മാഞ്ഞൂർ മാക്കിൽ പുത്തൻപുരയിൽ തൊമ്മൻ – അന്ന ദമ്പതികളുടെ തൃതീയ പുത്രനായി 1851 മാർച്ച് 27 ന് മത്തായിക്കുഞ്ഞ് ഭൂജാതനായി. അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1865 ൽ മാന്നാനം കൊവേന്ത സെമിനാരിയിൽ ചേർന്ന് സുറിയാനി പഠനം ആരംഭിക്കുകയും 1868 ൽ വരാപ്പുഴ പള്ളി സെമിനാരിയിൽ വൈദിക പഠനം തുടരുകയും ചെയ്‌തു.
1874 മെയ് മാർ ലെയ്‌നാർദ് മെല്ലാനോ മെത്രാപ്പൊലീത്തായുടെ കൈവയ്‌പു വഴി അദ്ദേഹം പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. ജൂൺ 8 ന് വരാപ്പുഴ മാനംപാടി പള്ളിയിൽ പ്രഥമബലി അർപ്പിച്ചു. തുടർന്ന് സെമിനാരി പ്രൊഫസർ ഇടവക വികാരി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം ചെയ്തു. ജൂണിൽ വരാപ്പുഴ അതിരൂപതാ സഹായമെത്രാൻ മാർ മർസലിനോസ് ബരാർദിയുടെ സെക്രട്ടറിയായി നിയമിതനായി.
കോട്ടയം വികാരി അപ്പസ്തോലിക്കയായിരുന്ന ലവീഞ്ഞ് മെത്രാൻ 1869 ൽ അദ്ദേഹത്തെ തെക്കും ഭാഗക്കാരുടെ വികാരി ജനറലായി നിയമിച്ചു. കുടുംബ ത്തിൻറെയും, സമൂഹത്തിൻ്റെയും വളർച്ചയ്ക്ക് സ്ത്രീ വിദ്യാഭാസം അത്യാവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചി രുന്നു. അതുകൊണ്ട് ക്‌നാനായ സമുദായത്തിലെ സ്ത്രീ ജനങ്ങളുടെ ആത്മീയവും വിദ്യാഭ്യാസ പരവുമായ സമു ദ്ധാരണത്തിനുവേണ്ടി 1892 ൽ ജൂൺ 24 ന് ഈശോയുടെ തിരുഹൃദയ തിരുനാളിൽ അഭിവന്ദ്യ കൈപ്പുഴ വിസി റേഷൻ സന്യാസിനി സമൂഹത്തിന് ആരംഭം കുറിച്ചു.
അങ്ങനെ ഭാവി ജന്മം കൊള്ളാനിരുന്ന കോട്ടയം അതിരൂപതയുടെ ആത്മീയ ചൈതന്യമായ തിരുഹൃദയ ഭക്തിയുടെ പ്രചാരണത്തിന് ശക്തമായ ഒരു പോംവഴി സജ്ജമായി ക്നാനായ സമൂഹം ഇന്നു നേടിയിരിക്കുന്ന വിദ്യാഭ്യാസ പുരോഗതിക്ക് ഒരു പ്രധാന കാരണം മാക്കീൽ പിതാവിൻ്റെ ദീർഘവീക്ഷണവും ആത്മായ നേത്യത്ത്യവുമായി ഇഴചേർന്ന സഹകരണവും വിദ്യാഭ്യാസ ദർശനവുമായിരുന്നു.
1890 ജനുവരി 29 ന് മൂന്ന് നോയമ്പ് തിരു നാളിൽ കടുത്തുരുത്തി വലിയ പള്ളിയിൽവച്ച് പ്രഥമ പൊന്തിഫിക്കൽ കുർബാനയർപ്പിച്ചാണ് മാക്കിൽ മത്തായി അച്ചൻ വികാരി ജനറാൻ സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ പ്രത്യേക താത്‌പര്യത്തിലാണ് 1892 ജൂൺ 24-ാം തിയതി വിസിറ്റേഷൻ സന്ന്യാസിനിസമൂഹം സ്ഥാപിച്ചത്.
1911 ആഗസ്റ്റ് 29 ന് രൂപംകൊണ്ട കോട്ടയം വികാരിയാത്തിൻ്റെ ജനനത്തിലും വളർച്ചയിലും വന്ദ്യ പിതാവിന്റെ സാന്നിദ്ധ്യവും സഹകരണവും അനിർവ ചനീയമാണ്. രൂപതാഭരണം ക്രമമായും ചിട്ടയായും നടത്തുന്നതിനുള്ള നിയംസംഹിത ത്ത് പുസതകം കേരള കത്തോലിക്കാ സഭയ്ക്ക് സംഭാവന ചെയ്‌തത് മാർ മാക്കീൽ ആണ്.
1914 ജനുവരി 26 ന് തന്റെ 63- മത്തെ വയസ്സിൽ ഈ പുണ്യാത്മാവ് പരലോക പ്രാപ്‌തനായി. വിശുദ്ധ ജീവിതം നയിച്ച് വിശുദ്ധിയിൽ മരിച്ച വന്ദ്യ പിതാവ് ഇന്ന് ഇടയ്ക്കാട്ട് സെൻ്റ് ജോർജ്ജ് ഫൊറോനാ പള്ളിയുടെ മദ്‌ബഹയിൽ അന്ത്യ വിശ്രമം കൊള്ളുന്നു. 2009 ജനുവരി 26-ാം തിയ്യതി അഭി. മാക്കിൽ പിതാവിൻ്റെ 95-ാം ചരമ വാർഷിക ദിനത്തിൽ കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്താ അഭി. മാക്കിൽ പിതാ വിനെ ദൈവദാസ പദവിയിലേയ്ക്ക് ഉയർത്തിയത് സഭാ ചരിത്രത്തിന്റെ വിശുദ്ധിയും കോട്ടയം അതിരൂപതയുടെ മാറ്റും വർദ്ധിപ്പിച്ചിരിക്കുന്നു. സുറിയാനിക്കാർക്കുവേണ്ടി വാഴിക്കപ്പെട്ട ആദ്യ സ്വദേശീയ മെത്രാനായിരുന്നു മാർ മാക്കിൽ.
തെക്കും ഭാഗനായ മാർ മാക്കീലിനെ ഭൂരി പക്ഷം വരുന്ന വടക്കുംഭാഗർ അംഗീകരിച്ചില്ല എന്നു മാത്രമല്ല വെറുപ്പിൻ്റെയും വിഭാഗീയതയുടേയും രാഷ്ട്രീയം അദ്ദേഹത്തിനെതിരായി വടക്കുംഭാഗം പുരോഹിതരും അത്മായ നേതൃത്യവും പുലർത്തുകയും ആവുന്ന വിധ മെല്ലാം പീഡിപ്പിക്കുകയും ചെയ്‌തിരുന്നതായി ശതാബ്ദി സിംബോസിയങ്ങളിലെ വിവിധ പ്രബന്ധങ്ങളിൽ നിന്ന് ബോദ്ധ്യപ്പെടുന്നതാണ്. സഭയിൽ ഒരു വിഭാഗത്തിൻ്റെ അതിശക്തമായ വെറുപ്പും, കുതന്ത്രങ്ങളും അതിജീവി ക്കേണ്ടി വന്നപ്പോഴും സമുദായത്തെ നെഞ്ചോട് ചേർത്ത് പിടിച്ച് സമുദായത്തിനൊപ്പം നിന്ന ആ ആത്മീയ നേതാ വിനൊപ്പം ക്‌നാനായ പ്രമുഖരും മുഴുവൻ അജഗണവും ഒരു മനസ്സോടെ ചേർന്നു നിന്നിരുന്നു എന്നതാണ് ചരിത്രവും യാഥാർത്ഥ്യവും
മാർ മാക്കിൽ പിതാവിനെക്കുറിച്ച് മാർ കുരിയാക്കോസ് കുന്നശ്ശേരി അനുസ്‌മരിച്ചിട്ടുള്ളത് സ്വസമുദായത്തിൻറെ തനിമ നിലനിൽത്തുന്നതിനായി സ്വയംഭരണം ആവശ്യമാണെന്നു മനസ്സിലാക്കി പ്രായാധിക ത്തെപ്പോലും അവഗണിച്ച് റോമിലേക്ക് അദ്ദേഹം നടത്തിയ യാത്ര കുരിശിൻ്റെ വഴിക്ക് സമാനമായ തീർത്ഥയാത്ര ആയിരുന്നു എന്നാണ്. കോട്ടയം വികാരിയാത്ത് തെക്കും ഭാഗർക്കായി പുനഃസ്ഥാപിച്ചുകിട്ടാൻ വേണ്ടിയായിരുന്നു അദ്ദേഹത്തിൻ്റെ ഈ തീർത്ഥയാത്ര.
ഒന്നരലക്ഷം വരുന്ന വടക്കുംഭാഗർ ഉണ്ടായിട്ടും ഇരുപതിനായിരത്തിൽ താഴെ മാത്രമുണ്ടായിരുന്ന ഒരു ക്കുംഭാഗരിൽനിന്ന് മാക്കിൽ മത്തായി അച്ചനെ മെത്രാൻ സ്ഥാനത്തേക്ക് ലവീഞ്ഞ് മെത്രാൻ നിർദ്ദേശി ച്ചെങ്കിൽ അത് അദ്ദേഹത്തിൻ്റെ കഴിവും പ്രാഗൽഭ്യവും പരിഗ ണിച്ചാണ്.
തെക്കുംഭാഗ സമുദായത്തിൻ്റെ പ്രഥമ വിദ്യാ ദ്യാസ സ്ഥാപനങ്ങളായ ബ്രഹ്മമംഗലം (1881), കൈപ്പുഴ സെന്റ് മാത്യൂസ് (1890), സെൻ്റ് മാർഗരറ്റ്സ് (1892) പറയാർ കിടങ്ങൂർ (1908) എന്നീ സ്‌കൂളുകളുടെ സ്ഥാപനത്തിലും ആദ്യകാലവളർച്ചയിലും ആത്മായരോട്‌ചേർന്ന് മാക്കീല ച്ചന്റെ ശക്തമായ നേത്യ ത്വവും പിന്തുണയുമുണ്ടാ യിരുന്നു.