കെ.ജെ. സിറിയക് കണ്ടോത്ത് (എൻജിനീയർ) (1922-2003)

കെ.ജെ. സിറിയക് കണ്ടോത്ത് (എൻജിനീയർ) (1922-2003)

എൻജിനീയറിംഗ് പഠനത്തിനുശേഷം ആദ്യം മദിരാശി സംസ്ഥാനത്തും തുടർന്ന് കേരള സംസ്ഥാനത്തും പ്രശസ്ത സേവനം അനുഷ്‌ഠിച്ച എൻജിനീയിർ കെ. ജെ. സിറിയക് വാരപ്പെട്ടി കണ്ടോത്ത് ഷെവ ലിയർ വി.ജെ.ജോസഫിൻ്റെയും അന്നമ്മയു ടെയും എട്ടുമക്കളിൽ മൂന്നാമനായി 1922 ഓഗസ്റ്റ് 4 ന് ജനിച്ചു. പിതാവ് ഷെവലിയർ വി.ജെ.ജോസഫ് മംഗലാപുരത്ത് സെന്റ് അലോഷ്യസ് കോളേജിൽ പ്രൊഫസറായി രുന്നതുകൊണ്ട് സിറിയക്കിൻ്റെ സ്‌കൂൾ വിദ്യാഭ്യാസവും കോളേജ് പഠനവും അവിടെത്തന്നെയായിരുന്നു. തുടർന്ന് മദ്രാസിൽ ഗിണ്ടി എൻജിനീയറിംഗ് കോളേജിൽനിന്ന് പഠനം പൂർത്തിയാക്കി.

വിദ്യാഭ്യാസം കഴിഞ്ഞ് മദ്രാസ് സംസ്ഥാന സർവ്വീസിൽ ചേർന്ന് സൗത്ത് കാനറ, മലബാർ മുതലായ മേഖലകളിൽ ജോലി ചെയ്തു. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ അദ്ദേഹം കേരള സർവ്വീസിൽ ജോലി സ്വീകരിച്ചു. ഇറിഗേഷൻ ബ്രിഡ്‌ജസ് ആൻഡ് റോഡ്‌സ്‌, നാഷണൽ ഹൈവേ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം അദ്ദേഹം സ്‌തുത്യർഹമായനിലയിൽ സേവനം നിർവഹിച്ചു. ജോലിയിൽ അദ്ദേഹം തികഞ്ഞ ആത്മാർത്ഥതയും വിശ്വസ്തതയും പുലർത്തിയിരുന്നു. 1972 മുതൽ എറണാകുളത്തെ നാഷ ണൽ ഹൈവേ ബൈപ്പാസിൻ്റെ പ്രാരംഭദശയിൽ സൂപ്രണ്ടിംഗ് എൻജിനീ യറായി അഞ്ചു വർഷക്കാലം പ്രശംസനീയമായ വിധം ജോലി ചെയ്ത ശേഷം 1977ൽ സർവീസിൽനിന്നും വിരമിച്ചു.

1949ൽ കോട്ടയത്തെ പുരാതനമായ വെള്ളാപ്പള്ളി കുടുംബത്തിലെ അഡ്വ. വി. ജെ. ജോസഫ്-മറിയാമ്മ ദമ്പതികളുടെ പുത്രി റോസമ്മയെ വിവാഹം ചെയ്തു. സന്താനങ്ങളായി രണ്ടാൺമക്കളും നാല് പെൺമക്കളും ജനിച്ചു. അവരെല്ലാവരും ഉയർന്ന നിലകളിൽ ജീവിതം നയിക്കുന്നു. ജോസ് സിറി യക് IAS. അദ്ദേഹത്തിൻ്റെ മക്കളിലൊരുവനാണ്. റിട്ടയർമെൻ്റിനു ശേഷം ദീർഘനാളത്തെ വിശ്രമ ജീവിതത്തിനിടെ 2003 ജൂലൈ 18-ാം തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *