കൊടുങ്ങല്ലൂരിൽ നിന്നും കടുത്തുരുത്തി യിലേക്ക് മാറിയ ആദ്യത്തെ ക്‌നാനായ സമൂഹത്തിൽപെട്ടതും പുരാതന വടക്കും കൂർ രാജ്യത്തിന്റെറെ സചിവസ്ഥാനം അലങ്ക രിച്ചതും, കടുത്തുരുത്തി വലിയ പള്ളിയുടെ സ്ഥാപനകാലത്തോളം തന്നെ പൗരാണി കത്വം അവകാശപ്പെടാവുന്നതും ഇടമുറി യാതെ 33 തലമുറകളിലെ വൈദികപാരമ്പ ര്യംകൊണ്ടും, കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തായ്ക്കു ജന്മം നൽകിയതുകൊണ്ടും അനുഗ്രഹീതമായ കുടുംബമാണ് കുന്നശ്ശേരി കുടുംബം.
നാട്ടിലും വിദേശത്തുമായി ധാരാളം ആളുകൾ ഈ കുടുംബവുമായി ബന്ധപ്പെ ട്ടവരായുണ്ട്. കുന്നശ്ശേരി കുടുംബത്തിൽ, കടുത്തുരുത്തിയിൽ പ്രധാനമായി ഉണ്ടായിരുന്ന രണ്ടു വിഭാഗങ്ങളാണ് കുന്നശ്ശേരികിഴക്കേക്കുറ്റും കുന്നശ്ശേരി പടിഞ്ഞാറെക്കുറ്റും. അതിൽ പടിഞ്ഞാറേക്കുറ്റിൽനിന്നും ഇന്നത്തെ പാഴുത്തു രുത്തിൽ ചാലുങ്കര താമസമാക്കിയ കുഞ്ഞപ്പിൻ്റെയും ഭാര്യ ഉഴവൂർ അറ യ്ക്കൽ കുടുംബത്തിലെ അന്നയുടെയും ദാമ്പത്യവല്ലരിയിൽ അഞ്ച് മക്കൾ ജനിച്ചു. കൊച്ചുപോത്തൻ, കുര്യാക്കോസ്, മറിയാച്ചി, കെ.ജെ. ജോസഫ്, ചാണ്ടിക്കുഞ്ഞ് എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ.
കെ.ജെ. ജോസഫും കുടുംബവും
കുഞ്ഞപ്പ്-അന്ന ദമ്പതികളുടെ നാലാമത്തെ പുത്രനായ കെ.ജെ. ജോ സഫ് എന്ന ഏപ്പച്ചൻ 1908 ഡിസംബർ 8-ാം തിയതിയാണ് ഭൂജാതനായത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ബിസിനസിലേക്കാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. ഞീഴൂർ തച്ചേട്ട് ജോസഫ് എന്ന കൊച്ചുകുട്ടന്റെയും കോട്ടയം താഴത്തങ്ങാടി കൊച്ചാനയിൽ അന്നമ്മയുടെയും 3 മക്കളിൽ ഇള യവളായ അന്നമ്മയെ വിവാഹം കഴിച്ചു. വലിയ ബിസിനസുകാരനായ മാത്യു അന്നമ്മയുടെ ഏകസഹോദരനും കൊച്ചേലുണ്ണി സഹോദരിയും. കൊച്ചേ ലുണ്ണി വിവാഹശേഷം മക്കളില്ലാതെ മരിച്ചു. മാത്യുവിന് 8 മക്കൾ ഉണ്ട്. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ട കടിഞ്ഞൂൽ പുത്രൻ ഉൾപ്പെടെ 10 സന്താനങ്ങളെ നൽകിയാണ് ദൈവം ഏപ്പ ച്ചൻ-അന്നമ്മ ദമ്പതികളെ അനുഗ്രഹിച്ചത്. കുഞ്ഞൂഞ്ഞ്, തങ്കമ്മ, ഏലിയാമ്മ, ചിന്നമ്മ, ജോൺ, ബേബിമോൾ, ജൂസമ്മ, ജസിമോൾ, സാവിയോ, ആൻസി എന്നിങ്ങനെയാണ് അവരുടെ പേരുകൾ. ഇവരിൽ ബേബിമോൾ 4 വയസ്സു ള്ളപ്പോഴും ജെസിമോൾ 4 മാസം പ്രായമുള്ളപ്പോഴും മരണമടഞ്ഞു.
ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശ്ശേരി, ജോസഫ് അന്നമ്മ ദമ്പതികളുടെ സീമന്ത പുത്രനായ കുഞ്ഞൂഞ്ഞ് എന്ന ഓമനപ്പേരുള്ള കുര്യാ ക്കോസ് 1928 സെപ്റ്റംബർ 11-ാം തിയ്യതി ഭൂജാതനായി. യു.പി. സ്‌കൂൾ പഠനം കടുത്തുരുത്തി സെൻ്റ് മൈക്കിൾസിലും ഹൈസ്‌കൂൾ പഠനം കോട്ടയം എസ്.എച്ച്.മൗണ്ട് ഹൈസ്‌കൂളിലും നടത്തി. പഠനത്തിൽ സമർത്ഥനായിരു ന്നതിനാൽ ഉയർന്ന മാർക്കുനേടി ഇ.എസ്.എൽ.സി. പാസായി. അതിനു ശേഷം അവിടെത്തന്നെയുള്ള സെൻ്റ് സ്റ്റനിസ്ലാവൂസ് മൈനർ സെമിനാരി യിൽ ചേർന്ന് വൈദിക പഠനം നടത്തി. ആലുവ മംഗലപ്പുഴ സെമിനാരി യിൽ ചേർന്ന് തത്വശാസ്ത്രപഠനവും നടത്തി. തുടർന്ന് റോമിലെ പ്രൊപ്പ ഗാന്ത കോളേജിൽ ചേർന്ന് വൈദിക പഠനം പൂർത്തിയാക്കി. 1955 ഡിസം ബർ 21-ാം തിയ്യതി കർദ്ദിനാൾ ക്ലമൻ്റ് മിക്കാറിയിൽനിന്ന് വൈദിക പട്ടം സ്വീകരിച്ചു. 22-ാം തിയ്യതി സെൻ്റ് പീറ്റേഴ്‌സ് ബസ്‌ലിക്കയിലുള്ള വി.പത്താം പീയൂസിന്റെ അൾത്താരയിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. റോമിലെ ഊർബൻ യൂണിവേഴ്‌സിറ്റിയിൽനിന്നു കാനൻ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ജെ.യു.ഡി ബിരുദം സമ്പാദിക്കുന്ന കോട്ടയം രൂപതയിലെ ആദ്യത്തെ വൈദികനാണ് അദ്ദേഹം.
അതിരൂപത ഭരണ സ്ഥാനത്യാഗം – 14-1-2006
1935 ഏപ്രിൽ 20ന് ഏപ്പച്ചൻ-അന്നമ്മ ദമ്പതികളുടെ മൂന്നാമത്തെ പുതി ഏലിയാമ്മ ജാതയായി എസ്.എസ്.എൽ.സി. പാസായതിനുശേഷം 1955ൽ സഹോദരി ചിന്നമ്മയുമൊത്ത് കൈപ്പുഴ സെൻ്റ് ജോസഫ്സ് കോൺഗ്രി ഗേഷനിൽ അംഗത്വം സ്വീകരിച്ചു.
1956 മെയ് 15 ന് കോട്ടയം രൂപതാധ്യക്ഷനായിരുന്ന തറയിൽ തിരുമേനി യിൽനിന്ന് സന്യാസവസ്ത്രം സ്വീകരിച്ച് വ്രതാർപ്പണം നടത്തി. സി. പയസ് എന്ന നാമധേയം സ്വീകരിച്ചു.
