന്നില്ല. തികഞ്ഞ അർപ്പണബോധത്തോടെയാണ് അവർ തൻ്റെ ജോലി നിർവഹിച്ചത്.
സാധു കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് സാമ്പത്തികസ ഹായം നൽകി. ജോലിയിൽനിന്നു വിരമിച്ചശേഷം സഹോദരൻ കെ.പി. ജോസഫിനൊപ്പം വിശ്രമജീവിതം നയിച്ചു. 1981 ജൂൺ 28-ാം തീയതി അവർ അന്തരിച്ചു. അന്ന് ബി.സി.എം. കോളേജിന് അവധി നൽകി. സഭയ്ക്കും സമുദായത്തിനും വേണ്ടി നിസ്വാർത്ഥസേവനം നൽകിയ ഈ മഹതി മാതൃ കാധ്യാപികയായി എക്കാലവും സ്‌മരിക്കപ്പെടും.