ക്നാനായ കത്തോലിക്കാ സമുദായ ത്തിലെ പ്രഥമ എൻജിനീയറിംഗ് ബിരുദധാ രിയായ കെ.പി. ജോൺ കടുതോടിൽ അനു കരണാർഹമായ പല ഗുണവിശേഷങ്ങളു മുള്ള മഹത് വ്യക്തിയായിരുന്നു. കേരള ത്തിൻ്റെ പൊതു മരാമത്തു വകുപ്പിൽ ജോലി ചെയ്തിരുന്ന അദ്ദേഹം നേതൃത്വം നല്‌കി പൂർത്തിയാക്കിയ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം കേരളത്തിന്റെ വികസനത്തിനുതകിയ മികച്ച സംഭാവന 3.
ബാല്യവും വിദ്യാഭ്യാസവും
കിടങ്ങൂർ കടുതോടിൽ പോത്തൻ്റെയും കൂപ്ലിക്കാട്ട് കുടുംബാംഗം അന്നമ്മയുടെയും അഞ്ചാമത്തെ പുത്രനായി 1917 സെപ്റ്റംബർ 6ന് കെ.പി. ജോൺ ജനിച്ചു. കിടങ്ങൂർ വി.എം.എസിലും സെന്റ് മേരീസിലും, നട്ടാശ്ശേരി സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്‌കൂളിലും വിദ്യഭ്യാസം നടത്തിയ ജോൺ ഇൻ്റർമീഡിയറ്റ് പഠനം നിർവഹിച്ചത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലാണ്-മൈസൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ബാംഗ്ലൂർ എൻജിനീയറിംഗ് കോളേജിൽനിന്ന് സിവിൽ എൻജിനീയറിംഗിൽ ബി.ഇ.ബിരുദം കരസ്ഥമാക്കി.
1944ൽ അദ്ദേഹം കണ്ണങ്കര കൂപ്ലിക്കാട്ട് ജോസഫിൻ്റെയും പന്നിവേലിൽ കുഞ്ഞന്നയുടെയും പുത്രി പെണ്ണമ്മയെ വിവാഹം ചെയ്തു. ജോൺ പെണ്ണമ്മ ദമ്പതികൾക്ക് ഒരു പുത്രിയും മൂന്നു പുത്രന്മാരുമാണ് സന്താന ങ്ങൾ. അവർ സീനാ ജോസ്, കെ.ജെ.ഫിലിപ്പ് (എൻജിനീയർ) ജോസഫ് ജോൺ, തോമസ് ജോൺ എന്നിവരാണ്. പ്രസിദ്ധ പത്രപ്രവർത്തകനും എഴു ത്തുകാരനുമായിരുന്ന കെ.പി. തോമസ്, കെ.പി. സിറിയക്, കെ.പി.ജോസഫ്, കെ.പി. മാത്യു, കെ.പി. ഫിലിപ്പ് എന്നിവർ ജോണിൻ്റെ സഹോദരന്മാരും മേരി ചാക്കോ പച്ചിക്കര, പ്രൊഫ. അന്നമ്മ പോത്തൻ എന്നിവർ സഹോദരി മാരുമാണ്.
ഔദ്യോഗിക ജീവിതം
കൽക്കട്ടയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഉദ്യോഗസ്ഥനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് തിരുവിതാംകൂർ പൊതുമരാ മത്തു വകുപ്പിൽ ജോലി സ്വീകരിച്ചു. സൂപ്രണ്ടിംഗ് എൻജിനീയർ ആയി സ്ഥാനക്കയറ്റം ലഭിച്ച ജോൺ നിർമ്മിച്ച പാലങ്ങളും റോഡുകളും കെട്ടിട ങ്ങളും നിരവധിയാണ്. കോഴഞ്ചേരി മാരാമൺ ബ്രിഡ്‌ജ്, കുടമാളൂർപ്പാലം, തേക്കടി ഉടുമ്പൻചോല ഗാട്ട് റോഡ്, കോട്ടയം കളക്ട്രേറ്റ്, കോട്ടയം മെഡി ക്കൽ കോളേജ്, കല്ലട ഇറിഗേഷൻ പ്രോജക്ട്, കുറ്റ്യാടി ഇറിഗേഷൻ പ്രോജ ക്ട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്.
ആത്മവിശ്വാസവും സ്ഥിരോത്സാഹവും അദ്ദേഹത്തിന്റെ സ്വഭാവ സവി ശേഷതകളായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ ശരിക്കും കർക്കശനാ യിരുന്നു അദ്ദേഹം. എങ്കിലും സത്യസന്ധമായ കാര്യങ്ങളിൽ ആർക്കും എന്തു സഹായവും ചെയ്യാൻ സന്നദ്ധനുമായിരുന്നു. ജീവിതാവസാനം വരെ അവിശ്രമം ജോലി ചെയ്‌ത അദ്ദേഹം 1988 ഫെബ്രുവരി 10-ാം തീയതി 71-ാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.