രാജഭരണകാലത്ത് ശ്രീമൂലം പ്രജാ സഭാംഗമായിരുന്ന കൊടിയന്തറ കൊച്ചു തുപ്പ് ഇട്ടിയവിരാ-ഏലിയാമ്മ ദമ്പതികളുടെ സീമന്തപുത്രനായി ഉപ്പച്ചൻ 1913 ജൂൺ 18-ാം തീയ്യതി ജനിച്ചു.
മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ്‌കൂളിൽ നിന്നും പഠനം പൂർത്തിയാ ക്കിയ ഉപ്പച്ചന്റെ കർമ്മനിരതമായ ജീവിത ത്തിന്റെ അടിവേരുകൾ കാർഷിക മേഖല യിലാണ് നമുക്ക് കണ്ടെത്താൻ കഴിയുന്ന ത്. കുമരകത്തിനകത്തും പുറത്തും കൃഷി യിടങ്ങളുണ്ടായിരുന്ന പിതാവിൻ്റെ സഹാ യിയായിട്ടാണ് നന്നെ ചെറുപ്പത്തിൽതന്നെ ഉപ്പച്ചൻ ഈ രംഗത്തേക്കു കടന്നു വരുന്നത്.
കവണാറ്റിൻകരയിൽ താമസമുറപ്പിച്ചിരുന്ന ബേക്കർ സായിപ്പ്, റബ്ബർമര ങ്ങൾ വച്ചുപിടിപ്പിച്ചതിനെ തുടർന്ന് സ്വന്തം പുരയിടങ്ങളിൽ റബ്ബർ വച്ചുപി ടിപ്പിക്കുന്നതിന് ഉപ്പച്ചനും മുന്നോട്ടുവന്നു. ഇന്നും കുമരകം കൊടിയന്തറ യിൽ റബ്ബർ കൃഷി നിലനിൽക്കുന്നു. റബ്ബറിനു പുറമേ തെങ്ങുകൃഷിയിലും നെൽകൃഷിയിലും മികച്ച നേട്ടം കൊയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നീട് ഇടുക്കി ജില്ലയിലെ അയ്യപ്പൻ കോവിലിൽ കൂപ്പു കൃഷി ചെയ്ത് നേട്ടങ്ങൾ കൊയ്തെടുത്തു. കാർഷിക മേഖലയിൽ അനേകം പേർക്ക് ജോലി കൊടു ക്കാനും ഉപ്പച്ചനു കഴിഞ്ഞു.
വ്യാപാര രംഗത്ത് ഉപ്പച്ചൻ്റെ ദീർഘദൃഷ്‌ടിയോടുകൂടിയ സംരംഭമാണ് കോട്ടയം നഗരമധ്യത്തിൽ 1971ൽ ആരംഭിച്ച കൊടിയന്തറ സാനിട്ടറി ഷോപ്പ് അന്നത്തെ ഏറ്റവും ബൃഹത്തായ വ്യാപാരകേന്ദ്രമായിരുന്നു അത്. ഇന്നും അത് പുരോഗതിയുടെ പാതയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
കുമരകത്തെ സഹകരണ പ്രസ്ഥാനത്തിന് മുതൽക്കൂട്ടായി, തന്റെ പിതാവ് ആരംഭിച്ച പരസ്‌പര സഹായ സഹകരണ സംഘം വടക്കുംഭാഗം സർവ്വീസ് സഹകരണബാങ്ക് ക്ലിപ്തം നമ്പർ 1070 ആയി രൂപപ്പെടുത്തിയ തിൽ ഉപ്പച്ചന് ഗണ്യമായ പങ്കുണ്ട്. അദ്ദേഹമായിരുന്നു ബാങ്കിന്റെ സ്ഥാപക പ്രസിഡന്റ്. 20 വർഷക്കാലം ഉപ്പച്ചൻ അതിൻ്റെ പ്രസിഡന്റായി നേതൃത നൽകി.
രാഷ്ട്രീയ പ്രവർത്തനങ്ങളെക്കാൾ പ്രയോജനപ്രദങ്ങളായ ജനോപകാ പ്രക്രിയകളോടായിരുന്നു ഉപ്പച്ചന് കൂടുതൽ പ്രതിബദ്ധത. രാഷ്ട്രീയത്തിനെ കടിപിടികളിൽനിന്നും കയ്യാങ്കളികളിൽനിന്നും ഒഴിഞ്ഞു നിൽക്കാൻ അദ്ദേഹ ആഗ്രഹിച്ചു. എന്നാൽ തൻ്റെ ചിന്താധാരയ്ക്കനുരൂപമായ രാഷ്ട്രീയാദർ ങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നുതാനും.
മരണവീടുകളിൽ ഉപ്പച്ചൻ്റെ സാന്നിദ്ധ്യം പരക്കെ അറിയാവുന്നതാണ് ബന്ധുജനങ്ങളോ ഇടവകക്കാരിൽ ആരെങ്കിലുമോ മരണമടഞ്ഞാൽ അവി ആദ്യമെത്തുന്നവരുടെ നിരയിൽ അദ്ദേഹമുണ്ടായിരിക്കും. സംസ്‌കാരചടങ്ങ കൾക്ക് മാന്യമായ നേതൃത്വം കൊടുത്ത് ആദരവ് ലഭിക്കത്തക്കവിധം എല്ലാ ക്രമീകരിച്ചിരുന്നത് അദ്ദേഹത്തിൻ്റെ നേതൃത്വപാടവത്തെ എടുത്തുകാണ് ക്കുന്നു.
അദ്ദേഹം ചെങ്ങളം കളത്തിൽപറമ്പിൽ ചിന്നമ്മയെ വിവാഹം ചെയ്ത വെങ്കിലും ചിന്നമ്മ അകാലത്തിൽ മരണമടഞ്ഞു. പിന്നീട് 1939 ഫെബ്രുവാ 7ന് നീണ്ടൂർ മാളിയേക്കൽ തോമ-അച്ചാമ്മ മകൾ അന്നമ്മയെ വിവാഹം ചെയ്തു.
മക്കൾ: എൽസി, രാജു (ഇട്ടിയവിര ഉതുപ്പ്), അച്ചാമ്മ (സി. ജോസ്‌ല SJC) മറിയാമ്മ, തൊമ്മച്ചൻ, ജോസ്, ആനി, ഫിലിപ്പ്, സാൽവിൻ, ക്രിസ്‌പിൻ.