കടുത്തുരുത്തിയിൽനിന്നും വേർപെ ടുത്തി 1963ൽ ഞീഴൂർ പഞ്ചായത്ത് രൂപം കൊണ്ടപ്പോൾ പ്രസ്‌തുത പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായി തദ്ദേശനിവാസികൾ തെരഞ്ഞെടുത്തത് കുരീക്കോട്ടിൽ എം.സി. പോത്തനെയാണ്. പ്രാഥമിക വിദ്യാഭ്യാസം മാത്രം സിദ്ധിച്ചിരുന്ന എം.സി. പോത്തന്റെ സ്വഭാവ വൈശിഷ്ട്യവും ജനസമ്മതിയും കൊണ്ടാണ് ഈ സ്ഥാനത്തിന് അദ്ദേഹം അർഹനായത്. ഉന്നത വിദ്യാഭ്യാസം കൊണ്ടോ ഔദ്യോഗിക പദവികൊണ്ടോ ഒന്നും അദ്ദേഹം ജനസാമാന്യത്തിൻ്റെ ഇട യിൽ പ്രസിദ്ധനായിരുന്നില്ല. അദ്ദേഹ ത്തിൻ്റെ സേവന സന്നദ്ധത, ധൈര്യം, സഹകരണമനോഭാവം തുടങ്ങിയ ഗുണങ്ങൾ അദ്ദേഹത്തെ ജനങ്ങളുമായി അടുപ്പിച്ചു. അതുകൊണ്ടാണ് 25 വർഷം തുടർച്ചയായി പഞ്ചായത്ത് പ്രസി ഡണ്ടായിരുന്ന് ജനങ്ങളെ സേവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്.
കുരീക്കോട്ടിൽ എം.സി. പോത്തൻ 1919 നവംബർ 11ന് കുരീക്കോട്ടിൽ ചാക്കോ മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനായി ജനിച്ചു.
പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ പോത്തൻ മാതാപിതാക്കളെ കുടും ബകാര്യങ്ങളിൽ സഹായിക്കുന്നതിനായി കാർഷിക വൃത്തിയിൽ ഏർപ്പെട്ടു. വ്യാപാരരംഗത്ത് ഒരു പുതിയ സംരംഭം എന്ന നിലയിൽ ഞീഴൂർ ചന്തയിൽ റബ്ബർ വ്യാപാരവും ആരംഭിച്ചു. വ്യാപാരത്തിൻ്റെ ആവശ്യത്തിനായി ഞീഴൂ രിൽ ആദ്യമായി ടെലിഫോൺബന്ധം സ്ഥാപിച്ചു.
25 വർഷക്കാലം തുടർച്ചയായി പ്രസിഡൻ്റായിരുന്ന അദ്ദേഹം ഞീഴൂർ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടി തീവ്രയത്നം തന്നെ ചെയ്തു. കടുത്തുരുത്തി-ഞീഴൂർ റോഡ്, ഞീഴൂർ-ഇലഞ്ഞി റോഡ്, ഞീഴൂർ -അറുനൂറ്റിമംഗലം റോഡ് എന്നീ റോഡുകൾ ആ കാലഘട്ടത്തിൽ ഉണ്ടായ വയാണ്.
തച്ചേട്ട് ചെറിയാൻ്റെ മകൾ പെണ്ണമ്മയാണ് പോത്തൻ്റെ സഹധർമ്മിണി അവർക്ക് മൂന്നാണും രണ്ടു പെണ്ണും ഉൾപ്പെടെ അഞ്ചു സന്താനങ്ങൾ ജനി ച്ചു. എല്ലാവരെയും നല്ല നിലയിലെത്തിക്കാൻ ഈ ദമ്പതികൾക്കു കഴിഞ്ഞു വാർദ്ധക്യ സഹജമായ അസുഖത്താൽ എം.സി.പോത്തൻ 2005 മെയ് 10ന് നിര്യാതനായി.