എം.സി. പോത്തൻ കുരീക്കോട്ടിൽ (1919-2005)

1919 നവംബർ 11-ാം തീയതി കുരീക്കോ ട്ടിൽ ചാക്കോ (കാക്കു) മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി എം.സി. പോത്തൻ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മരങ്ങോലി ഗവൺമെൻ്റ് സ്‌കൂളിൽ പൂർത്തിയാക്കിയശേഷം മുട്ടുചിറ സ്‌കൂ ളിൽ പഠനം തുടർന്നു. പക്ഷേ അവിടുത്തെ പഠനം പൂർത്തിയാക്കാതെ തൻ്റെ മാതാപിതാക്കളെ സഹാ യിക്കുന്നതിനായി കാർഷികവൃത്തിയിലേക്ക് ശ്രദ്ധ തിരിഞ്ഞു. തൻ്റെ അമ്മാവൻ (അമ്മയുടെ സഹോ ദരൻ) ശ്രീ. മാണോത്ര മാത്യു, പേരൂർ കരയിലെ ഒരു പ്രഗത്ഭ വ്യക്തിയായിരുന്നു. അമ്മ വീട്ടിലെ താമ സവും അമ്മാവനുമായുള്ള അടുപ്പവും തന്റെ പിൽക്കാലത്തെ ജീവിതത്തെ വളരെയധികം സ്വാധീ നിച്ചു. മൂത്ത സഹോദരൻ ശ്രീ. ചാക്കോ അമ്മാവന്റെ ശിക്ഷണത്തിൽ വളർന്നു. ബി.എ. ഡിഗ്രി കരസ്ഥ മാക്കി. ഞീഴൂർ കരയിലെ ആദ്യത്തെ ബി.എ.കാരനും ശ്രീ ചാക്കോ തന്നെയായിരുന്നു. മൂത്ത സഹോദരിയെ ഇതിനോടകം കൂടല്ലൂർ മാപ്ലേട്ടു (ചെമ്മങ്ങാട്ടു) വിവാഹം കഴിപ്പിച്ചയച്ചു.

കൗമാരം കഴിഞ്ഞതോടുകൂടി ബാങ്കറും ഭൂവു ടമയുമായ ശ്രീ. തച്ചേട്ട് ചെറിയാൻ്റെ മകൾ പെണ്ണ മ്മയെ വിവാഹം കഴിച്ചു. ഇതിനോടകം റേഷൻ കട, പലചരക്കുകട, കള്ളുഷാപ്പ് എന്നീ വ്യവസായ സംരംഭങ്ങൾ ശ്രീ. പോത്തൻ തുടങ്ങിവച്ചിരുന്നു. ഈ കാലയളവിലാണ് കടുത്തുരുത്തിയിൽനിന്നും വേർപെടുത്തി ഞീഴൂർ പഞ്ചായത്ത് രൂപം കൊള്ളു ന്നത്. പഞ്ചായത്തിലെ പ്രഥമ അദ്ധ്യക്ഷനായി ശ്രീ. പോത്തനെ അവരോധിച്ചു. പിന്നീട് 1963 ൽ നടന്ന വാശിയേറിയ മത്സരത്തിൽ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഏതാണ്ട് 25 വർഷ ക്കാലം പഞ്ചായത്തിൻ്റെ പ്രസിഡൻ്റായി തുടർന്നു.

ഇന്നു കാണുന്ന ഞീഴൂർ പഞ്ചായത്ത് ആഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം ശ്രീ. പോത്തൻ സംഭാവന യായി നൽകിയിട്ടുള്ളതാണ്. താൻ പ്രസിഡന്റായി പ്രവർത്തിച്ച 25 വർഷക്കാലം ഞീഴൂരിന്റെ സമഗ്ര വികസനത്തിനായി നിസ്വാർത്ഥ സേവനം വളരെ യധികം നൽകുകയുണ്ടായി. കടുത്തുരുത്തി ഞീഴൂർ

റോഡ്, ഞീഴൂർ- ഇല ഞ്ഞി റോഡ്, ഞീഴൂർ-അ റുനൂറ്റിമംഗലം റോഡ്, എന്നീ റോഡുകളുടെ ടാറിംഗ്, പൂവക്കോട്ട് പാലം കൂടാതെ അനവധി പഞ്ചാ യത്ത് റോഡുകളുടെ നിർമ്മാണം എന്നിവ ചില ഉദാഹരണങ്ങൾ മാത്രം ഞീഴൂർ കരയിൽ ആദ്യ മായി വൈദ്യുതീകരണം നടക്കുന്നത് ശ്രീ. പോത്തൻ പ്രസിഡൻ്റായി പ്രവർത്തിക്കുന്ന കാലത്താണ്.

പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരു ന്നുള്ളു എങ്കിലും തൻ്റെ ബിസിനസ്പ‌രവും സാമൂ ഹ്യപരവുമായ പ്രവർത്തനത്തെ അത് ഒട്ടും ബാധി ച്ചിരുന്നില്ല. ഗവൺമെൻ്റ് ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കൾ, സമൂഹത്തിലെ പ്രഗത്ഭവ്യക്തികൾ എന്നിങ്ങനെ നാനാതുറകളിലുള്ള വ്യക്തികളുമായി വളരെ നല്ല ബന്ധം നിലനിർത്തിയിരുന്നു. മുൻ മന്ത്രി ശ്രീ. വി. മാധവൻ സാറുമായുള്ള ബന്ധം എടുത്തു പറയത്തക്കതാണ്. ശ്രീ. ജോസഫ് ചാഴികാടനെ കടു ത്തുരുത്തി അസംബ്ലി നിയോജക മണ്ഡലത്തിൽ നിർത്തി രണ്ടുപ്രാവശ്യം ജയിപ്പിച്ചതിൽ ഒരു പ്രധാന പങ്ക് ശ്രീ. പോത്തൻ വഹിച്ചിട്ടുണ്ട്. ചാഴികാട്ട് സാറു മായുള്ള ബന്ധം അദ്ദേഹം മരിക്കുന്നതുവരെ നില നിർത്തുകയും ചെയ്തു.

ജനാധിപത്യ വിശ്വാസികളുടെ ഐക്യം എന്നും സ്വപ്നം കണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു. വല തുപക്ഷ പാർട്ടികളുടെ കൂട്ടായ്‌മയിൽ കൊടികളുടെ എണ്ണം കൂടി വന്നപ്പോൾ എന്തിനു നമുക്ക് ഇത്ര മാത്രം കൊടികൾ, ഒരു കൊടി പോരെ എന്ന് ഒരു ഇലക്ഷൻ പ്രചാരയോഗത്തിൽ അടുത്തിരുന്ന രാഷ് ട്രീയ നേതാവിനോട് ചോദിക്കുകയുണ്ടായി.

പൊതുപ്രവർത്തനം ഒരു ദിനചര്യ എന്നതു പോലെ കൊണ്ടുനടന്ന അവസരത്തിലും താൻ തുട ങ്ങിവച്ച വ്യവസായ സംരംഭങ്ങൾ തുടർന്നും നട ത്തിക്കൊണ്ടിരുന്നു. ആദ്യകാലങ്ങളിലുണ്ടായബിസിനസ്സ് ലാഭങ്ങളെല്ലാം വസ്തുവകകളിൽ നിക്ഷേപിക്കാൻ കഴിഞ്ഞ ദീർഘവീക്ഷണം പിൻത ലമുറക്കാർക്കു മുതൽക്കൂട്ടായി മാറി.

60 വയസ്സ് പിന്നിട്ട ശേഷമാണ് ഞീഴൂർ ചന്ത യിൽ ആദ്യമായി റബ്ബർ വ്യാപാരം എന്ന ഒരു പുതിയ സംരംഭം തുടങ്ങുന്നത്. ഇതിനോടനുബ ന്ധിച്ച് ആദ്യമായി ടെലഫോൺ ബന്ധം സ്ഥാപിച്ചു. പുറത്തു ജോലി ചെയ്തിരുന്ന പലർക്കും ഈ ടെല ഫോൺ ലൈൻ വളരെ ഉപകാരപ്രദമായിരുന്നു.

1980കളിൽ കടുത്തുരുത്തി അർബൻ കോ ഓപ്പ റേറ്റീവ് ബാങ്കിൻ്റെ ഡയറക്‌ടറായി പ്രവർത്തിച്ചു. ഈ അവസരത്തിൽ ബാങ്കിൻ്റെ പ്രതിനിധിയായി, കേന്ദ്രമന്ത്രി ഡൽഹിയിൽ വിളിച്ചുകൂട്ടിയ സെമിനാ റിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുക യുണ്ടായി. ഇതുപോലെ തന്നെ 1963-ലും പഞ്ചായ ത്തിനെ പ്രതിനിധീകരിച്ചു ഡൽഹിയിൽ നടന്ന കാർഷികമേളയിൽ 600 പഞ്ചായത്തു പ്രസിഡന്റു മാരോടൊപ്പം പങ്കെടുക്കുകയുണ്ടായി. 2000 ൽ ഞീഴൂർ പാരീഷ്ഹാളിൽ നടന്ന ചടങ്ങിൽ അന്നത്തെ കേരള ഫിഷറീസ് മന്ത്രിയും ഇന്നു കേന്ദ്രമന്ത്രിപദം അലങ്കരിക്കുന്നതുമായ പ്രൊഫ. കെ.വി. തോമസ് പൊന്നാട അണിയിച്ച് ശ്രീ. പോത്തനെ ആദരിക്കു കയുണ്ടായി.

ഒരു തികഞ്ഞ കർഷകനായിരുന്നു ശ്രീ. പോത്തൻ. വയലുകൾ തരിശു കിടക്കുന്നതിനോട് എക്കാലവും എതിർപ്പു പ്രകടമാക്കിയിരുന്നു. ലാഭനഷ്ടം നോക്കാതെ തൻ്റെ വയലേലകളെല്ലാം കൃഷി ചെയ്യുന്നതിൽ എന്നും തത്‌പരനായിരുന്നു

ശ്രീ. പോത്തൻ. കുറഞ്ഞത് രണ്ടുജോഡി കാളക ളെയെങ്കിലും വളർത്തുക എന്നത് ഒരു ഹോബിയാ യിരുന്നു പോത്തന്. തന്റെ ബന്ധുജനങ്ങളെയും മറ്റ് സുഹൃത്തുക്കളെയും ക്ഷണിച്ചുവരുത്തി ആതിഥ്യം അരുളുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തി യിരുന്നു.

താൻ തുടങ്ങിവച്ച പ്രസ്ഥാനങ്ങൾ മക്കളെയും കൊച്ചുമക്കളെയും ഏൽപ്പിച്ചെങ്കിലും മരിക്കുന്ന തിന് അടുത്തനാൾ വരെ കാര്യങ്ങളെല്ലാം നേരിട്ട് അന്വേഷിച്ച് മനസ്സിലാക്കുന്നതിനുസമയം കണ്ട ത്തിയിരുന്നു.

തന്റെ ജീവിതകാലം മുഴുവൻ പൊതുപ്രവർത്ത നം, വ്യവസായം, കൃഷി എന്നീ മേഖലകളിലായി രുന്നെങ്കിലും മക്കളെ ആ വഴിയിലേക്ക് നയിക്കാതെ വിദ്യാഭ്യാസമാണ് ശരിയായ മാർഗ്ഗം എന്ന് മനസ്സി ലാക്കി ആ മാർഗ്ഗത്തിലൂടെ നയിക്കുകയായിരുന്നു. മുത്തമകൻ ജയിംസ് എഞ്ചിനീയറായി ജോലി നോക്കുന്നു. രണ്ടാമത്തെ മകൻ ചെറിയാൻ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ആയി വിരമിച്ചു. മൂന്നാ മത്തെ മകൻ എബ്രാഹം ബാങ്ക് എക്സിക്യൂട്ടീ വായി ജോലി ചെയ്യുന്നു. രണ്ട് പെൺമക്കൾ മോളി, ആൻസി ഇവർ വിവാഹിതരായി സന്തോഷത്തോടെ കഴിയുന്നു.

വാർദ്ധക്യ സഹജമായ അസുഖത്താൽ 2005 മെയ് 19 ന് നിര്യാതനായി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *