“ക്നാനായ കുലപതി” എന്നു വിശേ ഷിപ്പിക്കാവുന്ന പൂതത്തിൽ ഇട്ടിക്കുരു വിള തരകൻ ക്നാനായ സമുദായത്തിനു മാത്രമല്ല, ഭാരത കത്തോലിക്കാ സഭ യ്ക്കുതന്നെ അഭിമാന ഭാജനമായിരുന്നു. ഭാരത സഭയെ വിദേശ മേധാവിത്വ ത്തിൽനിന്നും മോചിപ്പിക്കാനുള്ള പരിശ്ര മങ്ങൾക്ക് ധീരമായ നേതൃത്വം കൊടുത്ത സഭാ സ്നേഹിയായിരുന്നു ഇട്ടിക്കുരുവിള തരകൻ.
ക്രിസ്ത്വബ്ദം 1720 ൽ നീണ്ടൂർ പൂത ത്തിൽ തറവാട്ടിൽ ഇട്ടിക്കുരുവിള ജനിച്ചു എന്ന് വിശ്വസിക്കുന്നു. അക്ഷരവിദ്യാഭ്യാ സവും ആയുധവിദ്യയും കുതിരസവാ രിയും പരിശീലിക്കുന്നതിന് കുരുവിളയ്ക്ക് അവസരം ലഭിച്ചു. നീണ്ടൂർ മാളി യേക്കൽ കുടുംബത്തിലെ പൈതൃകാവകാശിനിയായിരുന്ന അച്ചുവിനെ വിവാഹം ചെയ്തു. ഒരു സന്തുഷ്ട കുടുംബമായിരുന്നു കുരുവിളയുടേത്.പൂത ത്തിൽ കുടുംബം നീണ്ടൂരാണ് സ്ഥിതി ചെയ്തിരുന്നത്. കേരള ക്രൈസ്ത വസഭയ്ക്ക് പ്രഗത്ഭരായ വൈദികരെയും മെത്രാന്മാരെയും സന്യാസിക ളെയും സംഭാവന ചെയ്ത കുടുംബമാണ് പൂതത്തിൽ കുടുംബം. ഇട്ടിക്കു രുവിള തരകന്റെ സന്തതി പരമ്പരയിൽ പെട്ടവരാണ് കാലം ചെയ്ത മാക്കിൽ പിതാവും തറയിൽ പിതാവും.
ജനസേവനം
വർത്തകപ്രമാണിയും നസ്രാണി നേതാവുമായിരുന്ന ഇട്ടിക്കുരുവിള തിരുവിതാംകൂർ മഹാരാജാവായിരുന്ന ധർമ്മരാജാവിൻ്റെ വാത്സല്യത്തിനു പാത്രീ ഭൂതനായി. കുരുവിളയിൽ സംപ്രീതനായിരുന്ന മഹാരാജാവ് “തരകൻ” എന്ന രാജകീയ ബഹുമതി ഇട്ടിക്കുരുവിളയ്ക്ക് കല്പിച്ചു നൽകി.
ഇട്ടിക്കുരുവിള തരകൻ കുതിരപ്പുറത്ത് തിരുവനന്തപുരത്തെത്തി മഹാരാ ജാവിനെ മുഖം കാണിക്കുകയും രാജസന്നിധിയിൽ കാഴ്ചകൾ അർപ്പിച്ച് പ്രാദേശികാവശ്യങ്ങൾ മഹാരാജാവിനെ ബോധ്യപ്പെടുത്തി കാര്യങ്ങൾ നേടി യെടുക്കുക പതിവായിരുന്നു. ഒരിക്കൽ ഒരു നിവേദനത്തിന്റെ ഫലമായി വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കഴുമരം കാത്തു കഴിഞ്ഞിരുന്ന നാൽപ്പത്തിരണ്ടു കുറ്റവാളികൾക്ക് രാജാവിൽ നിന്നു മാപ്പു ലഭിച്ചതായും അതിനുള്ള മോച നദ്രവ്യമായി 43000 പൊൻപണം തരകൻ ഖജനാവിൽ ഒടുക്കിയതായും പറ ഞ്ഞുകേട്ടിട്ടുണ്ട്.
അതിരമ്പുഴ പള്ളിക്കു സഹായം
തരകനും കുടുംബവും അന്നാളുകളിൽ അതിരമ്പുഴപള്ളി ഇടവകക്കാ അ രായിരുന്നു. കാരണം കൈപ്പുഴയോ നീണ്ടൂരോ അന്നു പള്ളിയില്ല. പഴക്കം ചെന്ന അതിരമ്പുഴ പള്ളി പഴകി ദ്രവിച്ചു തുടങ്ങിയതിനാൽ പൊളിച്ചു പണി യണമെന്ന് യോഗം തീരുമാനിച്ചു. 18000 (പതിനെട്ടായിരം) ചക്രം ചെലവ ഴിച്ച് പളളിയുടെ പുനർനിർമ്മാണം തരകൻ നിർവഹിച്ചു. കൂടാതെ ഭാര്യ യുടെ അഭിലാഷമനുസരിച്ച് 900 (തൊള്ളായിരം) ചക്രംമുടക്കി പള്ളിയുടെ മദ്ബഹാ ചിത്രാലംകൃതമാക്കുകയും ചെയ്തു.
കേരള സുറിയാനി സഭയ്ക്ക് ഒരു നാട്ടുമെത്രാനെ ലഭിക്കണമെന്ന ആവശ്യം പരി. മാർപാപ്പയെ കണ്ട് അറിയിക്കുന്നതിനായി കരിയാറ്റി ജോസഫ് മല്പാൻ്റെ നേതൃത്വത്തിലുള്ള യാത്രാസംഘത്തിന് ചെലവിലേ ക്കായി തരകൻ സ്വന്തം നിലയ്ക്ക് 30000/- ചക്രം സംഭാവന നൽകിയതായി കാണുന്നു. മറ്റുളളവരുടെ സംഭാവനയായ 13280/- ചക്രം കൂട്ടിച്ചർത്തു 43280 ചക്രം മല്പാനെ ഇട്ടിക്കുരുവിള തരകൻ ഏല്പ്പിച്ചുവെന്നാണ് ചരിത്രം.
മല്പാനും സംഘവും 1780-ൽ ഗോവയിൽ തിരിച്ചെത്തി. കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാനായി കരിയാറ്റിൽ മല്പാൻ നിയമിതനായി. മാർത്തോമ്മാ സഭയുടെ ഐക്യാഭ്യർത്ഥനയ്ക്ക് അനുകൂലമായ അനുമതി നേടി. വിജയ ശ്രീലാളിതനായി ഭാരത മണ്ണിൽ കാലു കുത്തിയ നിമിഷം! പക്ഷേ വിധി വൈപരീത്യം!! കരിയാറ്റിൽ മെത്രാൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെ ട്ടു. ഏവരെയും ദുഃഖത്തിലാഴ്ത്തിയ ഒരു സംഭവം!
ഇട്ടിക്കുരുവിള തരകൻ്റെ മരണം
കരിയാറ്റിൽ മല്പാനും സംഘവും നാട്ടിൽ തിരിച്ചെത്തിച്ചേരുന്നതിനു മുൻപ് 1781-ൽ ഇട്ടിക്കുരുവിള തരകൻ മരണം പ്രാപിച്ചു. ആ ദിനം എന്നായി രുന്നുവെന്ന് കൃത്യമായ രേഖയില്ല. കർക്കടകമാസത്തിലെ നല്ല മഴയുള്ള ഒരു ദിവസം തരകൻ മരണം പ്രാപിച്ചുവെന്നാണ് പറയപ്പെടുന്നത്. അനേകം വള്ളങ്ങളുടെ അകമ്പടിയോടെ അലങ്കരിച്ച തോണിയിൽ തരകന്റെ മൃത ദേഹം സംവഹിക്കപ്പെട്ടുവെന്നും ഒരു വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യ ത്തിൽ സംസ്ക്കാരം നടത്തപ്പെട്ടുവെന്നും വായ്മൊഴിയായി പറഞ്ഞുപോ രുന്നു.
തരകൻ്റെ ആത്മാർത്ഥത
കൂനൻകുരിശു സത്യത്തോടെ യാക്കോബായ വിശ്വാസത്തിലേക്ക് തിരി ഞ്ഞുപോയ ഏതാണ്ട് എൺപതിനായിരത്തോളം വിശ്വാസികളെയും ആറാം മാർത്തോമ്മായേയും കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടു വരാൻ നടത്തിയ പരിശ്രമങ്ങളിൽ മുഖ്യ പങ്കു വഹിച്ചയാളാണ് ഇട്ടിക്കുരുവിള തരകൻ. അതുപോലെ കേരള കത്തോലിക്കാ സഭയിൽ ആധിപത്യം പുലർത്തിയിരുന്ന വിദേശമേധാവിത്വത്തിനെതിരായി ആദ്യമായി സമരകാ ഹളം മുഴക്കിയ പൂതത്തിൽ തരകൻ സഭയ്ക്കും സമുദായത്തിനും രാജ്യ ത്തിനും അഭിമാനമാണ്. വരും തലമുറയ്ക്ക് മാതൃകയുമാണ്. മഹാത്മാവേ! അങ്ങേയ്ക്ക് നമോവാകം!!