കോട്ടയം ഗുഡ് ഷെപ്പേർഡ്, നട്ടാശ്ശേരി സെന്റ്റ് മാത്യൂസ് എന്നീ വിദ്യാലയങ്ങളിൽ പ്രധാനാദ്ധ്യാപകനായിരുന്ന പാറേൽ കുടും ബാംഗം ലൂക്കോസ് സാറിൻ്റെയും നീറി ക്കാട് മണ്ണൂർ കുടുംബാംഗമായിരുന്ന ഏലി യാമ്മയുടെയും ഇളയ പുത്രനായി ജോസഫ് (പാപ്പച്ചൻ) 1912 ഫെബ്രുവരി 27ന് ജനിച്ചു. പ്രൊഫ. പി. എൽ. സ്റ്റീഫൻ മൂത്ത സഹോദരനും അഡ്വ. ജോസഫ് മാളിയേ ക്കലിന്റെ ഭാര്യ മറിയാമ്മ, കിടങ്ങൂർ പിള്ള വീട്ടിൽ പി.സി. തോമസിൻ്റ ഭാര്യ അച്ചാമ്മ എന്നിവർ സഹോദരിമാരുമായിരുന്നു.
പാപ്പച്ചൻ കോട്ടയം എം. ഡി . സെമി നാരി ഹൈസ്‌കൂളിൽനിന്നും മെട്രിക്കുലേ ഷൻ പാസ്സായ ശേഷം പാളയംകോട്ട് സെൻ്റ് സേവ്യേഴ്സ് കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പാസ്സായി. തടർന്ന് 1932ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും ബോട്ടണിയിൽ ബി.എസ്.സി ഡിഗ്രിയും സമ്പാദിച്ചു. താമസംവിനാ പാലാ സെൻട്രൽ ബാങ്കിൽ ഉദ്യോഗസ്ഥനായി. തുടർന്ന് നീതി ന്യായ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. കോട്ടയം, പീരുമേട്, ഇരിങ്ങാല ക്കുട, ദേവികുളം, എറണാകുളം തുടങ്ങിയ ജില്ലാക്കോടതികളിൽ ശിരസ് ദാരായി സേവനം ചെയ്തു.
ലളിതമായ ജീവിത ശൈലിയുടെ ഉടമയായിരുന്നു പാപ്പച്ചൻ. നീതിന്യാ യകാര്യങ്ങളിൽ നിസ്സഹായരായിക്കഴിഞ്ഞിരുന്ന പലർക്കും ആവശ്യമായ നിയമോപദേശങ്ങളും സഹായങ്ങളും നൽകാൻ അദ്ദേഹത്തിന് പ്രത്യേക താത്പര്യം തന്നെ ഉണ്ടായിരുന്നു. ഔദ്യോഗിക കാര്യങ്ങൾക്കൊപ്പം വിൻസെന്റ്റ് ഡി പോൾ തുടങ്ങിയ ഭക്ത സംഘടനകളിൽ സജീവമായി പ്രവർത്തിച്ച് സാധു ജനങ്ങളെ സംരക്ഷിക്കാൻ താത്‌പര്യം കാട്ടിയിരുന്നു.
വെളിയനാട് മോഴച്ചേരിൽ തോമാച്ചൻ്റെ മൂന്നാമത്തെ പുത്രി സാറാമ്മ യായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പാപ്പച്ചൻ-സാറാമ്മ ദമ്പതികൾക്ക് ഡോട്ടി, വത്സ, കുഞ്ഞുമോൾ, മീനു എന്ന നാലു പുത്രിമാരും ലാലു, ടോമി, സണ്ണി, ജോസ് എന്ന നാലു പുത്രന്മാരുമാണ് സന്താനങ്ങളായി ജനിച്ചത്. എല്ലാ വരും വിവാഹിതരായി ഉയർന്ന നിലയിൽ സ്വദേശത്തും വിദേശത്തുമായി ജീവിതം നയിക്കുന്നു. 2005 മെയ് 20 ന് പാപ്പച്ചൻ അന്തരിച്ചു. കോട്ടയം ഇട യ്ക്കാട്ടു ഫൊറോനാ പള്ളിയിലെ കുടുംബക്കല്ലറയിൽ ആ ധന്യാത്മാവ് അന്ത്യവിശ്രമം കൊള്ളുന്നു.