ഡോ. ജോസഫ് കണിയാംകുടിലിൽ (1939-2010)

ഡോ. ജോസഫ് കണിയാംകുടിലിൽ (1939-2010)

ചാഴികാട്ടു മുപ്രാപള്ളിയിൽ കുടുംബ ശാഖയായ അരീക്കര കണിയാംകുടിലിൽ ശ്രീ. ചാക്കോയുടെയും മാറിക മ്യാൽക്കര പുറത്ത് ശ്രീമതി മറിയത്തിൻ്റെയും പുത്ര നായി 1939 സെപ്റ്റംബർ 24-ാം തിയതി ജനിച്ചു. ജോസ് എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

സ്‌കൂൾ വിദ്യാഭ്യാസം അരീക്കരയിലും ഉഴവൂരിലും. 1960-ൽ തേവര സേക്രട്ട് ഹാർട്ട് കോളേജിൽനിന്നും കെമിസ്ട്രി ബിരുദധാരിയായി. തുടർന്നു കോട്ടയം മെഡിക്കൽകോളേജിലെ രണ്ടാം ബാച്ചിൽ എം.ബി.ബി.എസിന് ചേർന്നു. 1966ൽ എം. ബി.ബി.എസ് പാസ്സായി. 1972ൽ ഡൽഹി യിലെ പ്രശസ്ത‌മായ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്നും റേഡിയോളജിയിൽ എം.ഡി. പാസ്സായി.

1967 മെയ് 8-ാം തീയതിയായിരുന്നു ഡോ. ജോസഫിൻ്റെ വിവാഹം. കൈപ്പുഴ പാലത്തുരുത്ത് ഇടവക ശ്രീ. ജയിംസ് തറയിലിൻ്റെയും ശ്രീമതി നാൻസിയുടെയും പുത്രി രമണിയാണ് സഹധർമ്മിണി (കോട്ടയം ബി.സി.എം കോളേജ് മുൻ പ്രിൻസിപ്പൽ)

1967ൽ കോട്ടയം മെഡിക്കൽ കോളേജിൽ ട്യൂട്ടർ ആയി ചേർന്നു ബിരു ദാനന്തര പഠനത്തിനു ശേഷം റേഡിയോളജി ട്യൂട്ടർ ആയി ജോലി ആരംഭി ച്ചു. അവിടെത്തന്നെ റേഡിയോളജി ഡിപ്പാർട്ടുമെൻ്റിൽ അസിസ്റ്റൻ്റ് പ്രൊഫ സർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് തലവൻ എന്നീ നിലകളിൽ ജോലി ചെയ്‌ത്‌ 1995ൽ വിരമിച്ചു. തൃശൂർ മെഡിക്കൽകോ ളേജ് ആരംഭിച്ചപ്പോൾ അവിടുത്തെ റേഡിയോളജി ഡിപ്പാർട്ടുമെൻ്റിലെ ആദ്യത്തെ പ്രൊഫസർ എന്ന നിലയിൽ രണ്ടു വർഷം സേവനമനുഷ്ഠിച്ചു. സർക്കാർ സർവ്വീസിൽനിന്നും വിരമിച്ചശേഷം കാരിത്താസ് ആശുപത്രി യിലും കിടങ്ങൂർ ലിറ്റിൽ ലൂർദ്സ് മിഷൻ ഹോസ്‌പിറ്റലിലും സേവനമനു ഷ്ഠിച്ചിട്ടുണ്ട്.

വിവിധ മെഡിക്കൽ അസോസിയേഷനുകളിലും, സാമൂഹ്യ-മത സംഘ ടനകളിലും ഡോ. ജോസഫ് സജീവമായി പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ റേഡി യോളജിക്കൽ ആൻ്റ് ഇമേജിങ്ങ് അസോസിയേഷൻ, കേരളാ റേഡിയോളജിക്കൽ അസോസിയേഷൻ, രൂപതാ പാസ്റ്ററൽ കൗൺസിൽ, അപ് ‌നാദേശ് എഡിറ്റോറിയൽബോർഡ്, കാരിത്താസ് ഹോസ്‌പിറ്റൽ ഡയറക്ടേഴ്‌സ് ബോർഡ് എന്നിവകളിലുള്ള അംഗത്വവും ഐ.എം.എയുടെ കോട്ടയം ബ്രാഞ്ച്, ലയൺസ് ക്ലബ് ഇൻ്റർനാഷണലിൻ്റെ കോട്ടയം മേഖലാ പ്രസി ഡൻ്റ് പദവികളും കൃത്യാന്തര ബാഹുല്യം നിറഞ്ഞ അദ്ദേഹത്തിൻ്റെ കർമ്മ മണ്ഡ‌ലത്തെ തേജോന്മുഖമാക്കിയിരുന്നു. മാതാപിതാക്കളുടെ ഓർമ്മ യ്ക്കായി കാരിത്താസ് ആശുപത്രിയിലുള്ള ബിഷപ് തറയിൽ ബ്ലോക്കിൽ ഒരു മുറിയും ഇദ്ദേഹം സംഭാവനയായി നൽകിയിട്ടുണ്ട്.

തന്നെ സമീപിക്കുന്ന രോഗികൾക്ക് പരമാവധി സേവനം ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മരണശേഷം തൻ്റെ കണ്ണുകൾ ദാനം ചെയ്യുവാ നുള്ള മഹാമനസ്‌കതയും അദ്ദേഹം മുൻകൂട്ടി ഉടമ്പടി ചെയ്തിരുന്നു.

കോട്ടയത്ത് സ്ഥിരതാമസമാക്കിയിരുന്നുവെങ്കിലും ജന്മനാടുമായുള്ള ബന്ധം വിടാതെ സൂക്ഷിക്കുവാൻ ഡോ. ജോസഫ് പ്രത്യേകം ശ്രദ്ധിച്ചിരു ന്നു. ആഴ്‌ചയിൽ ഒരിക്കൽ നാട്ടിൽ പോവുകയും പല കാര്യങ്ങളിലും നാട്ടു കാരുമായി ബന്ധപ്പെടുകയും ചെയ്ിരുന്നു.

മക്കൾ: പ്രിയ (എഞ്ചിനീയർ), മഞ്ജു (സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ)

കാരിത്താസ് ആശുപത്രിയിലും കിടങ്ങൂർ ലിറ്റിൽ ലൂർദ്ദ് ആശുപത്രിയി ലുമായി ജോലി ചെയ്‌ത ഡോ. ജോസഫ് 2010 ജൂലൈ 8-ാം തിയതി 70-ാം വയസ്സിൽ ഹൃദ്രോഗം മൂലം നിര്യാതനായി. ഇന്ത്യൻ മെഡിക്കൽ അസോ സിയേഷന്റെ ഒരു ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ അദ്ദേഹത്തെ ഇങ്ങനെ അനുസ്മരിക്കുന്നു “He was a perfect Gentleman, Teacher, Philanthropist and Professional” നേത്രദാനത്തിന് വളരെപ്പേർക്ക് ബോധവത്ക്കരണം നടത്തിയ ഡോ. ജോസഫിൻ്റെ കണ്ണുകൾ മരണശേഷം കോട്ടയം മെഡി ക്കൽ കോളേജിലെ നേത്ര ബാങ്കിന് ദാനം ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *