ഡോ. സ്റ്റീഫൻ സി.കെ. 1910 ഏപ്രിൽ 27ന് ചാഴികാട്ട് കുര്യാക്കോയുടെയും കല്ലി ടുക്കിൽ മറിയാമ്മയുടെയും സീമന്തപുത്രനായി വെളിയന്നൂരിൽ ജനിച്ചു. പുസ്‌തകങ്ങളോടും വിദ്യ അഭ്യസനത്തോടും ചെറുപ്പത്തിലേ തൽപരനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ഉഴവൂരിലും ഹൈസ്‌കൂൾ പഠനം പാലായിലുമായിരുന്നു. ഇതിനോടകം ഭാവിയിൽ ഒരു ഡോക്‌ടറായി തീരണം എന്ന ആഗ്രഹം അദ്ദേഹത്തിന്റെ മന സ്സിൽ മൊട്ടിട്ടുതുടങ്ങി. എന്നാൽ അതിനുള്ള തുക കണ്ടെത്താൻ മാതാപിതാക്കൾക്ക് കഴിയില്ല എന്നറിയാമായിരുന്നതുകൊണ്ട് അദ്ദേഹം തന്റെ ആഗ്രഹം മാതുലനായ റവ.ഫാദർ കൊച്ചുകുഞ്ഞപ്പച്ചാ (കല്ലിടുക്കിൽ) അറിയിച്ചു. അദ്ദേഹത്തിൻ്റെ സഹായത്തോടെ മദ്രാസി സ്റ്റാൻലി മെഡിക്കൽ കോളേജിൽ ചേർന്ന് പഠനം ആരംഭിച്ചു. വളരെ സമർത്ഥനായ ഒരു വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. സ്വർണ്ണമെഡൽ നോ യാണ് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
അതിനുശേഷം ഒരു വർഷത്തോളം കോട്ടയത്ത് ഡോ. അമ്പുരാൻറെ കൂടെ പ്രാക്ടീസ് ചെയ്തു. ഏതാനും വർഷങ്ങൾക്കുശേഷം തൊടുപുഴയിൽ സ്വന്ത മായി കെട്ടിടം പണിത് അത് ഒരു ആശുപത്രിയായി വിപുലീകരിച്ചു. സ്ഥിരോ ത്സാഹിയായിരുന്ന ഡോ.സ്റ്റീഫൻ വളരെ പെട്ടെന്ന് തന്നെ നല്ല ചികിത്സ നല്കുന്ന കൈപ്പുണ്യമുള്ള ഡോക്‌ടർ എന്ന പേര് സമ്പാദിച്ചു. വാഹന സൗകര്യങ്ങൾ കുറവുള്ള അക്കാലത്ത് ഏറെ ദൂരം നടന്നും മലകൾ ചവിട്ടികയറുകയും, രോഗികളെ വീട്ടിൽ പോയി ചികിത്സിച്ചു. പ്രത്യേകിച്ച് പ്രസവശുശ്രഷകൾ രാപകൽ ഭേദമെന്യേ വീടുകളിൽ പോയി അറ്റൻഡ് ചെയ്‌തു. ഈ ജോലിത്തിരക്കിനിടയിലും തൻ്റെ സാഹിത്യവാസനയും വായനാശീലവും അദ്ദേഹം കാത്തു സൂക്ഷിച്ചു.
സ്റ്റീഫൻ വിവാഹം കഴിച്ചത് കിടങ്ങൂർ കോലടിയിൽ ഏലിയാമ്മയെ ആണ്. സ്റ്റീഫന്റെ എല്ലാ പ്രവർത്തനങ്ങളിലും അവർ അദ്ദേഹത്തെ പിൻതുണച്ചിരുന്നു. ഈ ദമ്പതികൾക്ക് 9 മക്കളുണ്ടായിരുന്നു.
ഇളയ മകൻ വിൻസെൻ്റ് 10-ാം വയസ്സിൽ ഒരു അപകടത്തിൽപെട്ട് അകാലമൃത്യു അടഞ്ഞത് അദ്ദേഹത്തെ മാനസികമായി വളരെ തളർത്തി. മക്കളിൽ ഏറ്റവും മിടുക്കനായിരുന്ന വിൻസെൻ്റിനെക്കുറിച്ചു ള്ള വികാരങ്ങൾ കവി തകളെഴുതിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഈ കുട്ടിയുടെ പേരിൽ ഡോ സ്റ്റീഫൻ തൊടുപുഴ ഡീ പോൾ സ്‌കൂളിൽ ഒരു സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഡോ. സ്റ്റീഫൻ്റെ മക്കൾ മേരി, അന്നമ്മ ജേക്കബ്, ഡോ. ജോസ്, ഡോ ബാബു, മോളി, എഞ്ചിനീയർ ജയിക്കബ് സ്റ്റീഫൻ, ഡോ. തോമസ് സ്റ്റീഫൻ
തൊടുപുഴയിൽ ഡോക്‌ടർ തുടങ്ങിവച്ച ആശുപത്രി ആധുനിക ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഒരു സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലാക്കി മാറ്റുവാൻ മക്കൾ ഡോ. ജോസും ഡോ. ബാബുവും പരിശ്രമിച്ചു. 5 നിലകളിൽ ഒരു കെട്ടിടം പഴയ ആശുപത്രിയോട് ചേർന്ന് പണികഴിപ്പിച്ചു. ജനറൽ സർജറി ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്സ‌്, ഇ.എൻ.ടി മുതലായ ഡിപ്പാർട്ടുമെൻ്റുകൾ പ്രവർത്തിച്ചു തുടങ്ങി. പിന്നീട് തൊടുപുഴ ആറിൻ്റെ തീരത്ത് 8 നിലയിൽ ഒരു ആധുനിക മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ പണിയാൻ തീരുമാനിക്കുകയും 4 നില 2006 ൽ പൂർത്തികരിക്കുകയും ചെയ്തു. 1976-ൽ ഡോ. സ്റ്റീഫൻ ഹൃദ്രോഗബാധിതനായി മരിച്ചു. ഏലിയാമ്മ സ്റ്റീഫൻ 2009 ജൂണിൽ 97-ാമത്തെ വയസ്സിൽ നിര്യാതനായി. 1933-ൽ ഡോ. സ്റ്റീഫൻ തുടങ്ങിവച്ച ആതുര ശുശ്രൂഷാ ശൃംഖല മൂന്നാം തലമുറയും ശക്തമായി തുടരുന്നു. എന്നത് ശ്രദ്ധേയമാണ്. വല്യപ്പച്ചൻ ഉയർത്തിപ്പിടിച്ച മാർഗ്ഗദീപം ഇവരെ സേവനത്തിൻ്റെ പാതയിൽ നയിക്കട്ടെ.