കെ.എം. എബ്രഹാം സാർ കുടകശ്ശേരിൽ (1909-2001)

കെ.എം. എബ്രഹാം സാർ കുടകശ്ശേരിൽ (1909-2001)

ചെറിയ അജഗണമായ കുറ്റൂർ കത്തോ ലിക്ക ഇടവകയിൽ ഓർമ്മയിൽ മായാത്ത ഒരു വ്യക്തിയാണ് കുടകശ്ശേരിൽ എബ്രഹാം സാർ.

തുരുത്തേൽ സ്‌കൂൾ. തെങ്ങേലി സ്‌കൂൾ എന്നിവയുടെ സ്ഥാപകനും അക്കാലത്ത് വിദ്യാഭ്യാസം സിദ്ധിച്ചിരുന്ന ചുരുക്കം ചിലരിൽ ഒരാളുമായിരുന്ന മാത്തൻ വാദ്ധ്യാരുടെയും ഉലേത്ത് കൊച്ച ന്നാമ്മയുടെയും ഇളയമകനായി 1909 ഏപ്രിൽ 25-ാം തിയ്യതി അദ്ദേഹം ഭൂജാത നായി. മാത്തൻ വാദ്ധ്യാരുടെ സതീർ ത്ഥ്യനും സുഹൃത്തുമായിരുന്ന കുര്യൻ സാറിന്റെ ഇളയമകൾ, വിദ്യാർത്ഥിനിയായി രുന്ന ആലുംമൂട്ടിൽ ശോശാമ്മയെ വിവാഹം ചെയ്തു‌. വിവാഹശേഷമാണ് ഇരുവരും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് താമസിയാതെ തന്നെ ശോശാമ്മ അധ്യാപകവൃത്തിയിൽ പ്രവേശിച്ചു. എബ്രഹാം സാർ ആകട്ടെ ഡ്രോയിംഗ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ലാൻഡ് സർവ്വേ മുതലായ അനുബന്ധ വൃത്തികൾക്കു ശേഷമാണ് അധ്യാപനത്തിലേക്ക് പ്രവേശിച്ചത് ദൂരദേശങ്ങളിൽ കുറെക്കാലം ജോലി ചെയ്തെങ്കിലും പിന്നീട് ഇരുവരും ഒരുമിച്ച് കുറ്റൂരിൽ ദീർഘകാലം സേവനം ചെയ്‌ത് അവിടെനിന്നുമാണ് വിരമിച്ചത്.

ചൂളപ്പറമ്പിൽ പിതാവിൻ്റെ പ്രോത്സാഹനത്തിൽ പുനരൈക്യ പ്രസ്ഥാനം ശക്തിയാർജിച്ചുകൊണ്ടിരുന്ന കാലത്ത് യാക്കോബായ സഭയിൽപെട്ടവരായിരുന്ന കുടകശ്ശേരിൽ കുടുംബാംഗങ്ങൾ (എബ്രഹാംസാർ ഒഴികെ) കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു. സാറിൻ്റെ പിതാവ് മരിച്ചടക്കപ്പെട്ടത് അന്നത്തെ സെന്റൻ്റ് മേരീസ് ജെറുസലേം ക്നാനായ യാക്കോബായ പള്ളിയിലായിരുന്നു. അന്നത്തെ പള്ളിയുടെ മുഖവാരത്തിനു സമാനം സാറുതന്നെ ഡിസൈൻ ചെയ്തതു നിർമ്മിച്ച കല്ലറ അവിടെ ഇപ്പോഴും ഉണ്ട്. മാതൃസഭയായ യാക്കോബായ സഭയിൽനിന്നും സഹോദരങ്ങൾ വിട്ടുപോയത് സാറിനെ ഏറെ വിഷമിപ്പിച്ചു. അതുകൊണ്ടുതന്നെ മറ്റ് സഭകളെപ്പറ്റി ഒരു നിഷ്പക്ഷ പഠനം നടത്തി സാദ്ധ്യമെങ്കിൽ സഹോദരങ്ങളെ തിരികെ യാക്കോബായ സഭയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹമെന്ന് പിൽക്കാലത്ത് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ ആ സത്യാന്വേഷണങ്ങ ളൊക്കെയും അദ്ദേഹത്തെ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ തന്നെ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടാൻ സഹായിച്ചു. യാക്കോ ബായ കത്തോലിക്കാ സഭാ ചരിത്രവും പുനരൈക്യ പ്രസ്ഥാനവും എന്നൊരു പുസ്‌തകം തന്നെ എഴുതിയെങ്കിലും പ്രസിദ്ധീകരിക്കാൻ സാധിച്ച സഭാ പ്രസിദ്ധീകരണങ്ങളുടെയും ഫബിയോളജി തുടങ്ങിയ പുസ്‌തകങ്ങ ളുടെ ഒരു ശേഖരം തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. വി.വേദപുസ്‌ത കവും സി.എം.ഐ. സഭയിലെ പ്ലാസിഡച്ചൻ, ഗീവറുഗീസച്ചൻ, ഒറ്റത്തെ യ്ക്കൽ കുട്ടപ്പൻ മുതലായവർ സംഘടിപ്പിച്ചിരുന്ന കത്തോലിക്കാ യാക്കോ ബായ കൺവെൻഷനുകളും സംവാദങ്ങളുമൊക്കെ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു.

മക്കൾ: മാത്തുക്കുട്ടി (ഭാരത് പെട്രോളിയത്തിൽനിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നു), കുര്യൻ എബ്രഹാം (ദോഹ ഗവ. സർവ്വീസിൽനിന്നും റിട്ടയർ ചെയ്ത്‌ കളത്തിപ്പടിയിൽ താമസിക്കുന്നു), കുഞ്ഞന്നാമ്മ (ഒളശ്ശ തോമസ് കെ.എബ്രഹാം (ലോഗോസ് സെൻ്റർ എന്ന സ്ഥാപനം നടത്തു ന്നു), മേഴ്സി, മോളിക്കുട്ടി (കൊമേഴ്‌സിയൽ ബാങ്ക് ഓഫ് ഖത്തറിൽനിന്നും വിരമിച്ചു)

മനസ്സിലും പെരുമാറ്റത്തിലും യുവത്വം സൂക്ഷിച്ചിരുന്ന സാർ ഏവർക്കും സുസമ്മതനായിരുന്നു. ശോശാമ്മ സാർ 87-ാം വയസ്സിലും എബ്രഹാം സാർ 92-ാം വയസ്സിലും മരണമടഞ്ഞു. കുറ്റൂർ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *