കെ.സി. മാത്യു കോടത്തുപറമ്പിൽ (1917-1994)

കെ.സി. മാത്യു കോടത്തുപറമ്പിൽ (1917-1994)

മാത്തുക്കുട്ടിച്ചായൻ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന കെ.സി.മാത്യു 1912 മാർച്ച് 26ന് പടിഞ്ഞാറെ ഓതറ കോടത്തുപറ മ്പിൽ കുഞ്ഞാക്കോയുടെയും ചിന്നമ്മയു ടെയും ഒമ്പതു മക്കളിൽ എട്ടാമനായി ജനി ച്ചു. വിദ്യാഭ്യാസം നിർവഹിച്ചത് ഓതറ യിലും തിരുവല്ലായിലുമായിരുന്നു.

ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം തിരുവനന്തപുരത്തെത്തി തൻ്റെ അടുത്ത ബന്ധുവായിരുന്ന മേനാംതോട്ടത്തിൽ എം.കെ. കുര്യാക്കോസിൻ്റെ റബ്ബർ കച്ചവട സ്ഥാപനത്തിൽ ജോലി ചെയ്തു‌. തിരുവ നന്തപുരം അദ്ദേഹത്തിന്റെ നാടായി മാറു കയായിരുന്നു. 26-ാമത്തെ വയസ്സിൽ റാന്നി ചാലുപറമ്പിൽ പാച്ചിയുടെയും മറിയാമ്മയുടെയും മകളായ മറിയാമ്മയെ വിവാഹം കഴിച്ചു. തുടർന്ന് തിരുവനന്തപുരത്ത് തൈക്കാട്ട് ഭാര്യയോടൊത്ത് സ്ഥിരതാമസം തുടങ്ങി.

1940 ൽ (രണ്ടാം ലോകമഹായുദ്ധകാലത്ത്) അദ്ദേഹം സ്വന്തമായി ബിസി നസ് ആരംഭിച്ചു. മരച്ചീനിയിൽനിന്ന് സ്റ്റാർച്ച് ഉണ്ടാക്കുന്ന മില്ലു സ്ഥാപിച്ചു. താമസിയാതെ ഇങ്ങനെയുള്ള അഞ്ചു മില്ലുകൾ ഒരേ സമയം പ്രവർത്തിപ്പി ച്ചിരുന്നു. ഏതാനും വർഷങ്ങൾക്കുശേഷം വനം മേഖലയിൽ കൂപ്പ് കോൺട്രാക്ട് ബിസിനസ് ആരംഭിച്ചു. ഒപ്പം മറ്റൊരു സംരംഭമായി പ്ലംബിംഗ് ആൻഡ് സാനിട്ടേഷൻ ബിസിനസും ആരംഭിച്ചു. തിരക്കേറിയ തന്റെ ജീവിത ശൈലികൾക്കിടയിലും മാത്തുക്കുട്ടി സജീവമായി പൊതുരംഗത്തും പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരത്ത് ക്നാനായ കത്തോലിക്കർക്കു സ്വന്ത മായി ഒരു പള്ളി ഉണ്ടാകണമെന്ന് അവിടെ താമസിച്ചിരുന്ന സമുദായാംഗ ങ്ങൾക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹ പൂർത്തീകരണത്തിനും മാത്തുക്കുട്ടി തീവ്രമായി യത്നിച്ചു. തിരുവനന്തപുരത്ത് ചാരാച്ചിറയിൽ വിസി റ്റേഷൻ കോൺവന്റിനോടനുബന്ധിച്ച് സ്ത്രീകൾക്കായി ഒരു ഹോസ്റ്റലും ഉണ്ടാക്കാൻ അദ്ദേഹം നേതൃത്വം കൊടുത്തു.

മാത്യു-മറിയാമ്മ ദമ്പതികൾക്ക് ഏഴുമക്കളെ നൽകി ദൈവം അനുഗ്ര ഹിച്ചു. 1994 ഓഗസ്റ്റ് 19ന് അദ്ദേഹം പെട്ടെന്നുണ്ടായ ഹൃദയാഘാ തത്തെത്തുടർന്ന് നിര്യാതനായി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *