ജോസഫ് സ്റ്റീഫൻ പുളിമൂട്ടിൽ (കല്ലേൽ കൊച്ച്) (1929-1986)

ജോസഫ് സ്റ്റീഫൻ പുളിമൂട്ടിൽ (കല്ലേൽ കൊച്ച്) (1929-1986)

പേപ്പൽ ബഹുമതി ലഭിച്ച സമുദായ സ്നേഹിയും സഭാസേവകനും വിശാല മന സ്ക്കനുമായ ഒരു നല്ല മനുഷ്യനായിരുന്നു അന്തരിച്ച ജോസഫ് സി സ്റ്റീഫൻ. ‘കല്ലേൽ കൊച്ച്’ എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

മാതാപിതാക്കൾ: തൊടുപുഴ പുളിമു ട്ടിൽ എസ്‌തപ്പാൻ ഔസേപ്പും കീഴൂർ മാങ്കോട്ടിൽ ചിന്നമ്മയും

ഏകപുത്രനായ സ്റ്റീഫന് ആറു സഹോ ദരിമാർ ഉണ്ടായിരുന്നു. മൂത്ത സഹോദരി ചിന്നമ്മയെ കരിങ്കുന്നം എടാമ്പുറത്ത് പീലി വിവാഹം കഴിച്ചു. രണ്ടാമത്തെ സഹോദരി ചാച്ചിക്കുട്ടിയെ പച്ചിക്കര കുടുംബാംഗം ബേബിയും മൂന്നാമത്തെ സഹോ ദരി മേരിക്കുട്ടിയെ നീണ്ടൂർ വെട്ടിക്കാട്ട് ജോസിയും വിവാഹം കഴിച്ചു. നാലാ മത്തെ സഹോദരി കുട്ടിയമ്മയെ നീണ്ടൂർ മാളേയ്ക്കൽ ജോസഫിനെ ക്കൊണ്ടും അഞ്ചാമത്തെ സഹോദരി അച്ചാമ്മയെ ഞീഴൂർ ചെമ്മലക്കുഴി സിറിയക്കിനെക്കൊണ്ടും ഏറ്റവും ഇളയ സഹോദരി ലീലാമ്മയെ റാന്നി പുതുപ്പറമ്പിൽ ഏബ്രഹാമിനെക്കൊണ്ടും വിവാഹം കഴിപ്പിച്ചു.

കൈപ്പുഴ തറയിൽ മാടമ്പിയുടെ പൗത്രിയും തറയിൽ പിതാവിന്റെ സഹോദര പുത്രിയുമായ സോഫിയാമ്മയെ സ്റ്റീഫൻ വിവാഹം കഴിച്ചു. ഇവർക്ക് മൂന്നു പുത്രന്മാരും രണ്ട് പുത്രിമാരും ജനിച്ചു. മൂത്തപുത്രൻ തോമ സ്. ദ്വിതീയ പുത്രൻ ലൂക്ക്. മൂന്നാമത്തെ പുത്രൻ ജോയിസ്. പുത്രിമാർ സുജയും സുധയും. തീയേറ്ററുകൾ ബസ് സർവ്വീസ്, കാസ്റ്റ് അയൺ ഫൗണ്ട റി, കൃഷിയിടങ്ങൾ തുടങ്ങിയവ സ്റ്റീഫൻ്റെ ഉടമസ്ഥതയിൽ വളർന്നു. മനുഷ്യ സ്നേഹത്തിന്റെയും നീതിബോധത്തിൻ്റെയും മൂർത്തീഭാവമായിരുന്ന കഥാ പുരുഷൻ ഏവരുടെയും കണ്ണിലുണ്ണിയായിരുന്നു. ജാതിമത ചിന്തകൾക്ക തീതമായി പാവപ്പെട്ടവരെ കൈതുറന്ന് സഹായിച്ചിരുന്നു. കൊച്ചേട്ടന്റെ ബഞ്ചിൽ ഏതൊരു തർക്കവും തീർപ്പ് കല്‌പിക്കപ്പെട്ടിരുന്നു.

മാർപാപ്പായിൽ നിന്ന് ‘Pro Eclesia et Pontifice’ എന്ന ബഹുമതി ലഭിച്ചു.

അത് അണിയുന്നതിനുമുമ്പ് ആ നല്ല മനുഷ്യൻ 1986 സെപ്റ്റംബർ 15-ാം തീയതി തിരുവോണനാളിൽ അന്തരിച്ചു. മരിക്കുമ്പോൾ പ്രായം വെറും 57 വയസ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *