ഞീഴൂർ ഉണ്ണിമിശിഹാപള്ളി ഇടവകാം ഗമായ തടത്തിൽ ഇട്ടി അവിരയുടെയും ഉഴ വൂർ കോഴിംപറമ്പത്ത് മറിയത്തിന്റെയും മകനായി 1917 മെയ് 28-ാം തിയതി മാത്യു തടത്തിൽ ജനിച്ചു.
ഞീഴൂർ പള്ളി വക സ്‌കൂളിൽ 5 വർഷം അധ്യാപകനായി മാത്യു സാർ ജോലി നോക്കി. അധ്യാപകവൃത്തിയിൽ കൃതഹ സ്‌തനായിരുന്നുവെങ്കിലും കൃഷികാര്യങ്ങ ളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിന്നീട് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടത്. ജീവിത കാലം മുഴുവൻ തന്നെ മാതൃകാ കർഷക നായിരുന്ന ഇദ്ദേഹം ഇടവക പള്ളിക്കാര്യ ത്തിലും മറ്റു സാമൂഹിക സേവനങ്ങളിലും സമയം കണ്ടെത്തിയിരുന്നു.
ഞീഴൂർ പഞ്ചായത്ത് മെമ്പർകൂടിയായിരുന്നു മാത്യുസാർ. കുടുംബങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ നയത ശ്രേണ പരിഹരിക്കുന്നതിന് ഒരു ‘സ്ഥിരം മദ്ധ്യസ്ഥൻ’ തന്നെയായിരുന്നു തടത്തിൽ മാത്യുസാർ.
ദൈവദാസൻ മാക്കീൽ പിതാവിൻ്റെ സഹോദര പുത്രന്റെ മകൾ മാഞ്ഞൂർ മാക്കീൽ പുത്തൻപുരയിൽ അന്നമ്മയാണ് തടത്തിൽ മാത്യുവിൻ്റെ ജീവിതപങ്കാളിയായി ദൈവം കൂട്ടിച്ചേർത്തത്. 1934 ഫെബ്രുവരി 18-ാം തിയതി ആയി രുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികൾക്ക് 7 മക്കളാണുള്ളത്.
മക്കൾ: കെ.എം. അബ്രഹാം (കൃഷി വകുപ്പിൽ കൃഷി ജോയിൻ്റ് ഡയറ ക്ടറായി വിരമിച്ചു). കെ.എം. മേരി (സി. മേരി വിനയ, റിട്ട. ഹെഡ്‌മിസ്ട്രസ്, സെൻ്റ് മൈക്കിൾസ് ഗേൾസ് ഹൈസ്‌കൂൾ, കോഴിക്കോട്), കെ.എം. ജോസഫ്, ലൂസി, കെ.എം. ത്രേസ്യാമ്മ, കെ.എം. ജെയിംസ്, വിൻസെന്റ്റ്.