മാതാപിതാക്കൾ: മറ്റക്കര കോച്ചാംകുന്നേൽ തോമസും പുല്ലുകാട്ട് ഏലിയും. സഹോദരങ്ങൾ: പി.റ്റി. സൈമൺ, തോമ സ്, മറിയാമ്മ മാക്കിൽ കുറുപ്പന്തറ, മേരി കുരുവിള തെക്കനാട്ട്.
വിദ്യാഭ്യാസം
കിടങ്ങൂർ, കോട്ടയം എസ്.എച്ച്. മൗണ്ട്, തിരുവനന്തപുരം മഹാരാജാസ് കോളേജ്, മധുര അമേരിക്കൻ കോളേജ്, തിരുവനന്ത പുരം ട്രെയിനിംഗ് കോളേജ്, തിരുവനന്ത പുരം യൂണിവേഴ്സസിറ്റി. 1957-ൽ യു.എസ്. എ.യിലെ ഡിട്രോയിറ്റ് വെയ്ൻ യൂണിവേ ഴ്‌സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ ഡോക്ടറേറ്റ്. കേരള യൂണിവേഴ്‌സിറ്റിയിൽ സയൻസ് ആൻഡ് ടെക്നോ ളജി കമ്മിറ്റി സെക്രട്ടറിയായി നിയമിക്കപ്പെട്ടു. പടിപടിയായി ഉയർന്ന് പീച്ചി വനഗവേഷണകേന്ദ്രം, കെൽട്രോൺ തുടങ്ങിയ സ്ഥാപനങ്ങളുടെ അഡൈ സറായി. ശാസ്ത്രസാങ്കേതിക രംഗത്ത് ഡോ. ജോസഫ് കണ്ടുപിടിച്ച പുതിയ ഇനങ്ങൾ വ്യാവസായിക സംരംഭകർക്ക് വലിയ നേട്ടം നേടിക്കൊടുത്തു. യു.എസ്.എ.യിലെ സേവന കാലത്ത് പത്ത് പേറ്റൻ്റുകൾ സ്വന്തമാക്കി.
ഭാര്യ: പുന്നത്തുറ മറ്റത്തിൽ കുടുംബാംഗം അന്നമ്മ.
മക്കൾ: ഡോ. തോമസ് ജെ. പുല്ലുകാട്ട് (യു.എസ്.എ.), Egr. ഫിലിപ്പ് ജെ. പുല്ലുകാട്ട് (യു.എസ്.എ.), ഡോ. സൈമൺ ജെ. പുല്ലുകാട്ട് (യു.എസ്. എ.), ലീസാമ്മ ജയിക്കബ് കിഴക്കേൽ (യു.എസ്.എ.), ഓമന ജോസ് (യു എസ്.എ.).
സ്വന്തം പരിശ്രമത്താൽ ഉത്തുംഗസോപാനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞ ഡോ. ജോസഫ് വിനയത്തിൻ്റെ പര്യായമായിരുന്നു. അദ്ദേഹത്തെ പ്പോലെ ശാസ്ത്രലോകത്ത് ഇത്രത്തോളം ഉയർന്ന വ്യക്തിയെ ക്നാനായ സമുദായത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എല്ലാ രംഗങ്ങളിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിച്ചുവരവേ 2005 ഡിസംബർ 30 ന് അദ്ദേഹം അന്തരിച്ചു. സ്വന്തം ഇടവകയായ കിടങ്ങൂർ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്ക്കരിക്കപ്പെട്ടു.