പന്നിവേലിൽ ഔസേപ്പ് ചാക്കോയു ടെയും കോച്ചേരിൽ അന്നയുടെയും മക നായി 1917 ആഗസ്റ്റ് 31 ന് പി.സി. മാത്യു പന്നിവേലിൽ ഭൂജാതനായി. പ്രാഥമിക വിദ്യാഭ്യാസം കടുത്തുരുത്തി സെന്റ്റ് മൈക്കിൾസിലും പിന്നീട് എസ്.എച്ച് മൗണ്ട് സ്‌കൂളിലും നടത്തിയശേഷം ആലപ്പുഴ ലിയോ 13 സ്കൂളിൽ തുടർ വിദ്യാഭ്യാസം നടത്തി.
ചെറുപ്പം മുതലേ ബിസിനസ്സിൽ തല രനായിരുന്ന മാത്യു വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴയിൽ താമസമാക്കുകയും കയർ ബിസിനസ്സിലേക്ക് തിരിയുകയും ചെയ്തു. മണ്ണഞ്ചേരിയിലും മുട്ടത്തിപ്പറമ്പി ലുമായി ഏകദേശം 300 തൊഴിലാളികൾ പണിയെടുത്തിരുന്ന രണ്ടു കയർ ഫാക്ടറികൾ നടത്തുകയുണ്ടായി. ബിസിനസ്സിനോടൊപ്പം രാഷ്ട്രീയ സാമൂ ഹിക സാംസ്‌കാരിക മണ്‌ഡലങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു.
ആലപ്പുഴ രൂപതയിലെ പ്രഥമ മെത്രാനായിരുന്ന അഭിവന്ദ്യ മൈക്കിൾ ആറാട്ടുകുളം തിരുമേനിയുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ആലപ്പുഴ ദേശീയപാതയിൽ പാതിരപ്പള്ളിയിലുള്ള ഉദയാ സ്റ്റുഡിയോയുടെ എതിർവശം സ്ഥിതിചെയ്യുന്ന വിശുദ്ധ ഡിംഫീനായുടെ നാമത്തിലുള്ള ചാപ്പലും അതു സ്ഥിതിചെയ്യുന്ന സ്ഥലവും ആലപ്പുഴ രൂപ തയ്ക്കു സംഭാവനയായി കൊടുത്തിട്ടുള്ളതാണ്.
യുവത്വത്തിന്റെ ഒരു നല്ല കാലഘട്ടം ആലപ്പുഴയിൽ ചിലവഴിച്ചതിനു ശേഷം 1971 ഓടുകൂടി ജന്മസ്ഥലമായ കടുത്തുരുത്തിയിലേക്ക് താമസംമാറ്റി. പിന്നീട് പ്രധാന പ്രവർത്തനമേഖല നിർമ്മാണരംഗമായിരുന്നു. ചേർത്തല ഗ്രീൻ ഗാർഡൻസ് ഹോസ്‌പിറ്റലിൻ്റെ കണ്ണാശുപത്രി, സിനിമാ സംവിധായ കനായിരുന്ന ശ്രീ. കുഞ്ചാക്കോയുടെ നേതൃത്വത്തിലാരംഭിച്ച എക്‌സൽ ഗ്ലാസ് ഫാക്ടറിയുടെ വർക്ക് തുടങ്ങിയവയായിരുന്നു ആദ്യ കാലഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ.
കടുത്തുരുത്തിയിൽ വന്നതിനുശേഷം രാഷ്ട്രീയത്തിൽ സജീവമല്ലായി രുന്നെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടിയിലുംപെട്ട നേതാക്കന്മാരുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ചിരുന്നു. ബാക്കി എല്ലാ മേഖലകളിലും കർമ്മ നിരതനുമായിരുന്നു. ക്‌നാനായ കത്തോലിക്ക കോൺഗ്രസ് ഫൊറോനാ പ്രസിഡന്റ്, രൂപതയിലെ പാസ്റ്ററൽമെമ്പർ, വലിയപള്ളിയിലെ കൈക്കാരൻ എന്നീ നിലകളിലും സമുദായ സ്നേഹിയായ അദ്ദേഹം പ്രവർത്തിച്ചു. വിശുദ്ധ യൂദാതദേവൂസിൻ്റെ കുരിശുപള്ളി ഇപ്പോൾ കാണുന്ന രീതിയിൽ നവീകരിച്ചു പണിതത് പി.സി. മാത്യു ആണ്. ബിഷപ് മാക്കീൽ ഫൗണ്ടേ ഷൻ്റെ സ്ഥാപക പ്രസിഡന്റും അദ്ദേഹം തന്നെ. 2002 ജൂലൈമാസം 9-ാം തിയതി 85-ാം വയസ്സിൽ നിര്യാതനായി.
മക്കൾ: ഡോ. വൽസമ്മ, മേരിയമ്മ, ചാക്കോച്ചൻ, കുര്യച്ചൻ, ലംബോ പ്പൻ, മോൾ, ലൂക്കാച്ചൻ.
ഭാര്യ: കുമരകം നടുവിലേപ്പറമ്പിൽ കുരുവിള മകൾ ഏലിയാമ്മ.