1871 ഒക്ടോബർ 24-ന് പൂതത്തിൽ ഇട്ടിക്കു ഞ്ഞിൻ്റെയും കിടങ്ങൂർ കടുതോടിൽ നൈത്തിയുടേയും എഴു മക്കളിൽ രണ്ടാമനായി തോമ്മിക്കുഞ്ഞ് ജനിച്ചു ജന്മഗൃഹം എന്നറിയപ്പെടുന്നത് തച്ചേട്ട് കുടുംബമാണ് തൊമ്മി ക്കുഞ്ഞ് തൻ്റെ വിദ്യാഭാസത്തിന് ആരംഭം കുറിച്ചത് കളരിയിലായിരുന്നു പഠനത്തിൽ അതിസമ ർത്ഥനായ അദ്ദേഹം ഉപരിപഠനം നടത്തിയത് തൃശ്ശിനാ പ്പള്ളിയിൽ ഈശോസഭാ വൈദികർനടത്തിയിരുന്ന കലാലയത്തിലാണ്.
ജയസിദ്ധമായിരുന്ന അദ്ധ്യാത്മികവീക്ഷണത്തിന് കൂടുതൽ ദൃഢതപകർന്ന് നൽകിയത് കുടുംബപശ്ചാത്ത ലമായിരുന്നു. 1897 ജനുവരി 24 ന് ഡീക്കൻപട്ടവും ആവർഷംതന്നെ ഡിസംബർ 28 ന് 9 ശെമ്മാൻമാരോടു കൂടി അഭിവന്ദ്യ മാക്കിൽ മാർ മത്തായി മെത്രാനിൽ നിന്ന് തിരുപട്ടവും സ്വീകരിച്ചു.
സെമിനാരി പ്രെഫസർ
1895ൽ തൊമ്മിയച്ചൻ പുത്തൻപള്ളി സെമി നാരിയിൽ പ്രെഫസറായി സുറിയാനി സംഗിതവും ലത്തീൻ ഭാഷയുമായിരുന്നു പഠിപ്പിച്ചിരുന്നത് സുറിയാനി, ലാറ്റിൻ, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ തൊമ്മിയച്ചന് തികഞ്ഞ പാണ്ഡിത്യം ഉണ്ടായിരുന്നു. അവിടെവച്ച് അദ്ദേഹം സമർപ്പിതചേതസ് എന്ന പേരെടു ത്തിരുന്നു.
തൊമ്മിയച്ചൻ ഇടവക ശുശ്രൂഷയിൽ
1900-ാം മാണ്ടിൽ അധ്യപനവൃത്തിയിൽ നിന്നും വിരമിച്ച് ഇടവകഭരണത്തിൽ പ്രവേശിച്ചു. കുമരകം, വള്ളാറ പുത്തൻപള്ളി, ഉഴവൂർ, കിടങ്ങൂർ, കുറുമുള്ളൂർ, നിഴൂർ, ചാമക്കാല എന്നീ പള്ളികളിൽ വികാരിയായിരുന്നു.
ഉത്തമ പുരോഹിതൻ
സ്വന്തം ജീവിതവിശുദ്ധികൊണ്ടും സുകൃത പരിവേഷം കൊണ്ടും പൗരോഹിത്യത്തിൻ്റെ കാന്തിയും മൂല്യവും വർദ്ധിപ്പിച്ച് എക്കാലവും പൗരോഹിത്യത്തിൻറെ അന്തസ്സ് കാത്തുസൂക്ഷിച്ച ഉത്തമ പുരോഹിതനായിരുന്നു തൊമ്മിച്ചൻ.
സാമൂഹ്യസേവകൻ
സാമൂഹ്യസേവനങ്ങളുടെ ജാതിമതഭേദമന്യേ ഏവരുടേയും സ്നേഹാദരങ്ങൾക്കു അദ്ദേഹം പാത്ര മായിരുന്നു. റോഡു വെട്ടിക്കുക, വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയ പൊതു സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുക. എന്നിങ്ങനെ ജനക്ഷേമകരങ്ങളായ പലതും അദ്ദേഹം വികാരിയായിരുന്ന എല്ലാ ഇടവക കളിലും ചെയ്‌തിട്ടുണ്ട്.
വിദ്യാലയപ്രവർത്തനങ്ങൾ
വിദ്യാലയങ്ങളുടെ പ്രവർത്തനം കാര്യക്ഷമ മാക്കുന്നതിൽ തൊമ്മിയച്ചൻ പ്രത്യേകം ശ്രദ്ധിച്ചു. ഉന്നത സ്ഥാനീയരെ നേരിൽകണ്ട് കാര്യങ്ങൾ സാധിച്ചെടുക്കാൻ പ്രത്യേകം പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. തിരു വിതാംകൂർ ദിവാൻജി ശ്രീ രാജഗോപാലാചാരിയെ നേരിൽകണ്ട് കാര്യങ്ങൾ നേടിയത് ശ്രദ്ധേയമാണ്. ഒരു എൻജിനീയറുടെ ബുദ്ധികൂർമ്മതയും പ്ലാനും അച്ഛനു ണ്ടായിരുന്നു.
സെൻ്റ് തോമസ് അസൈലം
1908 ൽ തൊമ്മിയച്ചൻ കൈപ്പുഴയിലെ മറത്തിന്റെ ചാപ്ലയിനും സ്ക്കൂൾ മാനേജരുമായിരുന്ന കാലത്ത്, കുമരകംകാരനായ ഒരാൾ അംഗവൈകലുമുള്ള മഠത്തിൽ ചേർക്കുന്നതിനായി കൊണ്ടുവന്നു. പ്രസ്തുത മഠത്തിൽ അംഗവിഹീനരെ സ്വീകരിക്കുകയില്ല എന്ന വിവരം അച്ചൻ അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽനിന്നും അടർന്നുവീണ കണ്ണുനീർ മുത്തുകൾ ദീനദയാലുവായ തൊമ്മിയച്ചന്റെ ഹൃദയത്തിൽ നീറ്റലുണ്ടാക്കി ആ സംഭവം തൊമ്മിയച്ചനെ ആഴത്തിൽ ചിന്തിപ്പിച്ചു വികാരി അപ്പസ്തോലിക്ക് ആയിരുന്ന അഭിവന്യ മാക്കിൽ പിതാവുമായി അദ്ദേഹം തൻ്റെ ചിന്തകൻ ചർച്ച ചെയ്‌തു അതിൻ്റെ ഫലമായി 1925 3-ാം തീയതി സെൻ്റ് തോമസ് അസൈലം സ്ഥാപിതമായി ആഗ്രഹമല്ലാതെ മറ്റൊന്നും കൈമുതലായി ഇല്ലാതിരുന്ന തൊമ്മിയച്ചൻ തൻ്റെ ലക്ഷപ്രാപ്തിക്കായി പിരിവുകൾ നടത്തി ഈ അവസരത്തിൽ തൻ്റെ ജീവിതത്തിലെ കടുത്ത അഗ്നിപരീക്ഷണങ്ങൾക്ക് അദ്ദേഹം വിധേയനായിത്തീരുകയും ചെയ്‌തു.
സെൻ്റ് ജോസഫ് കന്ദകാസമൂഹം
താൻ നട്ടുവളർത്തിയ സെന്റ് തോമസ് അസൈലം സംരക്ഷിച്ചുകൊണ്ടുപോകുന്നതിനായി 1928 ജൂലൈ 3 ന് സെൻറ് ജോസഫ് സഭാസമൂഹം സ്ഥാപിച്ചു. അങ്ങനെ തൻ്റെ ജീവിതസ്വപ്‌നം രണ്ട് ദീപനാളങ്ങളായി ജ്വലിച്ചു.
ക്രിസ്തുവിനെക്കുറിച്ചുള്ള ആഴമേറിയ ജ്‌ഞാ നവും അവിടുത്തോടുള്ള സമ്പൂർണ്ണമായ ഐക്യവും അനുദിനം ഉപര്യുപരി ദൃഢീകരിക്കുന്നതിനുള്ള നിമി ത്തവും നിദാനവുമായിരുന്നു അദ്ദേഹത്തെ സംബന്ധി ചിടുത്തോളം പ്രാർത്ഥനയും ആദ്ധ്യാത്മികജീവിതവും.