പി. എസ്. സിറിയക് പുതിയകുന്നേൽ (1930-2006)

പി. എസ്. സിറിയക് പുതിയകുന്നേൽ (1930-2006)

നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും ഉഴവൂ രിലെ ഏറ്റവും പ്രശസ്‌തവുമായ കുടുംബ മാണ് പുതിയകുന്നേൽ കുടുംബം. അതി ശക്തമായ കാർഷികപാരമ്പര്യത്തിലധിഷ്‌ഠി തമാണ് ഈ കുടുംബം. ഇദ്ദേഹത്തിന്റെ പിതാവ് പ്രദേശത്തെ അറിയപ്പെടുന്ന കർഷക പ്രമുഖനായിരുന്നു.

1930 ജൂലൈ 23ന് ഉഴവൂർ പുതിയകു ന്നേൽ എസ്‌തപ്പാൻ്റെയും മറിയാമ്മയു ടെയും 8 മക്കളിൽ രണ്ടാമനായി ജനിച്ചു.

ഉഴവൂർ സെന്റ് സ്റ്റീഫൻസ് എൽ.പി. സ്‌കൂൾ, കിടങ്ങൂർ സെൻ്റ് മേരീസ് ഇ.എച്ച്. എസ്. കുറവിലങ്ങാട് സെൻ്റ് മേരീസ് എച്ച്. എസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് ഉഴവൂർ സെന്റ് സ്റ്റീഫൻസ് എൽ.പി.എസിൽ 2 വർഷം അധ്യാപകനായി സേവനം അനു ഷ്ഠിച്ചു. 1951ൽ പാലാ സെന്റ് തോമസ് ടീച്ചേഴ്സ് ട്രെയിനിംഗ് സ്‌കൂളിൽ ചേർന്ന് അദ്ധ്യാപകപരിശീലനം നേടി. കോതമംഗലം, വെളിയന്നൂർ, കുട ക്കച്ചിറ, കുര്യനാട്, മോനിപ്പള്ളി, കുറിച്ചിത്താനം എന്നീ സ്‌കൂളുകളിൽ അദ്ധ്യാപകനായും ഹെഡ്‌മാസ്റ്ററായും സേവനം അനുഷ്‌ഠിച്ചു. തുടർന്ന് കുറി ച്ചിത്താനം കെ.ആർ. നാരായണൻ എൽ.പി. സ്‌കൂളിൽനിന്നും 1986ൽ റിട്ട യർ ചെയ്തു‌.

രാഷ്ട്രീയ മേഖലയിലെ സംഭാവനകൾ

ചെറുപ്പം മുതൽക്കേ കോൺഗ്രസ് അനുഭാവിയായിരുന്ന ഇദ്ദേഹം ഇരു പതാമത്തെ വയസ്സിൽ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായി. കേരള കോൺഗ്രസ് (എം) ന്റെ സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 1959ൽ നടന്ന വിമോചന സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. 1988ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഉഴവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അധ്യാ പക സംഘടനകളിലെ സജീവമെമ്പറായിരുന്നു. ഗവ. പ്രൈമറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ്റെ സജീവ അംഗമായിരുന്നു. 1990 മുതൽ 1995 വരെ ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.

ഉഴവൂർ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായി രണ്ടുവർഷക്കാലം സേവനം അനുഷ്‌ഠിച്ചിരുന്നു. 1995ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ഇദ്ദേഹം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി സേവനം അനുഷ്ഠിച്ചു. 1998-ൽ വീണ്ടും പഞ്ചാ യത്ത് പ്രസിഡന്റായി. 1999ൽ ആരോഗ്യപരമായ കാരണങ്ങളാൽ പ്രസിഡന്റ്റ് സ്ഥാനം രാജിവച്ചു.

സഹോദരങ്ങൾ: മറിയാമ്മ, റവ. സി.ലിയോ, അന്നമ്മ, മേരി, ഫാ. ലൂക്ക് പുതിയകുന്നേൽ പി.എസ്.തോമസ് പുതിയകുന്നേൽ.

1950 മെയ് 29ന് നടക്കുഴയ്ക്കൽ എൻ.ജെ.മാത്യു-മേരി ദമ്പതികളുടെ മകൾ മറിയാമ്മ(പെണ്ണമ്മ)യെ വിവാഹം കഴിച്ചു. മറിയാമ്മ 1995 ഡിസം ബർ 19-ാം തിയതി നിര്യാതയായി.

മക്കൾ: മേഴ്സി ജേക്കബ്ബ്, അനറ്റ് ജേക്കബ്ബ്, ലൂക്ക് സിറിയക്ക്, ലയോണി റോയി, പൗളിൻ, തങ്കച്ചൻ, ബെന്നി സിറിയക്ക്, ജോസൻ സിറിയക്ക്

ഉഴവൂർ പ്രദേശത്ത് വിവിധമേഖലകളിൽ സജീവ സന്നിദ്ധ്യമായിരുന്ന സിറിയക്ക് സാർ 2006 ഓഗസ്റ്റ് മാസം 11-ാം തിയതി കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതനായി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *