1947 സെപ്‌തംബർ മാസം 29 നു കൈപ്പുഴയിൽ മുകളേൽ മത്തായികുഞ്ഞിന്റെയും മേരിയുടെയും മകനായി ജനിച്ചു. കൈപ്പുഴ സെൻ്റ് ജോർജ് ഹൈ സ്‌കൂൾ പഠനം പൂർത്തിയാക്കി മാന്നാനം കെ. ഇ. കോ ളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ എയർ ഫോഴ്സിൽ ചേർന്നു. 1965, 1971 എന്നീ രണ്ടു ഇന്തോ -പാക് യുദ്ധങ്ങളിൽ പങ്കാളിയായി. യുദ്ധത്തിൽ പ ങ്കെടുത്തതിനേക്കറിച്ച് വിവരിക്കുമ്പോൾ അദ്ദേഹിലെ ഇന്ത്യൻ ജവാന്റെറെ വീര്യം നമുക്ക് പ്രകടമായി മനസ്സി ലാകും.
1977 അവസാനത്തോടുകൂടി അമേരിക്കയിലേക്ക് കുടിയേറിയ ഇദ്ദേഹം ചിക്കാഗോയിൽ 8 വർഷകാ ലം ഒരു ന്യൂക്ലിയർ പവർ പ്ലാൻ്റ് ഡിസൈൻ കമ്പനി യിൽ ഇലക്ട്രോ മെക്കാനിക്കൽ ഡിസൈനർ ആയി ജോലി ചെയ്തു. അതിനുശേഷം ഫ്ളോറിഡയിലെ ടാമ്പയിലേക്കു ചേക്കേറി. അവിടെ ഗ്രാഫിക് ഡിസൈ നർ ആയി ജോലിയും പിന്നീട് ബിസിനസിലേക്കും മാറി. ഇപ്പോൾ റിട്ടയർ ചെയ്തു സുഖമായി സമാധാ നത്തോടെ ജീവിക്കുന്നു.
ചിക്കാഗോയിൽ വന്നപ്പോൾ മുതൽ അവിടത്തെ മലയാളി സംഘടനകളിലും ക്നാനായ കൂട്ടായ്മക ളിലും അദ്ദേഹത്തിൻ്റെ സജീവ സാന്നിദ്ധ്യമുണ്ടായി രുന്നു.
പത്താം വയസ്സിൽ സെൻ്റ് മാർഗരറ്റ് എൽ.പി. സ്കൂളിൽ നിന്നും ആരംഭിച്ച നാടകാഭിനയം ഹൈ സ്കൂളിലും കെ.ഇ. കോളേജിലും പിന്നീട് ഇന്ത്യൻ എയർഫോഴ്സസിൽ ആയിരുന്നപ്പോഴും തുടർന്നുപോ ന്നു. കെ.ഇ. കോളേജിൽ ആയിരുന്നപ്പോൾ ഓൾ കേരള ഏകാങ്ക നാടക മത്സരത്തിലും സം ഗീത മത്സരത്തിലും ഒന്നാം സമ്മാനം നേ ടിയിട്ടുണ്ടെന്നത് തൻ്റെ യൗവനകാലഘ ട്ടത്തേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം വ ലിയ സന്തോഷത്തോടെയും അഭിമാന ത്തോടെയും ഓർത്തെടുത്തു.
1978ൽ ചിക്കാഗോ മലയാളി അസോ സിയേഷന്റെ ഓണാഘോഷത്തിന് വേണ്ടി സംവിധാനം ചെയ്‌ത് അഭിനയിച്ച് അവ തരിപ്പിച്ച നാടകമായിരുന്നു അമേരിക്കയിലെ തന്നെ ആദ്യത്തെ സമ്പൂർണ നാടകം. (ഇക്കാര്യം പല സംഘ ടനാഭാരവാഹികളും പല പ്പോഴായി പറഞ്ഞിട്ടുള്ള കാര്യമാണെന്നത് ലേഖ കൻ ഓർക്കുന്നു)
ടാമ്പയിൽ വന്നതി നു ശേഷം നാട്ടിൽ നിന്ന് വരുന്ന കലാകാരന്മാരെ ആദരിക്കുക, അവരുടെ കലാപരിപാടികൾ അവതരി പ്പിക്കുക തുടങ്ങിയവ പതിവായിരുന്നു. ഇത്തരത്തിൽ അമേരിക്കയിൽ വച്ച് ആദരിക്കപ്പെട്ട യേശുദാസ്, എം. ജി. ശ്രീകുമാർ, വേണുഗോപാൽ, ശോഭന തുടങ്ങിയ വർ അതിൽ പ്രധാനികളാണ്.
തന്റെ സുഹൃത്തായിരുന്ന ഭാരത് ഗോപി രോഗി ആയതറിഞ്ഞു അമേരിക്കയിൽ കൊണ്ടുവന്നു ചികി ത്സ നൽകിയിട്ടുണ്ട്. ആ സമയത്താണ് പ്രസിദ്ധ നോവലിസ്റ്റ് ജോർജ് ഓണക്കൂറിന്റെ ‘കാമന’ എന്ന നോവലിന്റെ തിരക്കഥ ഗോപി എഴുതുമ്പോൾ അദ്ദേ ഹത്തോടൊപ്പം വർക്ക് ചെയ്യുവാൻ ശ്രീ. ജെയിംസി ന് സാധിച്ചു. പിന്നീട് അത് ‘യമനം’ എന്ന പേരിൽ സിനിമ ആവുകയും അതിൽ തരക്കേടില്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനും ഇദ്ദേഹത്തിന് സാ ധിച്ചു. രണ്ടു നാഷണൽ അവാർഡ് കിട്ടിയ സിനിമ ആയിരുന്നു അത്.
അതുപോലെ അടൂർ ഗോപാലകൃഷ്ണ്ണൻ, കെജി ജോർജ്, ജോൺ പോൾ എന്നിവരോടോപ്പം വർക്ക് ചെയുകയും അവർ സംവിധാനം ചെയ്‌ത സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
അടൂരിന്റെ ‘നാല് പെണ്ണുങ്ങൾ’ എന്ന സിനിമയുടെ സഹസംവിധായകനായും പ്രവർത്തിച്ചു.
ഇവരോടൊപ്പം പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ തിരുവനന്തപുരത്ത് വച്ച് പരിചയപ്പെട്ട സമയത്ത് ഇദ്ദേഹം കാട്ടിയ സമുദായ സ്നേഹവും, സമുദായ അംഗങ്ങളോട് കാണിക്കുന്ന ഇന്റിമസിയും ഡയറ ക്ടർ കെ. ജി. ജോർജ്ജിനേയും ഡോ. ജോർജ്ജ് ഓ ണക്കൂർ, പ്രൊഫ. എം കൃഷ്‌ണൻ നായർ തുടങ്ങി തലസ്ഥാനത്തെ പല മുതിർന്ന സാഹിത്യ പ്രവർത്ത കരേയും അതിശയിപ്പിച്ചതും, എന്നോട് ഒരു ക്നാ നായ സമുദായക്കാരൻ എന്ന നിലയിൽ കാണിച്ച സ് നേഹവും ഇന്നലെ എന്നപോലെ ഞാനും (ലേഖകൻ) ഓർക്കുന്നു.
ഫ്ലോറിഡയിൽ സ്വന്തമായി സ്ഥാപിച്ച അഡ്വാ ൻസ് മീഡിയ പ്രൊഡക്ഷൻ്റെ പേരിൽ ഡോക്യുമെന്റ റികളും സീരിയലുകളും നിർമിക്കുകയും ഫിലിം ഫെ സ്റ്റിവലുകൾ സംഘടിപ്പിച്ചിട്ടുമുണ്ട്. ദൂരദർശനുവേണ്ടി നിർമ്മാണവും സംവിധാനവും ചെയ്‌ത ‘പ്രബല’ എന്ന സീരിയലിൽ ഒരു പ്രധാനവേഷവും അവതരി പ്പിച്ചിട്ടുണ്ട്.
കേരള സംസ്‌കാരത്തെയും ജീവിതരീതിയേയും ടൂറിസം സാദ്ധ്യതകളെയും മറ്റും തുറന്നുകാട്ടുന്ന പല ഡോക്കുമെന്ററിയും നിർമ്മിക്കുകയും പല മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ കരസ്ഥമാക്കു കയും ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രഗത്ഭരായ ഡോ. അയപ്പ പണിക്കർ, കമലദാസ്, പ്രൊഫ. നരേ ന്ദ്രപ്രസാദ്, ഡോ. ജാൻസി ജെയിംസ് തുടങ്ങി പല രുമായുള്ള അഭിമുഖങ്ങളും ഇതിൽപ്പെടുന്നു.
കഴിഞ്ഞ 15 വർഷമായി കോട്ടയം ദർശനയുമാ യി സഹകരിച്ചു നടത്തുന്ന ഓൾ കേരള പ്രൊഫഷ ണൽ നാടക മത്സരത്തിൻ്റെ സാരഥിയായി പ്രവർത്തി ക്കുന്നു.
