1915 മാർച്ച് 31 ന് പ്രാലേൽ ചാക്കുണ്ണി- അന്ന ദമ്പതികളുടെ രണ്ടാമത്തെ പുത്ര നായി പി.സി.ജോസഫ് ജനിച്ചു. കൈപ്പുഴ മാന്നാനം സ്‌കൂളുകളിൽ വിദ്യാഭ്യാസം നിർവഹിച്ചു. പിതൃസഹോദരീ പുത്രനായി രുന്ന ബ. തറയിൽ തോമസച്ചൻ (പിന്നീട് ബിഷപ്പ് തോമസ് തറയിൽ) ഹെഡ്‌മാസ്റ്റ റായിരുന്ന എസ്. എച്ച്. മൗണ്ട് ഹൈസ്‌കൂ ളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേ ശിച്ചു. ആ സമയത്ത് തറയിൽ മാടമ്പിയുടെ വീട്ടിലായിരുന്നു താമസം. മാടമ്പിയുടെ മക്കളെ വീട്ടിൽ വച്ചു പഠിപ്പിക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടിയാണ് അവിടെ താമ സിച്ചത്.
അദ്ദേഹം നല്ലൊരു ഗായകനും നിരൂപകനും ആസ്വാദകനും ആയിരു ന്നു. കഥാപ്രസംഗ കലയുടെ ആവിർഭാവകാലത്ത് അതിൽ തത്പരനായി പള്ളിപ്പെരുന്നാളുകളോടനുബന്ധിച്ച് കുമരകം, പുന്നത്തുറ, കല്ലിശ്ശേരി, കൂട ല്ലൂർ, കല്ലറ തുടങ്ങിയ സ്ഥലങ്ങളിൽ കഥാപ്രസംഗം നടത്തി ആളുകളുടെ കൈയടി വാങ്ങി. മഗ്‌ദലനമറിയം, ചങ്ങമ്പുഴയുടെ വാഴക്കുല തുടങ്ങിയ രച നകൾ കഥാപ്രസംഗരൂപത്തിലാക്കി പലയിടത്തും അവതരിപ്പിച്ചു. കുമര കത്തു അദ്ദേഹം നടത്തിയ ഒരു കഥാപ്രസംഗം ശ്രവിച്ച് സംതൃപ്‌തനായ ഷെവ. വി.ജെ.ജോസഫ് ഒരു വാച്ച് അദ്ദേഹത്തിനു സമ്മാനമായി കൊടു ക്കുകയുണ്ടായി.
മാന്നാനം എസ്.എച്ച് മൗണ്ട്, പാലത്തുരുത്ത് എന്നീ സ്‌കൂളുകളിൽ സേവനം ചെയ്തതതിനുശേഷം കൈപ്പുഴ മേക്കാവ്, നീണ്ടൂർ എസ്. കെ.വി. എന്നീ ഗവ. സ്കൂളുകളിലും അദ്ദേഹം അദ്ധ്യാപകനായി ജോലി ചെയ്തിട്ടു ണ്ട്. നീണ്ടൂർ എസ്.കെ.വി. സ്കൂളിൽനിന്നാണ് അദ്ദേഹം 1970ൽ റിട്ടയർ ചെയ്തത്. നീണ്ടൂർ പൂതത്തിൽ കുരുവിള-അച്ചു ദമ്പതികളുടെ മകൾ മേരി യെയാണ് അദ്ദേഹം വിവാഹം ചെയ്തത്. മേരി പാലത്തുരുത്ത് സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു. ഈ വിവാഹ ജീവിതത്തിൽ ജയിംസ്, ആനി ജോസ്, ജോർജ്, തോമസ് എന്ന നാലു സന്താനങ്ങൾ ജനിച്ചു. ശരിയായ ശിക്ഷണ ത്തിൽ വളർന്ന ഈ മക്കൾ നാലു പേരും സമുദായത്തിൽ ഉന്നത നിലകളി ലെത്തി. 2007 ജൂലൈ 26നു പി.സി.ജോസഫും അന്തരിച്ചു.