കോട്ടയത്ത് എസ്.എച്ച്.മൗണ്ട് ഇടവക യിൽ പ്രസിദ്ധ പലചരക്കു വ്യാപാരിയായി രുന്ന ചൂട്ടുവേലിൽ (പാറയ്ക്കൽ) ഇട്ടൻ മാണിയുടെയും കുമരകം ഒറവണക്കള ത്തിൽ അന്നമ്മയുടെയും സീമന്തപുത്ര നായി ഇട്ടൻസാർ 1911 മാർച്ച് 16-ാം തീയതി ജനിച്ചു. അദ്ദേഹത്തിനു നാലു സഹോദര ന്മാരും നാലു സഹോദരിമാരും ഉണ്ടായി രുന്നു.
സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്‌കൂളിലെ വിദ്യാഭ്യാസം പൂർത്തിയായശേഷം തൃശ്ശി നാപ്പള്ളി സെൻ്റ് ജോസഫ്‌സ് കോളേജിൽ ചേർന്ന് ഡിഗ്രിക്കു പഠിച്ചു. പഠനത്തിൽ പ്രത്യേകിച്ച് കണക്കിൽ അ സമർത്ഥനായിരുന്നു. കണക്കിന് സ്വർണ്ണമെഡൽ വാങ്ങിയിട്ടുണ്ട്. തിരുവൻ ന്തപുരത്ത് റ്റീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിൽ ചേർന്ന് എൽ.റ്റി. ഡിഗ്ര സമ്പാദിച്ചു.
അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവിൻ്റെ ജ്യേഷ്‌ഠ സഹോദരൻ കൊച്ചുത പ്പിന്റെയും വിശാഖംതറ ഫിലിപ്പച്ചൻ്റെ സഹോദരി മറിയാമ്മയുടെയും മൂത്ത മകൾ ഏലീശായെ വിവാഹം കഴിച്ചു. പരേതരായ ബ.ചൂളപ്പറമ്പിൽ തോ സച്ചനും ചൂളപ്പറമ്പിൽ ജോസഫ് വക്കീലും ഭാര്യയുടെ സഹോദരന്മാരാ ണ്. സെന്റ് തോമസ് ഹൈസ്‌കൂൾ സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്‌കൂൾ കോട്ടയം സെന്റ്റ് ആൻസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെല്ലാം അദ്ധ്യാ കനായി കുറേക്കാലം ജോലി ചെയ്‌തതിനുശേഷമാണ് ഇട്ടൻസാർ ഗവ.സർവ്വ സിൽ ചേർന്നത്. അദ്ദേഹത്തിൻ്റെ ക്ലാസുകളും കുട്ടികളോടുള്ള പെരുമാ റ്റവും പൊതുവെ പ്രശംസനീയമായിരുന്നു.
1944ൽ ഗവ. സർവ്വീസിൽ പ്രവേശിച്ച ഇട്ടൻസാർ ഏറ്റുമാനൂർ ഗവ. ഹൈ സ്‌കൂൾ, ഇടപ്പള്ളി ഗവ. ഹൈസ്‌കൂൾ, തൊടുപുഴ ഗവ. ഹൈസ്‌കൂൾ വൈക്കം ഗവ. ഹൈസ്‌കൂൾ, തലയോലപ്പറമ്പ് ഹൈസ്‌കൂൾ, കോട്ടയം ഗവ മോഡൽ ഹൈസ്ക്‌കൂൾ ഏറ്റുമാനൂർ ട്രെയിനിംഗ് സ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായും ഹെഡ്‌മാസ്റ്ററായും ജോലി ചെയ്തു. ഏറ്റുമാനൂർ എ.ഇ.ഒ പാലാ ഡി.ഇ.ഒ യുടെ പി.എ എന്നീ നിലകളിലും സേവനം അനുഷ്‌ഠിച്ചു. 1966 മാർച്ച് 31-ാം തീയതി കുടമാളൂർ ഗവ. ഹൈസ്കൂളിൽനിന്നും റിട്ടയർ ചെയ്തു.
ഇട്ടൻസാറിന് പന്ത്രണ്ടു മക്കൾ ഉണ്ടായിരുന്നു. അവർ അന്നമ്മ, തങ്കമ്മ (സിസ്റ്റര് നേരി), ജോസ് പി. മാത്യു, ഗ്രേയ്‌സി ജോയി, അലക്സാണ്ടർ. തോമസ്, രാജു, മോളിക്കുട്ടി, ജോർജ് മാത്യൂസ്, പയസ്, ജയിംസ് എന്നിവ. രാണ്. വാർദ്ധക്യത്തിലും കാര്യമായ അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്നു ഇട്ടൻസാർ ഉദരസംബന്ധമായ ചില പ്രശ്‌നങ്ങളാൽ ഏതാനും ദിവസം കാര് ത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1978 മാർച്ച് 20-ാം തീയത് ആശുപത്രിയിൽനിന്നും സൗഖ്യം പ്രാപിച്ച് വീട്ടിലേക്കുപോരാൻ ഒരുങ്ങ മ്പോൾ പെട്ടെന്നുണ്ടായ അസ്വാസ്ഥ്യത്തെത്തുടർന്ന് നിര്യാതനായി.