കുട്ടനാട്ടിലെ വെളിയനാട് ഇടവകയിൽ കരിപ്പറമ്പിൽ ഏബ്രഹാമിന്റെയും വാക ത്താനം ചേന്നങ്ങാട്ട് ചാച്ചിയുടെയും മൂത്ത മകനായി 1928 മാർച്ച് 1 ന് മത്തായി സാർ ജനിച്ചു. കുട്ടനാട്ടിലെ ഒരു സാധാരണ കുടുംബമായിരുന്നു കരിപ്പറമ്പിൽ. എ മത്തായി എന്നാണ് ഔദ്യോഗിക നാമമെ ങ്കിലും എല്ലാവരും വിളിച്ചിരുന്നത് മത്തായി സാർ എന്നാണ്. വെളിയനാട് സംസ്കൃത സ്‌കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസത്തി നുശേഷം പുളിങ്കുന്ന് സെൻ്റ് ജോസഫ്സ് ഹൈസ്‌കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷ പാസ്സായി താമസിയാതെ കെ.എ സ്.ആർ.ടി.സിയിൽ ജോലി സ്വീകരിച്ചു. അവിടെനിന്നും പിന്നീട് വിരമിച്ച് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി നേടി.
1959 ഏപ്രിൽ 27-ാം തീയതി ഓതറ കൊച്ചു വട്ടോത്തറയിൽ ഇട്ടിസാ റിൻ്റെ മകൾ ഏലിയാമ്മയെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം പല സ്ഥലങ്ങളിൽ ജോലി ചെയ്‌ത മത്തായി സാർ 1967 ൽ കാരിത്താസിനടുത്ത് സ്ഥലം വാങ്ങി വീടു വച്ച് സ്ഥിരതാമസമാക്കി. മത്തായി-ഏലിയാമ്മ ദമ്പതി കൾക്ക് അഞ്ചു സന്താനങ്ങൾ ജനിച്ചു. അവർ ഡോ. സജി, ഷീല സൈമൺ, ബാബു, ടെസി ജിബി, ബ്ലസി അജി ജോസഫ് എന്നിവരാണ്.
കാരിത്താസ് പള്ളിയുടെയും പള്ളിവക സിമിത്തേരിയുടെയും നിർമ്മാ ണത്തിൽ മത്തായിസാർ വളരെ യത്നിച്ചിട്ടുണ്ട്. ജീവിതത്തിലും ഔദ്യോഗിക ജോലിയിലും റിട്ടയർമെന്റു് കഴിഞ്ഞുള്ള വിശ്രമജീവിതത്തിലും യാതൊരു കറയും പുരളാതെ സർവാദരണീയനായ ഒരു വ്യക്തിയായിട്ടാണ് അദ്ദേഹം ജീവിച്ചത്. തികഞ്ഞ സമുദായ സ്നേഹിയായിരുന്നു. റിട്ടയർമെന്റിനുശേഷം കുറേക്കാലം (2005 വരെ) അരമനയിലും സേവനം അനുഷ്‌ഠിച്ചിരുന്നു. 2011 ഏപ്രിൽ 16ന് അദ്ദേഹം നിര്യാതനായി.