ഡോ. ജോസഫ് ചാഴികാട്ട് (1930-1998)

ഡോ. ജോസഫ് ചാഴികാട്ട് (1930-1998)

കേരള ചരിത്രത്തിലെ രാഷ്ട്രീയ, സാമു ഹിക, സാംസ്‌കാരിക മണ്‌ഡലങ്ങളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ജനനായ കനായ വെളിയന്നൂർ ജോസഫ് ചാഴികാടൻ എം.എൽ.എ യുടെയും അച്ചുവിന്റെയും മക നായി 1930 ജനുവരി 19ന് ജനിച്ചു.

പാലാ സെന്റ്റ് തോമസ് ഹൈസ്‌കൂ ളിലെ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ലെയോളാ കോളേജിൽനിന്നും ബി. എസ്.സി പാസായി. തുടർന്ന് എം.ബി.ബി. എസ് ജയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു ഹൗസ് സർജൻസി. തുടർന്ന് പിതൃസഹോദരപുത്രനായ ഡോ. സ്റ്റീഫൻ ചാഴികാടൻ്റെ കൂടെ രണ്ടുവർഷം തൊടുപുഴയിൽ പ്രാക്‌ടീസ് ചെയ്‌തു. പിന്നീട് മണർകാട് സെൻ്റ് മേരീസ് ഹോസ്‌പിറ്റലിൽ മൂന്നുവർഷം ചീഫ് മെഡിക്കൽ ഓഫീസറായി ജോലി ചെയ്തു. ചികിത്സാ നൈപുണ്യവും രോഗികളോടും പൊതുജനങ്ങളോടു മുള്ള സ്നേഹപൂർവ്വമായ പെരുമാറ്റവും അക്കാലത്ത് അദ്ദേഹത്തിനു പേരും പെരുമയും നേടിക്കൊടുത്തു. കൂടാതെ ആശുപത്രിയിൽ അദ്ദേഹം പ്രശസ്ത സേവനമനുഷ്‌ഠിച്ചു.

‘കരുണ’യുടെ തുടക്കം

സാധുക്കളായ രോഗികൾക്ക് ആശ്വാസമരുളുവാൻ ഒരു ഹോസ്‌പിറ്റൽ തുടങ്ങണമെന്ന ആഗ്രഹമാണു തൊടുപുഴയിൽ ‘കരുണ’ ഹോസ്‌പിറ്റലിനു തുടക്കം കുറിച്ചത്. കരുണ എന്ന നാമം അന്വർത്ഥമാക്കിക്കൊണ്ട് ഈ സ്ഥാപനം തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുള്ളവർക്കും ഏറ്റവും വലിയ അനുഗ്രഹമായിത്തീർന്നിരിക്കുന്നു. അദ്ദേഹം 1963 സെപ്റ്റംബർ 9 ന് വെളിയന്നൂർ വെട്ടിക്കൽ ലൂക്കിൻ്റെയും സൂസമ്മയുടെയും മകൾ ആൻസിയെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് നാലു മക്കളാണുള്ളത്. മൂത്തമകൻ റോഷൻ ആഫ്രിക്കയിൽ എൻജിനീയറാണ്. രണ്ടാമത്തെ മകൻ ഡോ. സാജൻ ജോസഫ് ചാഴികാടൻ. മൂന്നാമത്തെ മകൻ ഡോ. ദീപക്. ഇളയമകൾ അഞ്ജു ഡൻ്റിസ്റ്റാണ്. പാസ്റ്ററൽ കൗൺസിൽ അംഗം, ഐ. എം.എ യുടെ വർക്കിംഗ് കമ്മറ്റിയംഗം, സാഹിത്യ പ്രവർത്തക സഹകരണ സംഘം മെമ്പർ എന്നീ വിവിധ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പാഴികാടൻ ഫൗണ്ടേഷന്റെ സംഘാടകൻ കൂടിയാണദ്ദേഹം. 1998-ൽ നിര്യാതനായി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *