1921 മാർച്ച് 16ന് പടേട്ട് ഉലഹന്നാൻ (ഓ നൻ) ഏലി ദമ്പതികളുടെ മകനായി ജനി ച്ചു. കിടങ്ങൂർ കോട്ടപ്പുറം ഫൊറോന പള്ളി യായിരുന്നു ഇടവക.
കിടങ്ങൂർ ഇടവകയിലെ സമ്പന്ന കുടും ബമായിരുന്നു ചാക്കോമാസ്റ്ററുടേത്. പിന്നീട് കുടുംബപ്രാരാബ്ധം മൂലം സമ്പത്തെല്ലാം നഷ്ടപ്പെട്ടു. ചാക്കോസാറിൻ്റെ ചെറുപ്പ കാലം ഏറെ കഷ്ടപ്പാടും ദുരിതവും ദാരി ദ്ര്യവും നിറഞ്ഞതായിരുന്നു. അമ്മയുടെ മേൽകാത് കുണുക്കുവരെ വിറ്റാണ് തന്നെ പഠിപ്പിച്ചതെന്ന് പിന്നീടദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്.
ഏഴാം ക്ലാസ്സുവരെ കിടങ്ങൂർ കോട്ടപ്പുറം സ്‌കൂളിൽ പഠിച്ചു. 1936ൽ B.S.L സർട്ടിഫിക്കറ്റ് ലഭിച്ചു. അതിനുശേഷം മറ്റക്കര, പിറവം, കൊങ്ങാണ്ടൂർ, മാറിക എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ ജോലി ചെയ്‌തു. തുടർന്ന് കോട്ടയം തിരു ഹൃദയക്കുന്ന് സ്കൂളിൽനിന്നും 1943ൽ മലയാളം ഫൈനൽ പരീക്ഷ എഴു തി. U.S.S.L.C സർട്ടിഫിക്കറ്റ് ലഭിച്ചു. അതിനുശേഷം അധ്യാപകപരിശീല നത്തിനായി ഏറ്റുമാനൂർ ട്രെയിനിംഗ് സ്കൂളിൽ ചേരുകയും M.H.C സർട്ടി ഫിക്കറ്റ് നേടുകയും ചെയ്തു.
ഏറ്റുമാനൂരിൽ പരിശീലനത്തിനായി ചേർന്നപ്പോഴാണ് കുടുംബം മല ബാറിലേക്ക് കുടിയേറിയത്. 1944-ൽ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്തി നടുത്ത് കൈതപ്രം ദേശത്ത് താമസം തുടങ്ങി. 1945 ഫെബ്രുവരിയിൽ മട മ്പത്ത് ഒരു പ്രൈമറി വിദ്യാലയം ആരംഭിച്ചപ്പോൾ അധ്യാപകരായി 3 പേരെ നിയമിച്ചതിൽ ഒരാളായിരുന്നു ചാക്കോ മാസ്റ്റർ. 1948ൽ ടീച്ചേഴ്‌സ് ട്രെയി നിംഗ് സർട്ടിഫിക്കറ്റും സമ്പാദിച്ചു. 1976 മാർച്ച് 31 ന് സർവ്വീസിൽനിന്നു വിര മിച്ചു. അതിനുശേഷം മടമ്പത്ത് കർഷകവികസന സമിതിയുടെ സെക്രട്ടറി * യായി പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തനങ്ങളിലും വ്യാപൃതനായി
രുന്നു. 1940കളിൽ കോട്ടയം രൂപതയിൽപെട്ടവരുടെ സംഘടിതമായ മലബാർ കുടിയേറ്റം നടന്നു. ഇതിനു ചുക്കാൻ പിടിച്ച പ്രൊഫ. ഷെവലിയർ വി.ജെ. ജോസഫിനൊപ്പം ചാക്കോ മാസ്റ്റർ ഓടിനടന്നു പ്രവർത്തിച്ചു. കുടിയേറ്റ ത്തിന്റെ ആദ്യവർഷങ്ങളിൽ ജീവിതം ദുസ്സഹവും ദയനീയവുമായിരുന്നു. മലമ്പനിമൂലം കുറേപ്പേർ മരിച്ചു. കാട്ടുമൃഗങ്ങളുടെ ക്രൂരതയും പകർച്ചവ്യാധികളും ദാരിദ്ര്യവുംകൊണ്ട് നട്ടംതിരിഞ്ഞിരുന്ന കുടിയേറ്റക്കാർക്ക് ശക്ത മായ ഒരു നേതൃത്വം നൽകിയത് ചാക്കോ മാസ്റ്ററായിരുന്നു.
1945-ൽ കുഴിക്കാട്ട് ചാക്കോ-മറിയം മകൾ മറിയത്തെ വിവാഹം ചെയ്തു. മക്കൾ-ജോൺ, ഏലിയാമ്മ, ജെയിംസ്, മേരി ഫിലിപ്പ്, മത്തായി അന്ന മ്മ, ജോസ് 2010 നവംബർ 12ന് മടമ്പത്തെ സ്വഗൃഹത്തിൽ വച്ച് വാർദ്ധക്യ സഹജമായ രോഗങ്ങളാൽ 90-ാം വയസ്സിൽ ചാക്കോസാർ മരണമടഞ്ഞു.