മത്തായി-അന്ന ദമ്പതികളുടെ പുത്ര നായി 1940 ഒക്ടോബർ 16ന് ജനിച്ചു. കിട ങ്ങൂർ ഗവ. പ്രൈമറി സ്‌കൂളിലും സെന്റ് മേ രിസ് ഹൈസ്‌കൂളിലും തുടർന്ന് പ്രീഡി ഗ്രിക്ക് പാലാ സെൻ്റ് തോമസ് കോളേജി ലുമായിരുന്നു കെ.എം.മാത്യുവിൻറെ പഠനം. തുടർന്നുള്ള വിദ്യാഭ്യാസത്തിന് അദ്ദേഹ ത്തിൻ്റെ മാതാപിതാക്കൾ തിരഞ്ഞെടുത്തത് തൃശിനാപ്പള്ളി സെൻ്റ് ജോസഫ്‌സ് കോളേ ജാണ്. 1962ൽ ഡിഗ്രിയും 1964ൽ മാസ്റ്റേഴ്‌സും അവിടെനിന്നു പൂർത്തിയാക്കി. 1964ൽ കൊല്ലം ഫാത്തിമാമാതാ നാഷ
ണൽ കോളേജിൽ ഊർജ്ജതന്ത്ര വിഭാഗ ത്തിൽ അധ്യാപകനായി സേവനം ആരംഭി ച്ചു. 1968 വരെ അവിടെ സേവനം അനുഷ്‌ഠിച്ചു. അക്കാലത്ത് അദ്ദേഹം അധ്യാ പക സംഘടനയിലെ ഒരു സജീവ പ്രവർത്തകനായിരുന്നു. സംഘടനയുടെ പരിശ്രമഫലമായി പ്രൈവറ്റ് മാനേജ്‌മെൻ്റ്, ഗവ. എയ്‌ഡഡ് കോളേജുക ളായി മാറുകയും ഡയറക്‌ട് പേയ്മെൻ്റ് വരുകയും ചെയ്തു.
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് 1968ൽ ഡിഗ്രികോളേജായി ഉയർത്തി യപ്പോൾ ഫിസിക്സ് വിഭാഗം തലവനായി അദ്ദേഹം നിയമിതനായി. 1968 മുതൽ 1992 വരെ ഹെഡ് ഓഫ് ദ ഡിപ്പാർട്ടുമെൻ്റായി അദ്ദേഹം സേവനമനു ഷ്ഠിച്ചു. 1992 ൽ അദ്ദേഹം കോളേജ് പ്രിൻസിപ്പലായി. തൻ്റെ കാലത്തു തുടങ്ങിയ ഫിസിക്സ് വിഭാഗത്തിൽ എം.എസ്.സി. കോഴ്‌സ് തുടങ്ങുവാനും അങ്ങനെ കോളേജിനെ പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിലേക്ക് ഉയർത്തുവാനും അദ്ദേഹത്തിനു കഴിഞ്ഞു. കോളേജിലെ ആദ്യത്തെ അല്‌മായ പ്രിൻസിപ്പാൾ അദ്ദേഹമാണ്.
കേരള, മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റികളിലെ ബോർഡ് ഓഫ് സ്റ്റഡീസ് മെംബറായും യൂണിവേഴ്‌സിറ്റി എക്‌സാമിനേഷൻ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. 32 വർഷത്തെ സേവനത്തിനുശേഷം 1996ൽ വിരമിച്ചു. രൂപത യുടെ ആർച്ച് ബിഷപ് മാർ മൂലക്കാട്ട് തിരുമേനിയെ തന്റെ ശിഷ്യനായി ലഭിച്ചതിൽ പ്രൊഫ. മാത്യു ഏറെ അഭിമാനംകൊണ്ടിരുന്നു. ഫിസിക്സ‌് മെയിൻ എടുത്ത് ഡിഗ്രിക്ക് പ്രൊഫിഷൻസി പ്രൈസ് വാങ്ങിക്കുമ്പോഴൊക്കെ ഭാവിയുടെ ഒരു നല്ല വാഗ്‌ദാനമായി അദ്ദേഹത്തെ സാറ് കണ്ടിരുന്നു.കൈപ്പുഴ ചാമക്കാലായിൽ ചുമ്മാരു കുട്ടിയുടെയും മറിയാമ്മയുടെയും മകൾ സാലിയാണ് പ്രൊഫ. മാത്യുവിൻ്റെ ഭാര്യ. ഉഴവൂർ ഒ.എൽ.എൽ.എച്ച്.എസ്. എസിൽ അധ്യാപികയായിരുന്ന അവർ പ്രിൻസിപ്പലായി സേവന ത്തിൽനിന്നും വിരമിച്ചു. അദ്ദേഹത്തിന് പ്രകാശ് എന്നും സൈമൺ എന്നും രണ്ട് ആൺമക്കളാണ് ഉള്ളത്.
2004ൽ അദ്ദേഹം രോഗിയായിത്തീർന്നു. 2005 ഡിസംബർ 1ന് നിര്യാതനായി കിടങ്ങൂരെ തൻ്റെ ഇടവക ദേവാലയത്തിൽ പ്രൊഫ. മാത്യുവിനെ സംസ്ക്‌കരിച്ചു.