ശ്രേഷ്‌ഠനായ അധ്യാപകൻ, ത്യാഗസ ന്നദ്ധതയും ആത്മാർത്ഥതയും നിറഞ്ഞ ജനപ്രിയനായ എം.എൽ.എ ഉത്തമനായ കുടുംബനാഥൻ, അധ്വാനശാലിയായ കർഷ കൻ, കാപട്യമില്ലാത്ത ഈശ്വരവിശ്വാസി ഇതെല്ലാം ഒത്തിണങ്ങുന്ന വ്യക്തിത്വമായി രുന്നു തോമസ് സാറിൻ്റേത്. മതവും രാഷ്ട്രീയവും തീർക്കുന്ന വേലിക്കെട്ടു കൾക്ക് അപ്പുറം എത്തിനിൽക്കുന്നതായി രുന്നു അദ്ദേഹത്തിൻ്റെ മനുഷ്യ സ്നേഹം.
കടുത്തുരുത്തിയുടെ സമഗ്രമായ വിക സനത്തിന് അടിത്തറയിട്ടത് തോമസ് സാറാ ണ്. “കടലിന്റെ തുരുത്തെന്ന് ഓമനപ്പേരു ണ്ടെങ്കിലും മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ നാടാണ് എൻ്റെ കടുത്തുരുത്തി” എന്ന് നിയമ സഭയിൽ പ്രസ്താവിച്ച മനുഷ്യസ്നേഹിയായ തോമസ് സാറിനെ സ്മരിക്കേണ്ടത് യുവ തലമുറയുടെ കടമയാണ്.
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ ഇരവിമംഗലം കരയിലെ പുരാ തന കുടുംബമായ പന്നിവേലിൽ ചാക്കോയുടെയും (മാഞ്ഞൂർ പഞ്ചായത്ത് മെമ്പർ) തേരന്താനത്ത് മറിയാമ്മയുടെയും സീമന്തപുത്രനായി 1939 ഫെബ്രു വരി 26-ാം തിയതി ജനിച്ചു.
മധുരവേലി എൽ.പി. സ്‌കൂൾ കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽനിന്നു സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി മൈസൂർ സെന്റ് ഫിലോമിനാസ് കോളേജിൽനിന്നും പ്രീ-യൂണിവേഴ്‌സിറ്റി കോഴ്സ് പാസായി. പാലാ സെൻ്റ് തോമസ് കോളേജിൽനിന്നും പൊളിറ്റി ക്സിൽ ബിരുദം കരസ്ഥമാക്കി മാന്നാനം സെൻ്റ് ജോസഫ്സ് ട്രെയിനിംഗ് കോളേജിൽനിന്നും ബി.എഡ്. പാസായി.
കോട്ടയം രൂപത വക സ്‌കൂളുകളിൽ ഹൈസ്‌കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കിടങ്ങൂർ സെൻ്റ് മേരീസ്, കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ്, എസ്.എച്ച്. മൗണ്ട് എന്നീ ഹൈസ്‌കൂളുകളിലും ദീർഘകാലം കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് ഹൈസ്‌കൂളിലും ഇംഗ്ലീഷ് സാമൂഹ്യ ശാസ്ത്ര അധ്യാപകനായി സേവനം അനുഷ്‌ഠിച്ചു. രൂപതയിലെ മികച്ച അധ്യാ പകനുള്ള അവാർഡ് രണ്ടുതവണ ലഭിച്ചിട്ടുണ്ട്.
1980ൽ നാട്ടുകാരുടെ ആവശ്യപ്രകാരം സ്വതന്ത്രനായി മത്സരിച്ച് പഞ്ചാ യത്ത് മെമ്പറായി വിജയംവരിച്ചു. എതിരില്ലാതെ കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് കടുത്തുരുത്തി ബ്ലോക്ക് ഡവലപ്മെന്റ് കമ്മിറ്റി ചെയർമാനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആഭി മുഖ്യത്തിൽ 1980ൽ കടുത്തുരുത്തിയിൽ നടത്തിയ പട്ടയമേള സാധാരണ ക്കാരുടെയും പാവപ്പെട്ടവരുടെയും ഹൃദയങ്ങളിൽ തിളങ്ങുന്ന സ്ഥാനം നൽകി. ഇദ്ദേഹം 1982 ലും 1987 ലും കടുത്തുരുത്തിയുടെ ജനപ്രതിനിധി യായി നിയമസഭയിലെത്തി. ഏറ്റവും നല്ല നിയമസഭാംഗമെന്ന് സ്പീക്കർ വി.എം. സുധീരൻ ഇദ്ദേഹത്തെ പ്രശംസിച്ചു.
ദീർഘവീക്ഷണത്തോടെയാണ് ഇദ്ദേഹം നാടിൻ്റെ വികസനപ്രവർത്തന ങ്ങളെ സമീപിച്ചത്. ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് കല്ലറ-നീ ണ്ടൂർ മുടക്കാലി പാലം, എഴുമാന്തുരുത്ത് റോഡ്. വേർതിരിഞ്ഞു കിടന്ന രണ്ടു പ്രദേശങ്ങളുടെയും അവിടുത്തെ സംസ്‌കാരങ്ങളുടെയും സമന്വയമാണ് ഇതി ലൂടെ സംഭവിച്ചത്. പ്രതിപക്ഷ എം.എൽ.എ. ആയിരുന്നപ്പോൾപോലും കോട്ടയം രൂപതയുടെ ഏത് ആവശ്യത്തിനും വൈദികർ സമീപിച്ചിരുന്നത് തോമസ് സാറിനെയായിരുന്നു.
നീണ്ടൂർ പതിയിൽ കല്ലുവേലിൽ ചാക്കോച്ചൻറെയും മാക്കീൽ ത്രേസ്യാ മ്മയുടെയും സീമന്തപുത്രി ആൻസിയാണ് ഇദ്ദേഹത്തിൻ്റെ ഭാര്യ. ഇവർക്ക് മൂന്നു മക്കൾ; ബിന്ദു (അധ്യാപിക), ബിജു (ലണ്ടൻ) അനി (ലണ്ടൻ). 2009 മെയ് 27-ാം തിയതി 71-ാമത്തെ വയസ്സിൽ ആ കർമ്മയോഗി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.