തേർവാലടിയിൽനിന്നും ഒറ്റത്തൈയ്ക്ക ലേയ്ക്ക് ദത്തായി വന്ന കുരുവിള (സീനി യർ)യുടെ പതിനൊന്നുമക്കളിൽ അഞ്ചാമ നാണ് കുട്ടപ്പൻ എന്ന റ്റി.കെ.കുരുവിള. ഇദ്ദേ ഹത്തിന്റെ ജ്യേഷ്‌ഠ സഹോദരനാണ് പിന്നിട് മെത്രാപ്പോലീത്തയായ തോമസ് മാർ ദിയോസ്കോറോസ് തിരുമേനി.
1068-ാമാണ്ട് ഇടവം എട്ടാം തിയ്യതി ടി. കെ.കുരുവിള ഭൂജാതനായി. പ്രാഥമിക വിദ്യാഭ്യാസം പള്ളം സി.എം.എസ്സിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം കോട്ടയം സി. എം.എസ് ഹൈസ്‌കൂളിലും പൂർത്തിയാക്കി. ഓട്ടോ മൊബൈൽ എഞ്ചിനീയറിങ്ങ് പഠനം ബോംബൈയിലായിരുന്നു. അവിടെ വച്ച് പിടിപെട്ട പ്ലേഗ്‌രോഗബാധയെ അതിജീവിച്ച് തിരിച്ച് നാട്ടിലേക്ക് പോന്ന
1086-ാമാണ്ട് മകരം 21-ാം തിയ്യതി കാട്ടുതറയായ ഇഞ്ചവേലിത്തറ കുര്യ ളയുടെയും ഏലിയാമ്മയുടെയും സീമന്തപുത്രി മേരിയാമ്മയെ വിവാഹ ചെയ്തു. വിവാഹാനന്തരം പള്ളത്ത് പെരിഞ്ചേരിപ്പറമ്പിൽ താമസിച്ചുകൊണ്ട പമ്പിംഗ് കോൺട്രാക്ടും റൈസ് മില്ലുകൾക്ക് ആവശ്യമുള്ള ഓയിലും ഗ്യാന എഞ്ചിനുകളുമൊക്കെയായുള്ള വ്യവസായത്തിലേക്കു തിരിഞ്ഞു തത്സം ന്ധമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമൊ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്‌തിട്ടുണ്ട്. വിവിധ ഭാഷകൾ അന യാസം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
സഭാകാര്യങ്ങളിൽ താൽപര്യപൂർവ്വം ഇടപെടുന്ന ഒരു വ്യക്തിയായിരുന ടി.കെ.കുരുവിള. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ചെറിയാൻ വക്കീലും സഹോദരിയുടെ ഭർത്താവ് കരോട്ട് തോമസ് കത്തനാരും കത്തോലിക്കാ സഭയി ലേക്ക് പുനരൈക്യപ്പെടാനുള്ള ദൃഢനിശ്ചയം എടുത്തിരുന്നു. 1935-ാം ആണ്ട് ഉയിർപ്പു തിരുനാളിൽ ഇവരെല്ലാം കുടുംബ സമേതം കത്തോലിക്ക സഭയിലേക്ക് ഐക്യപ്പെട്ടു. ചെറിയാൻ വക്കീലും തോമസ് കത്തനാരും നേരത്തേ തന്നെ സഭയിൽ ചേർന്നിരുന്നതിനാൽ തോമസ് കത്തനാർ ചിങ്ങവനം പള്ളി യിലെ വികാരിയുമായിരുന്നു. സഭാ പ്രവേശനത്തിനുശേഷമുള്ള ജീവിത ത്തിൽ ഏറിയ പങ്കും ഒരു സുവിശേഷ പ്രസംഗകനായി മാറുകയായിരുന്നു കുരുവിള. കോട്ടയം രൂപതയിലെ ക്നാനായ മിഷൻ കേന്ദ്രങ്ങളിലെ പള്ളി കളിലും തിരുവല്ല, തിരുവനന്തപുരം രൂപതകളിലെ പള്ളികളിലും ക്ഷണി ക്കപ്പെടുന്ന ഒരു സ്ഥിരം പ്രസംഗകനായി അദ്ദേഹം മാറി. മെത്രാന്മാരും പട്ട ക്കാരുമായി ഒരു വലിയ സുഹൃത് വലയം അദ്ദേഹത്തിനുണ്ടായിരുന്നു. ഇവർക്കൊക്കെ ആതിഥ്യം നൽകാൻ ചിങ്ങവനം റോഡ്‌സൈഡിൽ താമസ മാക്കിയ ഒറ്റത്തൈയ്ക്കൽ കുടുംബം സദാ സന്നദ്ധമായിരുന്നു. എല്ലാ ജനു വരിയിലും നടത്തപ്പെട്ടിരുന്ന സഭൈക്യപ്രാർത്ഥന കോട്ടയം രൂപതയിൽ നട പ്പാക്കാൻ മുൻകൈ എടുത്തിരുന്നതും ഇദ്ദേഹമായിരുന്നു.
1977 ജനുവരി 18-ാം തിയ്യതി 84-ാമത്തെ വയസ്സിൽ ടി.കെ.കുരുവിള ഇഹ ലോകവാസം വെടിഞ്ഞു. 19-ാം തിയ്യതി കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ സാന്നിദ്ധ്യത്തിൽ തിരുവല്ല രൂപത അദ്ധ്യ ക്ഷൻ മാർ അത്തനാസിയോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ ചിങ്ങ വനം കത്തോലിക്ക പള്ളിയിൽ സംസ്ക്‌കരിച്ചു. ഭാര്യ മേരിയമ്മ 1985 മാർച്ച് 10-ാം തിയ്യതി 86-ാമത്തെ വയസ്സിൽ നിര്യാതയായി. ഐസക് മാർ യൂഹാ നോൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ സംസ്‌കാരചടങ്ങ് നടത്തി.
മക്കൾ: കുരുവിള (പാപ്പച്ചൻ), ജോർജ്ജുകുട്ടി, സ്റ്റീഫൻ (തമ്പി), അച്ചാമ്മ, സാറാമ്മ, തങ്കമ്മ, ജെസിയമ്മ, ഓമന.