ദൃശ്യവിസ്‌മയങ്ങളുടെ മായാലോകം സൃഷ്ടിക്ക പ്പെടുന്ന ആധുനിക കാലത്തും ഉത്തമനാടകങ്ങളുടെ പ്രസക്തി നിലനിൽക്കുന്നു. നാടക കലയെ സ്നേഹി ക്കുകയും അതിൻ്റെ ആധാരശിലകളെ മാറ്റിമറിക്കാ നാഗ്രഹിക്കുകയും ചെയ്യുന്ന നാടക പ്രേമികൾ രംഗ പക്ഷത്തും പ്രേക്ഷകപക്ഷത്തും എന്നുമുണ്ട്. കോട്ട യത്തുള്ള പ്രതീക്ഷകളുള്ള അത്തരം നാടാകാസ്വാദകരുടെയും പ്രവർത്തകരുടെയും കൂട്ടായ്‌മയാണ് കോട്ടയം തീയേറ്റർ. കോട്ടയം തീയേറ്റർ അക്കാദമി ദർശന സാംസ്കാരിക കേന്ദ്രവുമായി സഹകരിച്ച് മല യാള നാടകവേദിയുടെ ഉന്നമനത്തിനായി പല പരി പാടികളും ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനുള്ള ആത്മാർത്ഥമായ ശ്രമം ആണ് നടന്നുകൊണ്ടിരിക്കു ന്നത്. ആ ശ്രമത്തിൻ്റെ ഫലമായി അഖില കേരള അടി സ്ഥാനത്തിൽ പ്രൊഫഷണൽ നാടകമത്സരം നടത്തി വരികയാണ്. കേരളത്തിലെ പ്രൊഫഷണൽ നാടക സംഘങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന സഹ കരണമനോഭാവം ഇദ്ദേഹത്തെ കൂടുതൽ ഉത്തരവാ ദിത്വമുള്ളവരാക്കുന്നു. പ്രൊഷണൽ നാടകങ്ങളെക്കു റിച്ചു മാത്രമല്ല അദ്ദേഹത്തിന്റെ ചിന്ത അമ്വചർ പ്രൊഫഷണൽ വ്യത്യാസമില്ലാതെ മലയാള നാടക വേദിയുടെ സമഗ്ര വളർച്ചയ്ക്കായി പല പദ്ധതികളും ആസൂത്രണം ചെയ്‌ത് നടപ്പാക്കണമെന്നാണ് ആഗ്ര ഹം. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗ ത്ഭർ വന്ന് ക്ലാസ് എടുക്കുന്നതിനും, സ്ക്രിപ്റ്റ് റൈറ്റി ങ്, സ്റ്റേജ് ക്രാഫ്റ്റ്, ലൈറ്റിംഗ്, മേക്കപ്പ് തുടങ്ങി തീയേ റ്ററിന്റെ എല്ലാ വശങ്ങളിലും പരിശീലനം നൽകി നല്ല നടീനടന്മാരെയും രചയിതാക്കളെയും സംവിധായക രെയും ഒക്കെ മലയാള നാടകവേദിക്ക് സംഭവാന ചെയ്യുകയെന്നുള്ളതാണ് അദ്ദേഹത്തിന്റെ പല ലക്ഷ്യ ങ്ങളിൽ ഒന്ന്. മികച്ച മറ്റ് ഭാഷാ നാടകങ്ങൾ നാടക പ്രേമികൾക്ക് പരിചയപ്പെടുത്തുകയാണ് മറ്റൊരു ലക്ഷ്യം.
മേൽ പറഞ്ഞ സംഭാവനയെ മുൻനിർത്തി 2022ൽ ‘ദർശന കലാമിത്ര’ അവാർഡ് കൊടുത്തു ഇദ്ദേഹ ത്തെ ആദരിച്ചിട്ടുണ്ട്.
ചിക്കാഗോയിലെ ക്നാനായ സംഘടനാ ആയ കെ.സി.ന്റെ നിയമ സംഹിത ഉണ്ടാക്കുന്നതിലും സ്ഥാ പക നേതാക്കളിൽ ഒരാളുമായിരുന്നു. എന്നും എപ്പൊ ഴും ക്നാനായ സമുദായത്തെ നെഞ്ചിലേറ്റി നടക്കു ന്ന ജെയിംസ് ടാമ്പയിലെ ക്‌നാനായ സംഘടന ആ യ കെ.സി.സി.എഫി.ൻ്റെ നാഷണൽ കൗൺസിൽ മെമ്പറും കെ.സി.എൻ.എ.യുടെ ടാമ്പയിലെ ആർ.വി. പി. ആയും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ മേഴ്സി ഒളശ്ശ കളപ്പുരയിൽ കുടുംബാംഗ മാണ്. മകൾ രജനി മേരി ഭർത്താവു സാജൻ പള്ളി ക്കുന്നേലിനൊപ്പം ചിക്കാഗോയിൽ താമസം. മകൻ ഡോ. ജെസൻ മുകളേൽ ഭാര്യ ഡോ. നിനോൻ പച്ചിക്കരയോടൊപ്പം ഹൂസ്റ്റണിൽ താമസം.
അമ്പതാം വിവാഹ വാർഷികം ആഘോഷിക്കുന്ന ജെയിംസിനും മേഴ്‌സിക്കും 5 കൊച്ചുമക്കളുമുണ്ട്.