മാതാപിതാക്കൾ:
കടുതോടിൽ പോത്തനും കൂപ്ലിക്കാട്ട് അന്നമ്മയും, സഹോദരങ്ങൾ: കെ.പി. സിറിയക്, കെ. പി. ജോസഫ്, കെ.പി. മാത്യും കെ.പി. ജോൺ, കമഡോർ കെ.പി. ഫിലിപ്പ്, പ്രൊഫ. അന്നമ്മ, മേരി പച്ചിക്കര.
ഭാര്യ: മറിയാമ്മ വള്ളിത്തോട്ടത്തിൽ കുടും ബാംഗം.
കേരളത്തിലും ബംഗാളിലും എന്നല്ല ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് മൂർച്ചയേറിയ തന്റെ തൂലികയിലൂടെ ആവേശം പകർന്നു കൊടുത്തവനും ക്നാനായ സമുദായാംഗ വുമായിരുന്നു കഥാപുരുഷൻ; മഹാത്മജി, പണ്‌ഡിറ്റ് നെഹ്യ, സുബാഷ് ചന്ദ്ര ബോസ് തുടങ്ങിയ മഹാരഥന്മാരുടെ ഇഷ്ടതോഴനും. കുറേക്കാലം അഭിഭാ ഷകനായി കോട്ടയത്ത് പ്രാക്‌ടീസ് ചെയ്‌തു. ഇതിനിടയിൽ രാജസ്ഥാനിലെ ബിക്കാനീർ നാട്ടുരാജാവിൻ്റെ മന്ത്രിയായി. പിന്നീട് സ്വാതന്ത്ര്യസമര പ്രസ്ഥാ നത്തിൽ ചേർന്നു പ്രവർത്തിച്ചു.
കൽക്കട്ടയായിരുന്നു അദ്ദേഹത്തിൻ്റെ കർമ്മമേഖല, “ദി ഓറിയന്റ് മാഗ സിൻ’ എന്ന പ്രസിദ്ധീകരണത്തിൻ്റെ പത്രാധിപരായി. പിന്നീട് ‘ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡി’ലും, ‘അമൃത ബസാർ പത്രിക’യിലും പ്രവർത്തിച്ചു. ‘HOMA എന്ന തൂലികാനാമത്തിൽ ഏറെ പ്രശസ്തനായി. വരേണ്യവർഗത്തിന്റെ ഇടയിൽ കണ്ടിരുന്ന ചാതുർവർണ്യത്തിൻ്റെ അയിത്തഭാവങ്ങളും രാഷ്ട്രീയ ക്കാരിൽ കണ്ടിരുന്ന യജമാനത്തെ ചിന്താഗതികളും തോമസ് സാറിന്റെ തൂ ലികകൊണ്ട് കശക്കി എറിയപ്പെട്ടു. ഡോ. ബിസി റോയിയുടെ ജീവചരിത്രം ശ്രീ. തോമസ് എഴുതി. മദർ തെരേസാ കൽക്കട്ടായിൽ പ്രവർത്തനങ്ങൾ ആരംഭിച്ചകാലത്ത് അദ്ദേഹം പലവിധ സഹായങ്ങൾ അമ്മയ്ക്ക് ചെയ്ത കൊടുത്തു.
ജീവിതസായാഹ്നത്തിൽ സ്വന്തം നാട്ടിലേക്ക് മടങ്ങി. അയ്‌മനത്ത് വീട് വച്ച് താമസമാക്കി. ഒരു പ്രാവശ്യം ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റായി (1958-63). കുടുംബാംഗങ്ങളെ നന്നായി സഹായിക്കുകയും സ്നേഹിക്കുകയും ചെയ്‌തു. വീടിനോടടുത്ത് ഒരു ചാപ്പൽ പണിതു വീടും സ്ഥലവും ചങ്ങനാശ്ശേരി രൂപതയ്ക്ക് ദാനമായി നൽകി. അത് പിന്നീട് സി. എം.ഐ. സഭയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. 1969 ജൂലൈ 30 ന് ഈ പ്രതിഭാ ശാലി അന്തരിച്ചു.