പാറേട്ട് ചാക്കോ-ഏലി ദമ്പതികളുടെ പ്രഥമസന്താനമായി പാറേട്ട് ഉലഹന്നൻ 1901ൽ മാഞ്ഞൂർ ചാമക്കാലായിൽ ജാതനാ യി. പിന്നീട് ചാക്കോ-ഏലി ദമ്പതികൾ തറ വാട്ടിൽനിന്നും മാറി കുറുമുള്ളൂർ പാറേട്ടു വീട്ടിൽ താമസമാക്കി. തൊമ്മൻ, ചാക്കോ, പീലിപ്പോസ് എന്നിവർ സഹോദരന്മാരും ഏലി സഹോദരിയുമായിരുന്നു. കുടുംബകാ ര്യങ്ങളിൽ മാതാപിതാക്കളെ സഹായി ക്കേണ്ട ബാദ്ധ്യത ഉണ്ടായിരുന്നതിനാൽ ഏഴാം ക്ലാസുവരെ പഠിക്കാനേ ഉലഹന്നനു കഴിഞ്ഞുള്ളൂ. നിലവും പുരയിടവും ഏറെ ഉണ്ടായിരുന്നതിനാൽ കൃഷികാര്യങ്ങളുടെ നടത്തിപ്പിന് ഉലഹന്നാൻ്റെ സഹായം അനു പേക്ഷണീയമായിരുന്നു. ചാമക്കാലാ ഇടവക കട്ടപ്പുറത്ത് ചാക്കോയുടെ മകൾ മേരിയെ ഉലഹന്നൻ വിവാഹം ചെയ്തു. ഏതാനും വർഷങ്ങൾ കഴിഞ്ഞ പ്പോൾ ഭാര്യ ചരമമടഞ്ഞു. വാരപ്പെട്ടി ഇടവക കാലാമ്പൂരിലെ ഞായപ്പള്ളി തൊമ്മി-അന്നമ്മ മകൾ മറിയത്തെ ഉലഹന്നൻ രണ്ടാം ഭാര്യയായി സ്വീകരി ച്ചു. ഈ വിവാഹത്തിൽ ജനിച്ച സന്താനങ്ങളാണ് ചാക്കോ, തൊമ്മി, ഏലി യാമ്മ, അന്നമ്മ, ജോസഫ്, ജോണി എന്നിവർ.
തറവാട്ടു വീട്ടിൽനിന്നു മാറിത്താമസിച്ച ഉലഹന്നൻ കൃഷിപ്പണിവിട്ട് വ്യാപാരരംഗത്തേക്കു തിരിഞ്ഞു. അതോടുകൂടി കുടുംബം സാമ്പത്തികമായി ഉയർച്ച പ്രാപിച്ചു. എങ്കിലും കൃഷി തീരെ ഉപേക്ഷിച്ചില്ല. കൃഷി കൂടുതൽ ആദായകരമാക്കാൻ ശ്രമിച്ചു.
വളരെ അവികസിതമായിരുന്ന ഒരു നാടായിരുന്നു കുറുമുള്ളൂർ, വാഹന ഗതാഗതത്തിനു പറ്റിയ റോഡുപോലും ഇല്ലായിരുന്നു. ജോസഫ് ചാഴികാ ടന്റെ ശ്രമഫലമായി ആരംഭിച്ച ഗ്രാമോദ്ധാരണ സമിതിയിൽ ചേർന്ന ഉലഹ ന്നൻ നാടിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി. നീണ്ടൂർ ഓണംതുരുത്ത്, കുറുമുള്ളൂർ പ്രദേശങ്ങളിൽ ഇന്നു കാണുന്ന റോഡുകൾ എല്ലാം തന്നെ ആ കാലഘട്ടത്തിൽ ഈ സമിതിയുടെ കൂട്ടായ പ്രവർത്തനംകൊണ്ടുണ്ടായവയാണ്.
വിദ്യാഭ്യാസത്തിന്റെ്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്ന ഉലഹന്നൻ തന്റെ ആറു സന്താനങ്ങളെയും വിദ്യാസമ്പന്നരാക്കി. അവരെല്ലാവരും നല്ല നില കളിൽ എത്തിച്ചേർന്നതുകണ്ട് ആനന്ദ നിർവൃതിയടയുവാൻ ഉലഹന്നനും ഭാര്യ മറിയത്തിനും ഇടയായി. 1981 ഓഗസ്റ്റ് 31 നു ഉലഹന്നൻ നിര്യാതനായി.