പതിയിൽ പ്ലാച്ചേരിൽ റോസമ്മ ലൂക്കോസ് (1935-1987)

പതിയിൽ പ്ലാച്ചേരിൽ റോസമ്മ ലൂക്കോസ് (1935-1987)

അയൽക്കാരിയെ ഒരു വൻദുരന്ത ത്തിൽനിന്നും രക്ഷിക്കാൻ വേണ്ടിയുള്ള ഉദ്യമത്തിൽ സ്വജീവൻതന്നെ ഹോമിക്കേ ണ്ടിവന്ന സുകൃതിനിയായ പ്ലാച്ചേരിൽ റോസമ്മ ലൂക്കോസിൻ്റെ രക്തസാക്ഷിത്വ ത്തിൻറെ സ്‌മരണ മാനവഹൃദയങ്ങളിൽ എന്നും മായാതെ നിലനിൽക്കും.

കോട്ടയം ജില്ലയിൽ മാഞ്ഞൂർ കരയിലെ പ്രശസ്‌ത കുടുംബങ്ങളിൽ ഒന്നായ മാക്കിൽ കുടുംബത്തിൽ ചുമ്മാരുടെയും തറയിൽ മേടയിൽ കുടുംബാംഗമായ കുഞ്ഞ ച്ചുവിന്റെയും ഇളയമകളായ റോസമ്മ 1935 ഡിസംബർ 19ന് ജനിച്ചു. ദൈവദാസനായ മാക്കീൽ പിതാവിൻ്റെ സഹോദര പുത്രനാണ് മാക്കീൽ ചുമ്മാർ. ആ പാര മ്പര്യത്തിലാണ് ചുമ്മാർ തൻ്റെ മക്കളെ വളർത്തിയത്. ചുമ്മാറിന് റോസ മ്മയെ കൂടാതെ അഞ്ചു ആൺമക്കളും മൂന്നു പെൺമക്കളുമുണ്ടായിരുന്നു.

നീണ്ടൂർ പതിയിൽ പ്ലാച്ചേരിൽ കുര്യൻ-കുഞ്ഞച്ചു മകൻ ലൂക്കോസാണ് റോസമ്മയെ വിവാഹം ചെയ്‌തത്‌. അവർക്ക് അഞ്ച് ആൺമക്കളും മൂന്നു പെൺമക്കളുമാണ്. ഈ മക്കളെ കണ്ണിലെ കൃഷ്‌ണമണിപോലെ സ്നേഹിച്ചു വളർത്തി. വളരെയേറെ ക്ഷമയും ശാന്തതയും സ്നേഹവും ഉള്ള ഒരു ഗൃഹനാഥയായിരുന്നു റോസമ്മ. ഏതു പ്രശ്നവും ചെറുപുഞ്ചിരിയോടെ നേരിടാ നുള്ള പ്രത്യേക കഴിവ് റോസമ്മക്കുണ്ടായിരുന്നു. ദുഃഖിതരും രോഗികളു മായി വരുന്നവരെ നല്ല വാക്കുകൾ പറഞ്ഞും സഹായങ്ങൾ ചെയ്‌ം ആശ്വ സിപ്പിച്ചയയ്ക്കുമായിരുന്നു. അയൽപക്കത്തെ സ്ത്രീകളിൽ ഏറിയ പങ്കും റോസമ്മയുടെ സഹായം തേടിയെത്തിയിരുന്നു.

1987 നവംബർ 23-ാം തീയതി വൈകുന്നേരം വീട്ടിൽ മക്കളോടൊപ്പം റോസമ്മ ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോൾ റോസമ്മയുടെ അയൽവ സിയായ ഒരു സ്ത്രീ ഓടിക്കിതച്ചുവന്ന് “അടുത്ത വീട്ടിലെ സ്ത്രീക്ക് എന്തോ വലിയ ഒരു പ്രയാസം. റോസമ്മച്ചേച്ചി വന്നൊന്നു നോക്കാമോ” എന്നു ചോദി ച്ചു. റോസമ്മ അപ്പോൾത്തന്നെ ആ വീട്ടിലേക്ക് ഓടി. പിന്നാലെ ഭർത്താവും മകളും പോയിരുന്നു. എന്താണെന്നു നോക്കാനായി നനഞ്ഞ തോർത്തിട്ടി രുന്ന മുറിയിലേക്ക് കടന്ന റോസമ്മ ‘എന്നെ കറൻ്റടിച്ചേ’ എന്നു വിളിച്ചു പറ ഞ്ഞു. പിന്നാലെ ചെന്നവർ മെയിൻസ്വിച്ച് ഓഫാക്കിയപ്പോഴേക്കും റോസമ്മ തളർന്നു വീണു. ഭർത്താവും നേഴ്‌സായിരുന്ന മകളും ചേർന്ന് കാർഡിയാക് മസാജും കൃത്രിമ ശ്വാസോച്ഛ്വാസവും നൽകിയെങ്കിലും ആശുപത്രിയിലെ ത്തുംമുമ്പേ റോസമ്മ കർത്താവിൽ നിദ്രപ്രാപിച്ചിരുന്നു. അയൽക്കാരിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ റോസമ്മയുടെ മക്കൾ വന്ന കാറിൽ ഇലക്ട്രിക് ഷോക്കേറ്റു തളർന്ന അമ്മയെ കൊണ്ടുപോകാനാണു വിധിക്ക പ്പെട്ടത്.

അയൽക്കാരിയെ രക്ഷിക്കാൻപോയ റോസമ്മ മരണത്തിനു വിധേയയായി. അതോടെ മറ്റു പലരും രക്ഷിക്കപ്പെടുകയും ചെയ്‌തു. ഇതല്ലേ ഉത്തമമായ രക്തസാക്ഷിത്വം. റോസമ്മ സ്വന്തം ജീവൻ ത്യജിച്ച് മറ്റുള്ളവരെ രക്ഷിച്ച ഈ സംഭവം നീണ്ടൂർ നിവാസികളുടെ മനസ്സിൽ എന്നെന്നും മായാതെ തങ്ങിനിൽക്കും. അനേകരുടെ ഹൃദയങ്ങളിൽ ഈ സുകൃതിനി ഇന്നും ജീവി ക്കുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *