പാരമ്പര്യത്തിലും പ്രശസ്‌തിയിലും ഉന്നത നിലവാരം പുലർത്തിയിരുന്ന കോട്ടയം സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്‌കൂളിലെ പ്രഗത്ഭരായ അദ്ധ്യാപക രിൽ ഒരാളായിരുന്നു ‘കൊപ്പുഴ കുര്യൻസാർ’ എന്നറിയപ്പെട്ടിരുന്ന കെ. കെ. കുര്യൻ കൊപ്പുഴയിൽ. അദ്ദേഹ ത്തിന്റെ ക്ലാസും-അദ്ധ്യാപന സവിശേഷ തകളും ഒരു വിദ്യാർത്ഥിയും മറക്കാനിടയി ല്ല. വെള്ളമുണ്ടും മുഴുക്കൈയ്യൻ ജുബ്ബയു മണിഞ്ഞ് കൈയ്യിൽ ഒരു വലിയ ശീലക്കു ടയും പിടിച്ച് കുര്യൻ സാർ സ്‌കൂൾ അങ്ക ണത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അതു വരെ ശബ്ദമുഖരിതമായിരുന്ന സ്കൂൾ പരി സരം പെട്ടെന്നു നിശ്ശബ്ദമാകുമായിരുന്നു. കുട്ടികളെല്ലാവരും പെട്ടെന്ന് ക്ല. മുറികളിൽ പ്രവേശിച്ചു കഴിയും. കുട്ടികൾക്ക് കുര്യൻ സാറിനെ ഇത്രക ഭയമായിരുന്നോ എന്നു ചോദിച്ചാൽ ഭയമല്ല, ഭയംകലർന്ന ഒരു ബഹുമാ എന്നായിരിക്കും അദ്ദേഹത്തിന്റെ ശിഷ്യർ പറയുക.
കോട്ടയം പട്ടണത്തിൽ നാഗമ്പടം ഭാഗത്ത് മീനച്ചിലാറിൻ തീരത്ത് പുരാതനമായ കൊപ്പുഴ കുടുംബത്തിൽ കോര-നൈത്തോമ്മ ദമ്പതികളുടെ സീമന്ത പുത്രനായി 1908 ജനുവരി 18 ന് കുര്യൻ ജനിച്ചു. മാതാപിതാക്കളും ബന്ധുക്കളും ‘കുഞ്ഞപ്പൻ’ എന്ന ഓമനപ്പേരാണ് വിളിച്ചു വന്നിരുന്നത്. ശ്ശേരി സെന്റ്റ് മാത്യൂസ് എൽ.പി. സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കോട്ടയം എം.റ്റി. സെമിനാരി ഹൈസ്‌കൂളിൽ പഠിച്ച് സം ഫൈനൽ പരീക്ഷ പാസ്സായി. കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായതിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ ചേർന്ന് സസ്യശാസ്ത്രത്തിൽ ബി.എ. ബിരുദം നേടി. ഉടനെ തന്നെ കോട്ടയം രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവ് അദ്ദേഹ സേക്രഡ് ഹാർട്ട് മൗണ്ട് ഹൈസ്‌കൂളിൽ ബോട്ടണി അധ്യാപകനായി നിയമിച്ചു. കാഴ്‌ചയിൽ ഗൗരവക്കാരനായി തോന്നിയിരുന്നെങ്കിലും മിതഭാഷ ഫലിതക്കാരനുമായിരുന്നു കുര്യൻ സാർ. ദീർഘകാലത്തെ സ്‌തുത്യർഹ അദ്ധ്യാപനത്തിനു ശേഷം 1969 മാർച്ച് 31 ന് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചു.
മാഞ്ഞൂർ ചാമക്കാലാ ഇടവകയിൽപ്പെട്ട മുഴുവഞ്ചേരി കുടുംബാംഗം ഹെലനായാണ് അദ്ദേഹത്തിന്റെ സഹധർമ്മിണി. (ഹെലനാ കുര്യൻ 2010ൽ നിര്യാതയായി) ഇവരുടെ ദാമ്പത്യ വല്ലരിയിൽ ഒൻപതു സന്താനങ്ങൾ ജാത രായി. നാല് പുത്രന്മാരും അഞ്ച് പുത്രിമാരും. അവർ കെ.കെ. ജോർജ് (റിട്ട. എ.ഇ.ഒ, 2009 ജനുവരി 14 ന് നിര്യാതനായി) കെ.കെ. തങ്കമ്മ, കെ.കെ. കുരുവിള, ആലീസ് കുര്യൻ, പ്രൊഫ. കെ.കെ. ജോസ്, പ്രൊഫ. ഡെയ്‌സി കുര്യൻ, ഡോ. കെ.കെ. മാത്യു, ഷേർളി കുര്യൻ, ഡോളി കുര്യൻ എന്നിവ മാണ്. തിരുഹൃദയക്കുന്നിനു സമീപം കരിയൻ പാടത്തിന്റെ കിഴക്കേകര യിൽ സ്ഥലം വാങ്ങി നിർമ്മിച്ച വസതിയിൽ ഭാര്യയോടും മക്കളോടും കൊച്ചു മക്കളോടും ഒരുമിച്ച് വിശ്രമ ജീവിതം നയിച്ചിരുന്ന കുര്യൻസാർ 1986 ഫെബ്രു വരി 3-ാം തീയതി ആകസ്‌മികമായ ഹൃദയസ്‌തംഭനം മൂലം നിര്യാണം പ്രാപി ച്ചു. വന്ദ്യനായ ആ ഗുരുശ്രേഷ്‌ഠൻ്റെ വേർപാടിൽ പരശതം ശിഷ്യരും സുഹൃത് സഞ്ചയവും അനുശോചനമർപ്പിച്ചു.