(1892-1983)
കേരളം കണ്ട പ്രഗത്ഭ നിയമസഭാ സാമാജികൻ, തികഞ്ഞ സമുദായ സ്നേഹി, സുപ്രസിദ്ധ വാഗ്മി, ഫലിത സമ്രാട്ട്, ചിന്തകൻ, ഗ്രന്ഥകാരൻ തുടങ്ങി വിവിധ നിലകളിൽ ശോഭിച്ചിരുന്ന ഒരു പ്രോജ്ജ്വല താരമായിരുന്നു ജോസഫ് ചാഴി കാടൻ.
വിദ്യാഭ്യാസം
1892 മാർച്ച് മാസം 25-ാം തീയതി വെളി യന്നൂർ ചാഴികാട്ട് കുടുംബത്തിൽ ജനിച്ചു. സ്വന്തം ഇടവകയായ അരിക്കരയിലെ പ്രൈമറി സ്‌കൂളിൽ പ്രാഥമിക വിദ്യാ ഭ്യാസവും മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ്ക്കൂളിൽ ഹൈസ്ക്കൂൾ പഠനവും പൂർത്തിയാക്കിയശേഷം തൃശി നാപ്പള്ളി കോളേജിൽ ചേർന്നു. പിന്നീട് തിരുവനന്തപുരം ലോ കോളേജിൽ ചേർന്നു പ്ലീഡർഷിപ് വക്കീൽ പരീക്ഷപാസായി.
വക്കീൽ പ്ലീഡർഷിപ്പ് പരീക്ഷ പാസായി ചാഴികാട്ടുസാർ പാലാ കോട തിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചു.
വിവാഹം
ജോസഫ് ചാഴികാടൻ കല്ലറ മാളേക്കൽ കുടുംബാംഗം നെത്തോമ്മയെ വിവാഹം കഴിച്ചു. ആദ്യത്തെ പ്രസവത്തോടെ അവർ മരിച്ചു. തുടർന്ന് നീണ്ടൂർ തേരന്താനത്ത് കുടുംബാംഗം കുഞ്ഞച്ചുവിനെ വിവാഹം ചെയ്തു. ഈ രണ്ടാം വിവാഹത്തിൽ അദ്ദേഹത്തിന് ഒമ്പത് മക്കൾ ജനിച്ചു.അദ്ദേഹ ത്തിന് കുര്യാക്കോസ് എന്നൊരു സഹോദരനും അന്നമ്മ, ഏലിയാമ്മ മറി യാമ്മ എന്നീ 3 സഹോദരിമാരുമുണ്ടായിരുന്നു.
പൊതു പ്രവർത്തനം
സി. കേശവന്റെ നേതൃത്വത്തിൽ ഉയർന്നുവന്ന നിവർത്തന പ്രക്ഷോഭ ണത്തിന്റെ നേതൃനിരയിൽ ചാഴികാടനെത്തി. അഖിലകേരള കത്തോലിക്കാ കോൺഗ്രസിന്റെ നേതൃസ്ഥാനത്തെത്തി ജനറൽ സെക്രട്ടറിയായും വൈസ്പ്രസിഡന്റായും പ്രവർത്തിച്ചു. ക്നാനായ കത്തോലിക്കാ മഹാജന സഭ 1938-ൽ രൂപം പ്രാപിച്ചപ്പോൾ ജോസഫ് ചാഴികാടൻ അതിൻ്റെ ജന റൽ സെക്രട്ടറിയായി സ്ഥാനമേറ്റു. 1963-ൽ കരിങ്കുന്നം സമ്മേളനത്തിൽവച്ച് അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
നിയമസഭയിലേക്ക്
തിരുവിതാംകൂർ രാജഭരണകാലത്ത് തൊടുപുഴ മീനച്ചിൽ താലൂക്കുകൾ ഉൾപ്പെട്ട നിയോജകമണ്ഡലത്തിൽനിന്നും 1944-ൽ തിരുവിതാംകൂർ നിയമ സഭയിലേക്ക് ചാഴികാട്ടു സാർ തെരഞ്ഞെടുക്കപ്പെട്ടു. സഭാദ്ധ്യക്ഷൻ ദിവാൻ തന്നെയായിരുന്നു. അദ്ദേഹം കൊണ്ടുവന്ന പ്രൈമറി വിദ്യാലയ ദേശസാൽക്ക രണ പദ്ധതിയെ ചാഴികാടൻ ശക്തിയുക്തം എതിർത്തു. ഒരു വലിയ പ്രക്ഷോ ഭണത്തിലേക്ക് നീങ്ങുന്നു എന്നു മനസ്സിലാക്കിയ ദിവാൻ ഒടുവിൽ ആ നീക്കം ഉപേക്ഷിച്ചു.
സ്വതന്ത്ര തിരുവിതാംകൂർ
ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തെ ചാഴിക്കാട്ട് സാർ അനുകൂലിക്കുകയുണ്ടായി.ഇൻഡ്യാ യൂണിയ നിൽ ലയിക്കാതെ സ്വതന്ത്ര രാജ്യമായി നില്ക്കുന്നത് തിരുവിതാംകൂർ ജന തയ്ക്ക് നല്ലതായിരിക്കുമെന്ന് ചാഴികാടന് ബോദ്ധ്യപ്പെട്ടു. ഈ വാദത്തെ തിരുവിതാംകൂർ ജനതയും കത്തോലിക്കാ സമുദായവും എതിർത്തതോടു കൂടി അദ്ദേഹത്തിൻ്റെ പ്രശസ്‌തിക്ക് മങ്ങലേറ്റു. എങ്കിലും 1953ലെ പഞ്ചാ യത്ത് തെരഞ്ഞെടുപ്പു വന്നപ്പോൾ സാർ പഞ്ചായത്തിലേക്ക് മത്സരിച്ചു ജയി ച്ചു. പഞ്ചായത്തിലൂടെ നാടിൻ്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഒരു പരിധിവരെ കഴിഞ്ഞു.
1954 ലെ തെരഞ്ഞെടുപ്പ്
1954ലെ തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ രാമപുരം നിയോ ജക മണ്‌ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചു നിയമസഭയിലെത്തി. ശ്രീ. പട്ടംതാണുപിള്ള മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തോടൊപ്പം പി.എസ്.പി. യിൽ ചേർന്നു. ഉഴവൂർ വരെ ട്രാൻസ്പോർട്ട് ബസ് സർവ്വീസ് അദ്ദേഹം നേടിയെടുത്തു. 1957-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പുലിയന്നൂർ മണ്ഡലത്തിൽ നിന്നും പി.എസ്.പി. ടിക്കറ്റിൽ മത്സരിച്ച് പ്രൊഫ. കെ.എം. ചാണ്ടിയെ തോല്പ്‌പിച്ച് നിയമസഭയിലെത്തി. ഇ.എം.എസ് മന്ത്രിസഭയ്ക്കെ തിരെ നടന്ന വിമോചന മത്സരത്തിൽ നേത്യനിരയിൽനിന്ന് പ്രവർത്തിച്ച ചാഴി കാടൻ പാലായിൽ അറസ്റ്റു വരിച്ച് ജയിൽവാസം അനുഭവിച്ചു. 1960 ലെ തെരഞ്ഞെടുപ്പിലും ചാഴികാടൻ വിജയിച്ചു നിയമസഭയിൽ എത്തി. 1964 ൽ കോൺഗ്രസ് പിളർന്ന് കേരള കോൺഗ്രസ് രൂപം പ്രാപിച്ചപ്പോൾ ചാഴികാ ടൻ പി.എസ്.പി. വിട്ടു കേരള കോൺഗ്രസിൽ ചേക്കേറി. 1965ലെ തെരഞ്ഞെ ടൂപ്പിൽ കടുത്തുരുത്തിയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സ രിച്ച് എം.സി. ഏബ്രഹാമിനെ പരാജയപ്പെടുത്തി വിജയിച്ചു. 1967 ലും ചാഴി കാടൻ കടുത്തുരുത്തിയിൽനിന്നും വിജയിച്ചു. പിന്നീട് അദ്ദേഹം വിശ്രമജീ വിതത്തിലേക്കു തിരിഞ്ഞു.
ഫലിതസമ്രാട്ട്: ജോസഫ് ചാഴികാടൻ ഒരു ഫലിത സമ്രാട്ടായിരുന്നു. സംഭാഷണത്തിലായാലും നിയമസഭയിലായാലും അദ്ദേഹം വായ് തുറന്നാൽ ഫലിതപടക്കങ്ങളാണു പൊട്ടുക. അദ്ദേഹത്തിൻ്റെ ഫലിതങ്ങൾ വളരെ പ്രസി ദ്ധമാണ്.
ഗ്രന്ഥകാരൻ: തിരക്കു പിടിച്ച പൊതു പ്രവർത്തനങ്ങൾക്കിടയിൽ ലേഖ നങ്ങൾ എഴുതാനും ഗവേഷണം നടത്തി ഗ്രന്ഥങ്ങൾ രചിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ക്നാനായ സമുദായത്തെപ്പറ്റി വളരെയേറെ പഠ നങ്ങൾ നടത്തി അദ്ദേഹം രചിച്ച “തെക്കുംഭാഗ സമുദായ ചരിത്രം” വിലപി ടിപ്പുള്ള ഒരു അമൂല്യ ഗ്രന്ഥമാണ്. അദ്ദേഹം രചിച്ച ആത്മകഥയും “നിയമ സഭാ പ്രസംഗങ്ങൾ” എന്ന ഗ്രന്ഥവും ശ്രേഷ്‌ഠമായവയാണ്.
നിയമസഭയിൽ
തിരുവിതാംകൂർ നിയമസഭയിലും തിരു-കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിരുന്ന ഒരു പ്രഗത്ഭ സാമാജികനായിരുന്നു അദ്ദേ ഹം. അദ്ദേഹത്തിന് ഒരു മന്ത്രി സ്ഥാനമോ, സ്പീക്കർ സ്ഥാനമോ ലഭിക്കാൻ അർഹതയുണ്ടായിരുന്നെങ്കിലും ഒന്നും കരഗതമായില്ല.
സെന്റ് സ്റ്റീഫൻസ് കോളേജ്
സ്വന്തം നാടിനെയും സമുദായത്തേയും സ്നേഹിച്ചിരുന്ന ഒരാളായിരുന്നു ജോസഫ് ചാഴികാടൻ. ഉഴവൂർ ട്രാൻസ്പോർട്ട് സർവ്വീസ്പോലെ ഉഴവൂർ എൻ.ഇ.എസ് ബ്ലോക്ക് നേടിയെടുത്തതും ദേശത്തിന് നേട്ടം തന്നെയാണ്. അതിനേക്കാൾ അഭിമാനിക്കാൻ വക നൽകുന്നതാണ് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ്. കുറവിലങ്ങാട്ട് ദേവമാതാ കോളേജ് അനുവദിക്കപ്പെട്ടു കഴിഞ്ഞപ്പോൾ പിന്നെ ഉഴവൂര് ഒരു കോളേജിൻ്റെ സാധ്യത മങ്ങി. എങ്കിലും ചാഴികാടന്റെ മൂർച്ഛയേറിയ നാവിൻ്റെ ഗുണംകൊണ്ടും, ചാഴികാട്ടുസാറിന്റെ കഴിവുകൊണ്ടും മാത്രമാണ് ഉഴവൂർ കോളേജ് കിട്ടിയത്. ഇക്കാര്യത്തിൽ അദ്ദേഹത്തെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാകില്ല. ജൂനിയർ കോളേജ് ആയി ആരംഭിച്ചെങ്കിലും ഇന്ന് അത് ഒരു ഫസ്റ്റ് ഗ്രേഡ് കോളേജായി ഉയർന്നി രിക്കുന്നു.
അന്ത്യനാളുകൾ
പ്രായമായി എന്ന ചിന്ത ചാഴികാട്ടുസാറിന് തോന്നി തുടങ്ങിയതോടെ അദ്ദേഹം യാത്രകൾ കുറച്ചു. പൊതുരംഗത്തനിന്നു തന്നെയും ഉൾവലിയാൻ തുടങ്ങി. പിന്നീട് വീട്ടിൽ വായനയും എഴുത്തുമായി ചെലവഴിച്ചു. 1983 ഒക്ടോ ബർ 29-ാം തീയതി ആ വലിയ വ്യക്തിത്വത്തിൻ്റെ ഉടമ നമ്മെ വിട്ടുപിരി ഞ്ഞു. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊള്ളട്ടെ.