സംശുദ്ധവും മാതൃകാപരവുമായ ജീവി തത്തിലൂടെ ഔദ്യോഗിക പദവിയുടെ ഉന്നത ശ്രേണിയിലെത്തിയ മാതൃകാവ്യ ക്തിയാണ് ഡോ. പി.റ്റി. ജോസഫ് ഇട പ്പള്ളിച്ചിറ. അദ്ദേഹത്തിൻ്റെ പിതാവ് തൊമ്മൻസാർ ഗവ. പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായിരുന്നു. കഠിനാദ്ധ്വാനിയും കർക്കശക്കാരനുമായിരുന്നു അദ്ദേഹം. അമ്മ കുമരകം കളരിക്കൽ മറിയാമ്മ. തങ്ക മ്മ, സി. സെലസ്റ്റിൻ, റിട്ട. ഹെഡ്‌മിസ്ട്രസ് ഏലിക്കുട്ടി എന്നിവരായിരുന്നു സഹോദര ങ്ങൾ.
പാളയംകോട്ട് കോളേജിൽനിന്നും ബി. എസ്.സി പാസ്സായ ഉടനെ കുറിച്ചിത്താനം ഹൈസ്‌കൂളിൽ അദ്ധ്യാപകനായി നിയമനം ലഭിച്ചു. അധികം വൈകാതെ ഗവ.സർവ്വീസിൽ ജോലികിട്ടി. തുടർന്ന് ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായി പ്രമോഷൻ കിട്ടി. ഉദ്യോഗത്തിൽ കൂടുതൽ പ്രമോഷൻ ലഭിക്കാൻ പോസ്റ്റ് ഗ്രാഡുവേഷൻ ആവശ്യമാണെന്ന് മനസ്സിലായപ്പോൾ അദ്ദേഹം അവധിയെ ടുത്ത് ഉപരിപഠനാർത്ഥം ചങ്ങനാശേരി എസ്.ബി.കോളേജിൽ ചേർന്നു. അവി ടെനിന്നും എം.എ. ബിരുദം നേടി ഏതാനും വർഷങ്ങൾക്കുശേഷം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി ബിരുദവും സമ്പാദിച്ചു. ഔദ്യോഗിക നിലയിൽ ഉയർന്ന് ജോയിൻ്റ് ഡയറക്‌ടർ വരെയെത്തി.
‘പാച്ചിക്കുഞ്ഞ്’ എന്ന ഓമനപ്പേരിലാണ് ജോസഫ് വീട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയിൽ അറിയപ്പെട്ടിരുന്നത്. പിതാവിനെപ്പോലെ ജോസഫും കഠിനാദ്ധ്വാനിയും സ്വഭാവത്തിൽ കർക്കശക്കാരനുമായിരുന്നു. ഇരവിമംഗലം പന്നിവേലിൽ ചാക്കോ-മറിയാമ്മ മകൾ കുഞ്ഞമ്മയെയാണ് ജോസഫ് വിവാഹം ചെയ്‌തത്. അവരുടെ ദാമ്പത്യ ജീവിതത്തിൽ തോമ സുകുട്ടി, ബേബി, ഡോ. ടെസി, ജയിംസ് എന്ന നാലു സന്താനങ്ങൾ ജാത രായി. അവരെല്ലാവരും ഉയർന്ന വിദ്യാഭ്യാസം നേടി, വിവാഹിതരായി. ഉന്ന തനിലകളിൽ ജീവിതം നയിക്കുന്നു.