1943ൽ ആണ് കോട്ടയം രൂപതയുടെ നേതൃത്വത്തിൽ സംഘടിതമായ മലബാർ കുടിയേറ്റം നടന്നത്. അങ്ങനെ രാജപുരം, മടമ്പം എന്നീ ക്നാനായ കോളനികൾ രൂപംകൊണ്ടു. ഈ കുടിയേറ്റക്കാരിൽ കാര ക്കുന്നത് എസ്‌തപ്പാൻ സാറിൻ്റെ കുടും ബവും ഉണ്ടായിരുന്നു. അധ്യാപകനായ അദ്ദേഹം ഏറെ സമാദരണീയനും അറിയ പ്പെട്ടവനുമായിരുന്നു. ഉഴവൂർ സ്കൂളിലെ അധ്യാപകവൃത്തി ഉപേക്ഷിച്ച അദ്ദേഹം പയ്യാവൂരിൽ സ്‌കൂൾ തുടങ്ങിയപ്പോൾ അവിടെ അധ്യാപകനായി ചേർന്നു. അധ്യാ പകവൃത്തിയും സാമൂഹിക സേവനവും ഭംഗിയായി നിർവ്വഹിച്ച വ്യക്തിയാണ് എസ്‌തപ്പാൻ സാർ.
അദ്ദേഹത്തിൻറെ മൂലകുടുംബം ഉഴവൂരിലാണ്. ആ കുടുംബക്കാർ ഇന്ന് ഉഴവൂരിലുണ്ട്. 1909 ജനുവരി 10-ാം തിയതി കാരക്കുന്നത്ത് ഔസേപ്പിൻ അന്നമ്മയുടെയും മകനായി ജനിച്ചു. അദ്ദേഹത്തിന് 5 സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരുന്നു. സഹോദരിമാരെല്ലാം നാട്ടിൽത്തന്നെ വിവാഹിതരായി. സഹോദരന്മാർ അദ്ദേഹത്തോടൊപ്പം മലബാറിലേക്ക് കുടിയേറി. ഇന്ന് ആരും ജീവിച്ചിരിപ്പില്ല.
പുനല്ലൂർ പേപ്പർ മില്ലിൽ ജോലി നോക്കിയിരുന്ന കൊല്ലം തോട്ടത്തിൽ ചാക്കോയുടെയും ഏലിയുടെയും മകൾ മറിയാമ്മയെ ആണ് എസ്‌തപ്പാൻ സാർ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകനും 5 പെൺമക്കളും ജനിച്ചു. ദാരിദ്ര്യ ദുഃഖമുണ്ടായിരുന്നെങ്കിലും സന്തുഷ്ട കുടുംബം ആയിരുന്നു. എല്ലാ വരെയും സ്വന്തം മക്കളപ്പോലെ കരുതിയ ഒരു വലിയ മനുഷ്യ സ്നേഹിയാ യിരുന്നു അദ്ദേഹം.
പ്രൈമറി സ്‌കൂൾ അധ്യാപകനായിരിക്കെ തൻ്റെ ശിഷ്യർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള വിവിധമാർഗ്ഗങ്ങൾ എസ്‌തപ്പാൻ സാർ ആവിഷ്ക രിച്ചിരുന്നു. കുട്ടകെട്ടൽ, കുടനന്നാക്കൽ, വലകെട്ടൽ, ചെരിപ്പുതുന്നൽ തുട ങ്ങിയ ജോലികൾ അദ്ദേഹം കുട്ടികൾക്ക് സ്വായത്തമാക്കി കൊടുത്തിരുന്നു. ഏതു ജോലിയും ചെയ്യുവാനുള്ള സന്മനസ്സും ചെയ്യുന്ന ജോലിയുടെ മഹ ത്വവും തന്റെ വിദ്യാർത്ഥികൾക്കു പകരുന്നതിൽ അദ്ദേഹം ചാരിതാർത്ഥ്യം കണ്ടെത്തിയിരുന്നു.
1953 മുതൽ സെൻ്റ് വിൻസൻ്റ് ഡി പോൾ സൊസൈറ്റിയുടെ സജീവ പ്രവർത്തകൻകൂടിയായിരുന്നു എസ്‌തപ്പാൻ സാർ. മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി പിതാവിൻ്റെ സതീർത്ഥ്യൻകൂടിയായിരുന്നു അദ്ദേഹം.
വള്ളോപ്പിള്ളി പിതാവുതന്നെ ഈ വിവരം നിറഞ്ഞ ഒരു സദസ്സിൽവച്ച് പയ്യാവൂർ ജനതയ്ക്ക് പരിചയപ്പെടുത്തികൊടുത്തിരുന്നു.
മഴയും മഞ്ഞും വെയിലും വകവയ്ക്കാതെ, ആരെയും ഏതവസ്ഥയിലും സഹായിച്ചിരുന്ന എസ്‌തപ്പാൻ സാർ അവസാനനാളുകളിൽ ടൈഫോയിഡ് ബാധിച്ച് കിടപ്പിലായി. നല്ല ചികിത്സ ലഭിക്കാതെ സന്നി കയറി. കൂടെ മഞ്ഞ പ്പിത്തവും. വൈകിയ വേളയിലാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞ ത്. ആശുപത്രി ചികിത്സ ആദ്യം അല്പം ആശ്വാസം നൽകിയെങ്കിലും രണ്ടു ദിവസത്തിനു ശേഷം പെട്ടെന്ന് അസുഖംകൂടി രക്തം ഛർദ്ദിച്ച് 1967 ജനു വരി 17-ാം തിയതി അദ്ദേഹം മരിക്കുകയാണുണ്ടായത്.
ജാനമ്മ, കൊച്ചേലി, മരിയ, ത്രേസ്യാമ്മ, സിസിലി എന്നിങ്ങനെ 5 പെൺമ ക്കളും ജോസഫ് എന്നൊരു മകനുമാണ് സാറിനുണ്ടായിരുന്നത്. എസ് പ്പാൻ സാറിൻ്റെ ഭാര്യ മറിയാമ്മ വാർദ്ധക്യസഹജമായ അസുഖം മൂലം 2010 നവംബർ 15-ാം തിയതി 94-ാമത്തെ വയസ്സിൽ അന്തരിച്ചു.