ജോസഫ് കോയിത്തറ (O.N.G.C) (1934-1981)

ജോസഫ് കോയിത്തറ (O.N.G.C) (1934-1981)

കിടങ്ങൂർ ഫൊറോന ഇടവകാംഗമായ കോയിത്തറ ചാക്കോമത്തായിയുടെയും പരിപ്പ് കളത്തറ കുടുംബാംഗമായ അന്നമ്മ യുടെയും ദ്വിതീയ പുത്രനാണ് ജോസഫ് കോയിത്തറ. 1934 ജനുവരി 22-ാം തിയതി ആണ് അദ്ദേഹത്തിൻ്റെ ജനനം. പാലാ സെന്റ് തോമസ് കോളേജിൽനിന്ന് ഇന്റർമീ ഡിയേറ്റും, ട്രിച്ചി സെൻ്റ് ജോസഫ്സ‌് കോളേജിൽനിന്നും ഫിസിക്‌സിൽ ബി. എസ്.സി. (ഓണേഴ്‌സ്)യും പ്രശസ്തമായ നിലയിൽ വിജയിച്ചു.

പാറേൽ പരേതനായ പ്രൊഫ. പി.എൻ. സ്റ്റീഫന്റെ മകൾ ലിറ്റിയാണ് ഇദ്ദേഹത്തിന്റെ സഹധർമ്മിണി. ബിരുദപഠനാനന്തരം ഇരുപത്തിഒന്നാമത്തെ വയസ്സിൽ ജോസഫ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. വിജയവാഡയിലുള്ള ലയോള കോളേജിൽ അധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. അതിന ടുത്ത വർഷം ഓയിൽ ആൻ്റ് നാച്വറൽ കമ്മീഷനിൽ (O.N.G.C) ജിയോ ഫിസിസിസ്റ്റായി ഡറാഡൂണിൽ പുതിയ ജോലിയിൽ പ്രവേശിച്ചു. ജോസ ഫിനെ സംബന്ധിച്ച് ജീവിതത്തിൽ പുതിയൊരു വഴിത്തിരിവാകാൻ ഈ നിയമനം നിമിത്തമായി. രണ്ടുവർഷം, എണ്ണഖനന മേഖലയിലുള്ള പ്രക തിയുടെ നിഗൂഢ രഹസ്യങ്ങളെക്കുറിച്ചുള്ള ഉപരിപഠനത്തിന് റഷ്യയിലേക്ക് അദ്ദേഹം നിയുക്തനായി.

1962 ൽ റഷ്യയിൽനിന്നും തിരിച്ചെത്തിയ ജോസഫ് കോയിത്തറ ഗവേ ഷണ ട്രെയിനിംഗ് വിഭാഗത്തിൻ്റെ ചുമതലക്കാരനായി അവരോധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് ഡെറാഡൂണിലെ പെട്രോ ഫിസിക്സ് ലാബ് സ്ഥാപിച്ചതും വികസിപ്പിച്ചതും. ഇന്ത്യയിലെയും വിദേശത്തെയും ഗവേ ഷകർക്കും എഞ്ചിനീയർമാർക്കും Geophysical Well logging-ൽ പരിശീലനം കൊടുത്തു തുടങ്ങിയതും ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ്. ഔദ്യോഗി കമായുള്ള കൃത്യനിർവ്വഹണങ്ങൾക്കായി അദ്ദേഹം യു.കെ., ഫ്രാൻസ്, അമേ രിക്ക, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ പലതവണ പര്യടനം നടത്തിയി ട്ടുണ്ട്.

ജോസഫിന്റെ ഗവേഷണ പഠനങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്. ഇന്ത്യയിലെ പുതിയ എണ്ണപ്പാടങ്ങൾ കണ്ടുപിടി ക്കുന്നതിൽ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ സുപ്രധാന പങ്കു വഹിച്ചിട്ടു ണ്ട്. ഇതിൽ തെന്നിന്ത്യയിലെ കാവേരി പ്രോജക്‌ട് എണ്ണപ്പാടത്തിന്റെ കണ്ടു പിടുത്തം ഏറെ പ്രശംസനീയമാണ്. 1970 കളിൽ ജോസഫ് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വടക്കുകി ഴക്കൻ സംസ്ഥാനങ്ങളിലുള്ള എണ്ണശേഖരങ്ങൾ കണ്ടെത്താനായത്.

മക്കൾ: അജി പച്ചിക്കര (B.C.M. കോളേജ് കോട്ടയം) ലൂബ (എഞ്ചിനീ യർ U.K.) ആൽഫി (എഞ്ചിനീയർ ദുബായ്) മാത്യു കോയിത്തറ (IT പ്രൊഫ ഷണൽ, ദുബായ്)

O.N.G.C ൽ ജോലിയിലിരിക്കെ, തൻ്റെ 47-ാം വയസ്സിൽ, 1981 ഓഗസ്റ്റ് 18ന് ഉന്നത ബഹുമതി നേടിയ ആ ശാസ്ത്രഗവേഷകൻ ബറോഡയിൽ വച്ച് അകാല ചരമം പ്രാപിച്ചു. പ്രതിഭാധനനും കർമ്മോത്സുകനുമായിരുന്ന ഇദ്ദേ ഹത്തിന്റെ നിര്യാണം രാഷ്ട്രത്തിന് തീരാനഷ്ടമാണെന്ന് ഭാരത് പെട്രോ ളിയം മന്ത്രാലയം അനുശോചന സന്ദേശത്തിൽ അറിയിച്ചിരുന്നു.

പെട്രോഫിസിക്സ് മേഖലയ്ക്ക് ജോസഫ് നൽകിയ നിസ്തുല സേവ നങ്ങളെ രാഷ്ട്രം അംഗീകരിച്ചു. 2009 നവംബർ 19ന് International Society of Petro Physists and Well Log Analysts എന്ന സംഘടന അവരുടെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്’ മരണാനന്തരമായി അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് നൽകി ആദരിച്ചു. O.N.G.C യുടെ ചെയർമാനായ R.S. ശർമ്മ ബോംബയിൽ വച്ചാണ് ഈ പുരസ്‌കാര സമർപ്പണം നടത്തിയത്. കൂടാതെ Father of Petro Physics’ എന്ന ബഹുമതിയും സ്‌മര്യ പുരുഷന് മരണാന ന്തരം നൽകപ്പെട്ടു. O.N.G.C ഡെറാഡൂണിലെ പ്രൊഫ. കലിൻ മ്യൂസിയ ത്തിൽ ഇദ്ദേഹത്തിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്‌തിട്ടുണ്ട്. കൂടാതെ O.N.G.C യ്ക്കു നൽകിയ സമഗ്ര സംഭാവനകളുടെ വിവരങ്ങളും പ്രദർശി പ്പിച്ചിട്ടുണ്ട്. ഇന്ത്യയ ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ സൊസൈറ്റി ഓഫ് പെട്രോ ഫിസിസിസ്റ്റ് ഈ പ്രതിഭാശാലിയോടുള്ള ബഹുമാന സൂചകമായി Joseph Koithara Well Logging Society എന്ന വിഭാഗവും ഒ.എൻ.ജി.സി. ഡെറാഡൂണിൽ സ്ഥാപിച്ചിട്ടുണ്ട് പെട്രോഫിസിക്‌സ് ഗവേഷണത്തിന് ജോസഫ് നൽകിയ മികവുറ്റ സംഭാവനകൾ ഒ.എൻ.ജി.സി.യെ ഇന്ത്യയിലെ പ്രമുഖ എണ്ണ ഖനന കോർപ്പറേഷനായി ഉയർത്തുവാൻ വലിയ പങ്കു വഹിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *