ക്നാനായ സമുദായം തനിമയോടെ നില നില്ക്കണമെന്ന് ആഗ്രഹിക്കുകയും അത്തരമൊരു ആഗ്രഹ പൂർത്തിക്കുവേണ്ടി സ്വജീവിതം മുഴുവൻ അദ്ധ്യാനി ക്കുകയും ചെയ്‌ത മനുഷ്യസ്നേഹിയും അല്മായ പ്രമുഖനുമായിരുന്നു കടുതോടിൽ പാച്ചി മാപ്പിള ക്നാനായസമുദായവും വിശിഷ്യ കിടങ്ങൂർ, പുന്നത്തുറ ഇടവക സമൂഹവും എക്കാലവും കടപ്പെട്ടിരിക്കുന്ന വിധത്തിലുള്ള സമുദായ സേവനവും, സാമൂഹിക പ്രവർത്തനവുമാണ് കടുതോടിൽ പാച്ചി നിർവഹിച്ചത്. കിടങ്ങൂർ കടുതോടിൽ തൊമ്മൻ്റെയും വെളിയനാട് പുലിക്കോട്ടിൽ അച്ചുവിൻ്റെയും മകനായി 1849 ൽ ജനിച്ച പാച്ചി കോട്ടയം CMS സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി, അക്കാലത്ത് ഇംഗ്ലീഷ് ഭാഷ സുഗമമായി കൈകാര്യം ചെയ്യാൻ കഴിവുള്ള അപൂർവ്വം ചിലരിൽ ഒരാളായിരുന്നു പാച്ചി കോട്ടും പോക്കറ്റ് വാച്ചും ധരിച്ച് ഔദ്യോഗികകാര്യങ്ങൾക്കായി പുറപ്പെട്ടിരുന്ന പാച്ചി ആരെയും ആകർഷിക്കുന്ന വിധത്തിലുള്ള വ്യക്തിത്വ ത്തിൻ്റെ ഉടമയുമായിരുന്നു.
എഡി 1625 ൽ തെക്കുംകൂർ രാജാവിൽ നിന്ന് അനുവാദം കിട്ടി പണികഴിപ്പിക്കപ്പെട്ട പുന്നത്തുറ ദേവാല യവുമായി ബന്ധപ്പെട്ടാണ് പാച്ചിയുടെ സാമുദായിക ഇടപെടലുകൾ ശക്തി പ്രാപിച്ചത്. ശക്തരായ രണ്ടുവിഭാ ഗങ്ങളാണ് അന്ന് പുന്നത്തും ദേവാലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നത്. വടക്കുംഭാഗരും തെക്കുംഭാഗരും.
വ്യത്യസ്തമായ വിശ്വാസാനുഷ്‌ഠാനങ്ങളായിരുന്നു ഇരുകൂട്ടരും പുലർത്തിയിരുന്നത്. തങ്ങളുടെ അസ്തിത്വത്തെ മറന്നുകൊണ്ടോ മാറിനിന്നുകൊണ്ടോ ഉളള ആചാരാനുഷ്‌ഠാനങ്ങളുടെ ഭാഗമായി നിലകൊള്ളാൻ തെക്കുംഭാഗക്കാർ തയ്യാറായിരുന്നില്ല ഇതേ നിലപാട് തന്നെയായിരുന്നു വടക്കുംഭാഗക്കാരുടേതും. ഇരുകൂട്ടരും തമ്മിലുള്ള ആശയവൈരുദ്ധ്യങ്ങൾ ഒരു സംഘർ ഷത്തിലേക്ക് തിരിഞ്ഞപ്പോൾ ഇരുവിഭാഗക്കാരുടെയും അഭിപ്രായപ്രകാരം ചാൾസ് ലവീഞ്ഞ് മെത്രാൻ
സാന്നിധ്യത്തിൽ ഒത്തുതീർപ്പുചർച്ചകൾക്ക് തുടക്കമായി. ഇതിൽ തെക്കുംഭാഗക്കാർ തങ്ങളുടെ വക്താ വായി തിരഞ്ഞെടുത്തത് പാച്ചിമാപ്പിളയെയായിരുന്നു. പാച്ചിമാപ്പിളയുടെ നയതന്ത്രജ്ഞതയിലും കർമ്മശേ ഷിയിലും സമുദായസ്നേഹത്തിലും തെക്കുംഭാഗക്കാർക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല ചങ്ങനാശ്ശേരി അരമനയിൽ നടന്ന അനുരഞ്ജനസംഭാഷണത്തിൽ പാച്ചി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഐകകണ്‌ഥന സ്വീകരിക്കപ്പെട്ടു.
പുന്നത്തുറ വലിയപള്ളി തെക്കുംഭാഗ ക്കാർക്കും ചെറിയ പള്ളി വടക്കുംഭാഗക്കാർക്കും സ്വത്തു പപ്പാതിയും വീതിച്ചെടുക്കാം എന്നതായിരുന്നു പാച്ചി യുടെനിർദ്ദേശം. ഭാവിയിൽ സാഹോദര്യത്തോടെ ജീവി ക്കാൻ ഈ വിഭജനം അത്യാവശ്യമാണെന്ന് ഇരുകൂട്ടർക്കും ബോധ്യമായിരുന്നു. അങ്ങനെ പുന്നത്തുറ പള്ളി തെക്കും ഭാഗക്കാർക്ക് മാത്രമായി ലഭിച്ചു. 1894 ൽ ആയിരുന്നു ഈ തീരുമാനം, പത്തൊമ്പതാം നൂറ്റാണ്ടിൽ msm സംഭവം ക്നാനായ സമുദായചരിത്രത്തിലെ സുവർണ്ണ നിമിഷങ്ങളായിരുന്നു ആർക്കും ആക്ഷേപത്തിന് ഇടവ രുത്താത്ത നയപരമായ ഈ തീരുമാനം ചാൾസ് ലവീഞ്ഞ് മെത്രാൻ പോലും പ്രശംസയ്ക്ക് പാച്ചിയെ പാത്രമാക്കി. മാത്രവുമല്ല സമു ദായചരിത്രത്തിൽ ഈ പ്രത്യേകകാര്യം രേഖപ്പെടുത്ത പ്പെട്ടപ്പോൾ പാച്ചിയുടെ പേരും അതിൽ നിറഞ്ഞുനിന്നു. 1896 ൽ വടക്കുംഭാഗർ അല്പം മാറി പുതിയ പള്ളി പണിതു, വെള്ളാപ്പള്ളി പള്ളി എന്നാണ് ആ പള്ളി അറിയപ്പെടുന്നത്. എന്നാൽ ഔദ്യോഗികമായി രണ്ടായി വേർപിരിഞ്ഞുകൊണ്ടുള്ള രേഘകൾ ഒപ്പിട്ട് കൈമാറിയത് 1898 ലാണ്.
1896 ജൂലൈ 28 ന് ലവീഞ്ഞ് മെത്രാൻ സിലോ ണിലേക്ക് സ്ഥലം മാറിപ്പോവുകയും മാക്കിൽ മാത്യു അച്ചനെ ചങ്ങനാശ്ശേരി വികാരിയാത്തിൻ്റെ മെത്രാനായി മാർപാപ്പ നിയമിക്കുകയും ചെയ്‌തു. അക്കാലത്ത് തെക്കുഭാഗക്കാർ ന്യൂനപക്ഷം മാത്രമായിരുന്നു. തന്മൂലം വടക്കുംഭാഗക്കാരുടെ മേധാവിത്വമാണ് നിലനിന്നിരുന്നത്. മാക്കിൽ പിതാവിനെ പല കാരണങ്ങൾകൊണ്ടും വടക്കു ംഭാഗക്കാർക്ക് അംഗീകരിക്കാൻ കഴിയാതെ വരികയും അദ്ദേഹത്തിന് നേരെ വധശ്രമം വരെ നടത്തുകയും ചെയ്തപ്പോൾ മാക്കീൽപിതാവിൻ്റെ സംരക്ഷകനാകാൻ സ്വമേധയാ പാച്ചി മുന്നോട്ടുവന്നു. മാക്കിൽപിതാവിനെ അകാരണമായി വെറുക്കുകയും അകറ്റിനിർത്തുകയും ചെയ്തിരുന്ന വടക്കുംഭാനക്കാരുമായുള്ള തുറന്ന ചർച്ചയ്ക്ക് പാച്ചി വേദിയൊരുക്കി. എന്നാൽ പാച്ചിയുടെ നിർദ്ദേശങ്ങളോ തീരുമാനമോ അംഗീകരിക്കാൻ വടക്കും ഭാഗക്കാർ തയ്യാറായില്ല.
ഒരു സമുദായസംഘർഷം ഇവിടെയും ഉടലെ ടുത്തേക്കാമെന്ന് പാച്ചി ഭയന്നു. ഈ സാഹചര്യത്തിൽ കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കിയും പൊതുവി കാരം കണക്കിലെടുത്തും പാച്ചിമാപ്പിള വളരെ പ്രായോഗികമായ ഒരു നിർദ്ദേശമാണ് മുന്നോട്ടുവച്ചത്. ക്നാനാ യക്കാർ കൂടുതലുള്ള പ്രദേശങ്ങളിൽ അവർക്കുവേണ്ടി മാത്രം പള്ളികൾ പണിയുകയും ക്നാനായക്കാർക്കായി.