നാലു പതിറ്റാണ്ടു കാലം കൈപ്പുഴ സെന്റ് ജോർജ് ഹൈസ്‌കൂളിൽ അധ്യാപ കനായിരിക്കുകയും അതിന് ഹൈസ ളായി ഉയർത്തുന്നതിൽ പ്രധാന പങ്കു വഹി ക്കുകയും ചെയ്‌ത ആളാണ് കാവിൽ തോമസ് സാർ. ഒരു പ്രദേശത്തിൻ്റെ സാമൂ ഹിക സാംസ്‌കാരിക പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ച കൈപ്പുഴ ഇടവക കാവിൽ കെ.ജെ. തോമസ് സാർ 93-ാം വയ സ്സിൽ 2004ൽ നിര്യാതനായി.
ഇന്റർമീഡിയറ്റ് പാസായ ഉടൻ പുതു തായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന സ്‌കൂളിൽ അധ്യാപകനായി അദ്ദേഹത്തെ അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവ് നിയമിച്ചു. അക്കാലത്ത് കൃഷിയെയും മത്സ്യബന്ധനത്തെയും മാത്രം ആശ്രയിച്ചിരുന്ന ഒരു ജനവിഭാഗം തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിൽ താല്‌പര്യം കാണി ക്കാതിരുന്നതിനാൽ സ്‌കൂളിൽ വിദ്യാർത്ഥികളെ ലഭിക്കുക ബുദ്ധിമുട്ടായി രുന്നു. വൈകുന്നേരങ്ങളിലും സ്‌കൂൾ ഒഴിവു ദിവസങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അധ്യാപകർ കൈപ്പുഴ, നീണ്ടൂർ, കല്ലറ, മാഞ്ഞൂർ, കുറുമു ള്ളൂർ, അതിരമ്പുഴ പ്രദേശങ്ങളിൽ നടക്കാൻ പോകുമ്പോൾ കൃഷിയിടങ്ങ ളിൽ പണിയെടുക്കുന്ന ചെറുപ്പക്കാരെയും കുട്ടികളെയും അവരുടെ രക്ഷി താക്കളെയും കണ്ട് നിർബന്ധിച്ചും ബോധവത്ക്കരിച്ചും സ്‌കൂളിൽ ചേർത്തു പോന്നു. അങ്ങനെ സ്‌കൂളിൽ ചേർന്ന പല കുട്ടികൾക്കും ഫീസ് ആനുകൂ ല്യങ്ങളും വസ്ത്രങ്ങളും സ്‌കൂളിൽനിന്ന് ഏർപ്പാടാക്കിയും വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ ഗവൺമെൻ്റ് ഉദ്യോഗങ്ങൾ ലഭിക്കുവാൻ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
പുഞ്ചപ്പാടങ്ങളെയും മത്സ്യബന്ധനത്തെയും ആശ്രയിച്ചിരുന്ന ആളുകളും അവരുടെ കുട്ടികളെയും സ്‌കൂളിലേക്ക് ആകർഷിക്കുവാൻ വള്ളം കളി മത്സ രങ്ങളും ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രൂപീകരണത്തിലും നടത്തിപ്പിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.
അധ്യാപനത്തോടൊപ്പം സ്‌കൂളിൻ്റെ ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന് താൻ ഹെഡ്‌മാസ്റ്റർ ആയിരുന്ന ചെറിയ കാല യളവിൽ അത് ഒരു ഹൈസ്‌കൂൾ ആയി ഉയർത്തുവാനും സാധിച്ചു. നാനാ ജാതി മതസ്ഥരിൽ തനിക്കുണ്ടായിരുന്ന സ്വാധീനം സ്‌കൂളിൻ്റെ അപ്ഗ്രഡേ ഷനുവേണ്ടിയുള്ള തൻ്റെ ശ്രമങ്ങൾക്ക് സഹായകമായി.
കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൈപ്പുഴ പള്ളി ഇടവ കയുടെ ആഭിമുഖ്യത്തിൽ നടന്നിരുന്ന എല്ലാ സാമൂഹ്യ പ്രവർത്തനങ്ങൾക്കും കൈപ്പുഴയിൽ വെച്ചു നടന്ന ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ രൂപീകരണത്തിലും വളരെ ആത്മാർത്ഥതയോടെ പ്രവർത്തിച്ച് അഭിവന്ദ്യ പിതാക്കന്മാരുടെ പ്രശംസയ്ക്ക് പാത്രീഭൂതനായി.
തന്റെ നാട്ടുകാരുമായും ശിഷ്യഗണങ്ങളുമായും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നതിൽ ഇദ്ദേഹം അതീവ താൽപര്യം കാണിച്ചിരുന്നു. ജോലി ക്കുവേണ്ടി പലർക്കും ശുപാർശക്കത്തുകൾ അയയ്ക്കുന്നതിനും അദ്ദേഹ ത്തിനു മടി ഇല്ലായിരുന്നു. കൈപ്പുഴ, നീണ്ടൂർ പ്രദേശങ്ങളിലെ നാനാജാതി മതസ്ഥർ തമ്മിലുള്ള സുദൃഢ ബന്ധങ്ങൾക്ക് ഇദ്ദേഹത്തിന്റെ ഇടപെടലും സാന്നിദ്ധ്യവും പലപ്പോഴും സഹായകമായി.
മാതാപിതാക്കൾ-ഔസേപ്പ്, അന്ന
ഭാര്യ-മറിയാമ്മ, വഞ്ചിപ്പുരയ്ക്കൽ, കൈപ്പുഴ
മക്കൾ-ജോസ്, സി.ആനിയമ്മ, ഡോമിനിക്ക്, സൈമൺ, മേരിക്കുട്ടി, ജിമ്മി.