സന്യാസിനീ ജീവിതത്തോടൊപ്പം ടി.ടി.സി പാസ്സായി. തുടർന്ന് വിവിധ സ്‌കൂളുകളിലായി 34 വർഷം അധ്യാപന സേവനം ചെയ്‌തു. സെന്റ് ജോസഫ്‌സ് കോൺഗ്രിഗേഷൻ്റെ പ്രായമായ സിസ്റ്റർമാർക്കുള്ള പ്രത്യേക സ്ഥാപനമായ അനുഗ്രഹയിൽ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.
ചിന്നമ്മ (സി.ആൻ ഗോരേറ്റി എസ്.ജെ.സി.) ഏപ്പച്ചൻ-അന്നമ്മ ദമ്പതി -കളുടെ നാലാമത്തെ മകളായ ചിന്നമ്മ 1937 ഒക്ടോബർ 2-ാം തിയ്യതി ജനി ച്ചു. തുരുത്തിപ്പള്ളി എൽ. പി. സ്‌കൂൾ. സെൻ്റ് മൈക്കിൾസ് ഹൈസ്ക്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ച് 1954ൽ എസ്.എസ്.എൽ.സി. പാസായി. 1956 മെയ് 15ന് സ്വസഹോദരിയോടൊത്ത് (സി. പയസ്) സെൻ്റ് ജോസഫ്സ് കോൺഗ്രി ഗേഷനിൽ ചേർന്ന് വ്രതം എടുത്ത് സി. ആൻ ഗൊരേറ്റി എന്ന സന്യാസ നാമം സ്വീകരിച്ച സിസ്റ്ററിനെ വിദ്യാഭ്യാസ രംഗത്തേക്കാണ് അധികാരികൾ നയിച്ചത്. കോട്ടയം ബി.സി.എം.കോളേജിൽനിന്ന് ബി.എസ്.സിയും കഞ്ഞി ക്കുഴി മൗണ്ട് കാർമ്മൽ ബി.എഡ് കോളേജിൽനിന്നും ബി.എഡും പാസ്സായി.
ജോസഫ്-അന്നമ്മ ദമ്പതികളുടെ ആറാമത്തെ സന്താനമാണ് ജൂസ മ്മ. OPUS DEI എന്ന സംഘടനയുടെ ഒരു ശാഖ ന്യൂഡൽഹിയിൽ ആരംഭിച്ചതിനുശേഷം 1997 മുതൽ അതിലെ ഒരംഗമായി തുടക്കം മുതൽ ഡോ.ജോസഫൈൻ അവിടെ സേവനം അനുഷ്‌ഠിക്കുകയും ചെയ്യുന്നു.
കുന്നശ്ശേരി കുടുംബനാഥനായ ഏപ്പച്ചൻ ഒരു തികഞ്ഞ സമാധാന കാംക്ഷിയായിരുന്നു. സ്വന്തം നാട്ടിലുണ്ടാകുന്ന പ്രശ്‌നങ്ങൾ, കുടുംബ കലഹങ്ങൾ എല്ലാം രമ്യമായി പറഞ്ഞവസാനിപ്പിക്കുന്നതിന് അദ്ദേഹ ത്തിന്റെ സാന്നിദ്ധ്യവും പരിഹാര നിർദ്ദേശങ്ങളും അനിവാര്യ ഘടക ങ്ങളായിരുന്നു.
കുന്നശ്ശേരി ജോസഫ് എന്ന ഏപ്പച്ചൻ 1975 നവംബർ 20-ാം തിയതി ഹൃദയാഘാതത്തെ തുടർന്ന് അന്ത്യകൂദാശകളെല്ലാം പുത്രനായ ബിഷപ്പ് കുര്യാക്കോസിൽനിന്നും സ്വീകരിച്ച് കാരിത്താസ് ആശുപ ത്രിയിൽവച്ച് മരണമടഞ്ഞു. ഭാര്യ അന്നമ്മ 89-ാമത്തെ വയസ്സിൽ മൃതി യടഞ്ഞു. ദീർഘകാലത്തെ രോഗാവസ്ഥയ്ക്കു ശേഷമാണ് അന്നമ്മ യുടെ മരണം സംഭവിച്ചത്.